സംഘാടകര്‍ പിഴവ് തിരുത്തിയപ്പോള്‍ മിഡ്‌ലാന്‍ഡ്സ് കലാകിരീടം ബിസിഎംസിയ്ക്ക്; ആഞ്ജലീന സിബി കലാതിലകം, ആഷ്‌ലി ജേക്കബ് കലാപ്രതിഭ 0

ടിപ്ടനിലെ ആര്‍എസ്എ അക്കാദമിയില്‍ ശനിയാഴ്ച നടന്ന യുക്മ മിഡ്ലാന്‍ഡ്സ് റീജിയണല്‍ കലാമേളയിലെ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പിന് പുതിയ അവകാശികള്‍. കലാമേളയിലുടനീളം മികച്ച പ്രകടനം കാഴ്ച വച്ച ബര്‍മിംഗ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റി (ബിസിഎംസി) ആണ് ഏറ്റവും കൂടുതല്‍ പോയിന്‍റുകള്‍ കരസ്ഥമാക്കി ഓവറോള്‍ ചാമ്പ്യന്‍ഷിപ്പിന്

Read More

റവ.ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത പ്രഥമ ബൈബിള്‍ കണ്‍വെന്‍ഷന്‍ മാഞ്ചസ്റ്ററില്‍ 24ന്; മാസ് സെന്ററുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക ഒരുക്കങ്ങള്‍ 0

മാഞ്ചസ്റ്റര്‍: ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത പ്രഥമ ബൈബിള്‍ കണ്‍വെന്‍ഷന്‍ മാഞ്ചസ്റ്റര്‍ റീജിയണ്‍ കേന്ദ്രീകരിച്ച് ഒക്ടോബര്‍ 24ന് നടക്കുമ്പോള്‍ വിവിധ മാസ് സെന്ററുകളില്‍ വൈദികരുടെ നേതൃത്വത്തില്‍ പ്രത്യേക ഒരുക്കങ്ങളും മധ്യസ്ഥ പ്രാര്‍ത്ഥനകളും നടന്നുവരുന്നു. ലോക പ്രശസ്ത വചന പ്രഘോഷകനും സെഹിയോന്‍ മിനിസ്ട്രീസ് സ്ഥാപകനുമായ റവ.ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത പ്രഥമ ബൈബിള്‍ കണ്‍വെന്‍ഷന്‍ എല്ലാ അര്‍ത്ഥത്തിലും വന്‍ വിജയമാക്കുവാന്‍ രൂപത വികാരി ജനറാള്‍ റവ.ഫാ.സജി മലയില്‍ പുത്തന്‍പുരയുടെ നേതൃത്വത്തില്‍ വിവിധ മാസ് സെന്ററുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവര്‍ ഉള്‍പ്പെടുന്ന വിപുലമായ സംഘാടക സമിതി ചാപ്ലയിന്‍മാരായ, റീജിയണല്‍ കോ ഓര്‍ഡിനേറ്റര്‍ ഫാ. തോമസ് തൈക്കൂട്ടത്തില്‍, ഫാ.ലോനപ്പന്‍ അരങ്ങാശ്ശേരി, ഫാ. സിറില്‍ ഇടമന, ഫാ. മാത്യു മുളയോലില്‍ ഫാ. ബിജു കുന്നക്കാട്ട്, ഫാ.റോയ് കോട്ടയ്ക്കുപുറം, ഫാ.രഞ്ജിത് ജോര്‍ജ് മടത്തിറമ്പില്‍ എന്നിവര്‍ക്കൊപ്പം വിപുലമായ ഒരുക്കങ്ങളാണ് നടത്തിവരുന്നത്.

