പൂളില്‍ മലയാളികളുടെ വീടുകളില്‍ വ്യാപക മോഷണം, നിരവധി പവന്‍റെ സ്വര്‍ണ്ണവും പണവും നഷ്ടമായി

യുകെയില്‍ ഡോര്‍സെറ്റ് കൌണ്ടിയിലെ പൂളില്‍ മലയാളികളുടെ വീട്ടില്‍ വ്യാപക മോഷണം. ഞായറാഴ്ച ആയതിനാല്‍ വീട്ടുകാര്‍ പള്ളിയില്‍ പോയ സമയം നോക്കിയാണ് വീടുകളില്‍ മോഷണം നടന്നത്. അന്‍പത് മീറ്റര്‍ ചുറ്റളവിനുള്ളില്‍ താമസിച്ചിരുന്ന മലയാളികള്‍ ആണ് മോഷണത്തിന്‌ വിധേയരായത്. എല്ലാ വീടുകളിലും മോഷ്ടാക്കള്‍ ലക്‌ഷ്യം വച്ചത് സ്വര്‍ണ്ണവും പണവും ആയിരുന്നുവെന്ന് മോഷണ രീതി വ്യക്തമാക്കുന്നു. സ്വര്‍ണ്ണവും പണവുമല്ലാതെ മറ്റ് വില്‍ പിടിപ്പുള്ള സാധനങ്ങള്‍ ഒന്നും തന്നെ മോഷ്ടാക്കള്‍ കൊണ്ട് പോയില്ല എന്നത് ശ്രദ്ധേയമായി.

Read More

സ്വഭാവദൂഷ്യം മൂലം യുക്മ മുന്‍ ദേശീയ നേതാവ് അസോസിയേഷനില്‍ നിന്നും പുറത്തായി

അസോസിയേഷന്‍ പരിപാടികളിലും യുക്മ നടത്തുന്ന പരിപാടികളിലും സ്ഥിരമായി മദ്യപിച്ച് വരുന്നത് മൂലം പല പ്രശ്നങ്ങള്‍ക്കും കാരണമായിട്ടുള്ള ഒരു മുന്‍ യുക്മ ഭാരവാഹി ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ അസോസിയേഷന്‍റെ പ്രാഥമികാംഗത്വത്തില്‍ നിന്ന് വരെ പുറത്തായി. യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയനില്‍ നിന്നുള്ള യുക്മയുടെ ഒരു മുന്‍ ദേശീയ ഭാരവാഹിയാണ് അസോസിയേഷന്‍ അംഗത്വത്തില്‍ നിന്ന് പുറത്ത് പോയിരിക്കുന്നത്. ഇതോടെ ഇയാള്‍ക്ക് ഇനി യുക്മയിലും യാതൊരു വിധ ഭാരവാഹിത്വവും എടുക്കാന്‍ സാധിക്കില്ല.

Read More

തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങളില്‍ അഴിച്ചുപണി നിര്‍ദ്ദേശിച്ച് യുക്മ ദേശീയ ജനറല്‍ ബോഡി യോഗം സമാപിച്ചു

ബര്‍മിങ്ങ്ഹാം: തെരഞ്ഞെടുപ്പു കാര്യക്രമങ്ങളിലും മാനദണ്ടങ്ങളിലും വന്‍ അഴിച്ചുപണികള്‍ നിര്‍ദേശിച്ച് യുക്മ ദേശിയ ജനറല്‍ ബോഡിയും പൊതുയോഗവും സമാപിച്ചു. ബര്‍മിങ്ങ്ഹാം സെന്‍റ് തോമസ്‌ മൂര്‍ പാരീഷ് ഹാളില്‍ ഇന്നലെ നടന്ന യോഗത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. രാവിലെ നടന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തിന് ശേഷമാണ് പൊതുയോഗം ആരംഭിച്ചത്.

Read More

വാറ്റ്ഫോര്‍ഡ് മലയാളികളുടെ ഒരുമ ചരിത്രനിയോഗമായി; കെസിഎഫ് ഒരു മാസത്തിനുള്ളില്‍ സാന്ത്വനമായത് നാല് കുടുംബങ്ങള്‍ക്ക്

വാറ്റ്ഫോര്‍ഡ്: ഇരു സംഘടനകള്‍ ഒന്നിച്ചു പുതുതായി രൂപം കൊണ്ട കേരള കമ്യൂണിറ്റി ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം ഹോളിവെല്‍ കമ്യൂണിറ്റി സെന്ററില്‍ കൂടിയ നൂറു കണക്കിന് ജനങ്ങളെ സാക്ഷി നിര്‍ത്തി പ്രശസ്ത സിനിമാ താരം ഭാമയും ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസിലെ സീനിയര്‍ അഡ്മിനിസ്േ്രടഷന്‍ ഓഫീസറും യു കെ മലയാളികളുടെ പ്രിയങ്കരനുമായ ടി.ഹരിദാസും പ്രദീപ് മയില്‍ വാഹനവും ചേര്‍ന്ന് ഭദ്ര ദീപം കൊളുത്തി നിര്‍വഹിച്ചപ്പോള്