Read More

‘സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍’; ടീനേജുകാര്‍ക്കായി സെഹിയോന്‍ യുകെ ഒരുക്കുന്ന അവധിക്കാല റെസിഡെന്‍ഷ്യല്‍ റിട്രീറ്റ് ഒക്ടോബര്‍ 30 മുതല്‍ 0

റവ.ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന സെഹിയോന്‍ യൂറോപ്പ് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി ഹൃദയത്തില്‍ സ്വീകരിക്കുകവഴി എങ്ങനെ രക്ഷ പ്രാപിക്കുമെന്നു നന്മതിന്മകളുടെ തിരിച്ചറിവിന്റെ പ്രായത്തിലും,കാലഘട്ടത്തിലും കുട്ടികള്‍ക്ക് പകര്‍ന്നുകൊടുക്കുന്ന സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ സ്‌കൂള്‍ അവധിക്കാലത്ത് ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ 3 വരെ ദിവസങ്ങളില്‍ കാര്‍ഡിഫില്‍ നടത്തപ്പെടുന്നു. സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ അനുഗ്രഹീത വചന പ്രഘോഷകരും ആത്മീയ നേതൃത്വങ്ങളുമായ വൈദികരും ശുശ്രൂഷകരും ടീനേജുകാര്‍ക്കായുള്ള ധ്യാനം നയിക്കും.

Read More

ഓരോ വര്‍ഷവും തകര്‍ച്ച വര്‍ദ്ധിക്കുന്നു; എന്‍എച്ച്എസ് 70-ാം പിറന്നാള്‍ ആഘോഷിക്കില്ലെന്ന് വിദഗ്ദ്ധര്‍ 0

ലണ്ടന്‍: ഓരോ വര്‍ഷവും വര്‍ദ്ധിച്ചു വരുന്ന പ്രതിസന്ധി എന്‍എച്ച്എസിന്റെ അന്ത്യം കുറിക്കുമെന്ന് വിദഗദ്ധര്‍. ബ്രിട്ടന്റെ ലോകം പ്രശംസിച്ച ആരോഗ്യ സംരക്ഷണ സംവിധാനം അതിന്റെ 70-ാം പിറന്നാള്‍ ആഘോഷിക്കാന്‍ ഉണ്ടാകില്ലെന്ന മുന്നറിയിപ്പാണ് വിദഗ്ദ്ധര്‍ നല്‍കുന്നത്. മാറ്റിവെക്കുന്ന ഓപ്പറേഷനുകള്‍ വര്‍ദ്ധിച്ചു വരുന്നതും ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സികളില്‍ കാത്തിരിപ്പ് സമയം വര്‍ദ്ധിക്കുന്നതും നിത്യ സംഭവമായിരിക്കുകയാണ്. ആശുപത്രികളിലും കെയര്‍ ഹോമുകളിലും കിടക്കകള്‍ ലഭിക്കാനില്ലെന്ന അവസ്ഥയുമുണ്ട്.

Read More

മരിയ ഭക്തിയുടെ നിറവില്‍ ഒക്ടോബര്‍ മാസ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 14 ന്; ഫാ.സോജി ഓലിക്കലിനൊപ്പം തിരുവചന സന്ദേശവുമായി മാര്‍ സ്രാമ്പിക്കലും തപസ്സിന്റെ കരുത്തോടെ ഫാ. കണ്ടത്തിപ്പറമ്പിലും 0

ബര്‍മിങ്ഹാം: പരിശുദ്ധ ദൈവമാതാവിനോടുള്ള ഭക്തിയുടെയും മധ്യസ്ഥതയുടെയും പ്രത്യേകതകൊണ്ട് ധന്യമായ ഒക്ടോബര്‍ മാസത്തിലെ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 14 ന് ബിര്‍മിങ്ഹാമില്‍ നടക്കും. യുകെ കേന്ദ്രമാക്കി ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നവസുവിശേഷവത്ക്കരണം സാധ്യമാക്കുവാന്‍ ദൈവം തിരഞ്ഞെടുത്തുപയോഗിച്ചുകൊണ്ടിരിക്കുന്ന അനുഗ്രഹീത വചനപ്രഘോഷകനും സെഹിയോന്‍ യൂറോപ്പ് ഡയറക്ടറും ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ഇവാഞ്ചലൈസേഷന്‍ കോ ഓര്‍ഡിനറ്ററുമായ റവ.ഫാ.സോജി ഓലിക്കല്‍ കണ്‍വെന്‍ഷന്‍ നയിക്കും. ദേശ ഭാഷാ വ്യത്യാസമില്ലാതെ ആയിരങ്ങള്‍ ഒരുമിക്കുന്ന യൂണിവേഴ്‌സല്‍ ബൈബിള്‍ കണ്‍വെന്‍ഷന് ആത്മനിറവേകിക്കൊണ്ട് വീണ്ടും ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പങ്കെടുക്കും.

Read More

മാരത്തോണ്‍ ചരിത്രത്തില്‍ 6 മേജര്‍ മാരത്തോണ്‍ പൂര്‍ത്തിയാക്കി ലോകറെക്കോര്‍ഡിലേക്ക് ലണ്ടന്‍ മലയാളിയും; മലയാളികള്‍ക്ക് ഇത് അഭിമാനനിമിഷം 0

ലണ്ടന്‍: മാരത്തോണ്‍ ചരിത്രത്തില്‍ 6 മേജര്‍ മാരത്തോണ്‍ കുറഞ്ഞ കാലയളവില്‍ പൂര്‍ത്തിയാക്കിയ ആദ്യ മലയാളിയായി ശ്രീ അശോക് കുമാര്‍ ചരിത്രം തിരുത്തിയെഴുതി. ഇന്നേവരെ മലയാളികള്‍ കടന്നുചെല്ലാതിരുന്ന ഈ മേഖലയിലും ഒരു മലയാളി സാന്നിധ്യം നമ്മുക്കഭിമാനിക്കാവുന്നതാണ്. ലോകത്തില്‍ തന്നെ 6 മേജര്‍ മാരത്തോണ്‍ പൂര്‍ത്തീകരിച്ച 916 പേരില്‍ 5 ഇന്ത്യക്കാര്‍ മാത്രമാണുള്ളത.് അതില്‍ ആറാമതായി എത്തുന്നത് ഒരുമലയാളി സാന്നിദ്ധ്യവും. തിരക്കുപിടിച്ച ഔദ്യോഗിക ജീവിതത്തില്‍ ഒന്നിനും സമയം തികയില്ല എന്നു പറയുന്നവര്‍ക്ക് ഒരു പ്രചോദനം ആയിത്തീരും അശോക്കുമാറിന്റെ ജീവിതം. ഈ കഴിഞ്ഞ രണ്ടരവര്‍ഷം കൊണ്ടാണ് അദ്ദേഹം ഈ നേട്ടത്തിലേക്കു ഓടികയറിയത്. 2014ല്‍ ലണ്ടന്‍ മരത്തോണില്‍ ഓടിതുടക്കം കുറിച്ച അദ്ദേഹം ഇതിനോടകം ന്യൂയോര്‍ക്ക്, ബോസ്റ്റണ്‍, ബെര്‍ലിന്‍, ടോക്കിയോ, ചിക്കാഗോ എന്നി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാജ്യാന്തരതലത്തില്‍ മാരത്തോണില്‍ പങ്കെടുത്തു. സില്‍വര്‍ സ്റ്റാന്‍, ഗ്രേറ്റ് നോര്‍ത്ത് റണ്‍(2) എന്നീ ഹാഫ് മരത്തോണുകളിലും അദ്ദേഹത്തിന്റെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു

Read More

ഡേവിഡ് കാമറൂണ്‍ ഇനി അമേരിക്കന്‍ കമ്പനിയുടെ ഉദ്യോഗസ്ഥന്‍; മുന്‍ പ്രധാനമന്ത്രി ജോലി തേടിയത് ക്രെഡിറ്റ് കാര്‍ഡ് കമ്പനിയില്‍ 0

ലണ്ടന്‍: മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ഇനി മുതല്‍ അമേരിക്കന്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് കമ്പനിയുടെ ജീവനക്കാരന്‍. പ്രധാനമന്ത്രി പദത്തില്‍ നിന്ന് ഒഴിഞ്ഞശേഷം കാമറൂണ്‍ ചെയ്യുന്ന സ്വകാര്യമേഖലയിലെ ആദ്യ ജോലിയായിരിക്കും ഇത്. ഇലക്ട്രോണിക് ട്രാന്‍സാക്ഷനുകള്‍ ലോകവ്യാപകമായി കൈകാര്യം ചെയ്യുന്ന ഫസ്റ്റ്‌ഡേറ്റ കോര്‍പറേഷന്‍ എന്ന കമ്പനിയിലാണ് കാമറൂണ്‍ പ്രവേശിച്ചത്. മാസത്തില്‍ മൂന്ന് ദിവസം കാമറൂണ്‍ ഈ കമ്പനിയില്‍ ജോലി ചെയ്യും.

Read More

പാല് കുടിക്കാത്തതിന് ശിക്ഷയായി വീടിനു പുറത്തു നിര്‍ത്തിയ മൂന്ന് വയസുകാരിയെ കാണാതായി; മലയാളിയായ പിതാവ് അമേരിക്കയില്‍ അറസ്റ്റില്‍ 0

ടെക്‌സാസ്: അമേരിക്കന്‍ മലയാളിയുടെ മൂന്ന് വയസുകാരിയായ മകളെ കാണാതായി. ടെക്‌സാസില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഷെറിന്‍ മാത്യൂസ് എന്ന കുട്ടിയെയാണ് കാണാതായത്. പാല് കുടിക്കാത്തതിന് പിതാവ് കുട്ടിയെ പുലര്‍ച്ചെ 3 മണിക്ക് വീടിനു പുറത്തു നിര്‍ത്തുകയും പിന്നീട് കാണാതാകുകയുമായിരുന്നു. കുട്ടിയുടെ പിതാവായ

Read More

“ഇൻസ്പെക്ടറാണ് സോഷ്യല്‍ മീഡിയയിലെ സൂപ്പര്‍ താരം” വൈറൽ ആകുന്ന ഈ ചിത്രം !!! അതിന്റെ സത്യാവസ്ഥ ഇതാണ് ? 0

ഹൈദരാബാദില്‍ ഇത്തരം തട്ടിക്കൊണ്ടുപോകല്‍ സ്ഥിരം സംഭവമാണെന്ന റിപ്പോര്‍ട്ടുകളും ഇതോടൊപ്പം പുറത്തുവരുന്നുണ്ട്. ഈ വര്‍ഷം പത്തിലേറെ കേസുകള്‍ റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്. പല കേസുകളിലും ഭാഗ്യംകൊണ്ടാണ് കുട്ടികളെ വീണ്ടെടുക്കാനാവുന്നതെന്ന് പൊലീസ് പറയുന്നു. റോഡരികിലും ചേരികളിലും ഉറങ്ങുന്നവര്‍ക്കിടയില്‍ നിന്നോ റെയില്‍വെ, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ മാതാപിതാക്കളുടെ ശ്രദ്ധ മാറുമ്പോഴോ ഒക്കെയാണ് തട്ടിക്കൊണ്ടുപോകല്‍ അരങ്ങേറുന്നത്.

Read More

അമിതജോലി ജിപിമാര്‍ക്ക് സമ്മാനിക്കുന്നത് ഉറക്കമില്ലാത്ത രാത്രികള്‍; രോഗീ സുരക്ഷയെ ബാധിക്കുമെന്ന് മുന്നറിയിപ്പ് 0

ലണ്ടന്‍: ജോലിഭാരം വര്‍ദ്ധിക്കുന്നത് ജിപിമാരുടെ ഉറക്കം കെടുത്തുന്നതായി പരാതി. റോയല്‍ കോളേജ് ഓഫ് ജനറല്‍ പ്രാക്ടീഷണേഴ്‌സ് ചെയര്‍പേഴ്‌സണ്‍ പ്രൊഫ. ഹെലന്‍ സ്റ്റോക്ക്‌സ് ലാംപാര്‍ഡ് ആണ് തന്റെ സഹപ്രവര്‍ത്തകര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളേക്കുറിച്ച് പറഞ്ഞത്. അമിതമായ ജോലിക്കിടെ രോഗികള്‍ക്ക് തങ്ങള്‍ ഉപദേശിച്ച ചികിത്സ തെറ്റായിപ്പോയോ എന്ന സംശയങ്ങള്‍ ഉയരുന്നത് ഡോക്ടര്‍മാരുടെ ഉറക്കം കെടുത്തുകയാണെന്ന് ഇവര്‍ പറയുന്നു.

Read More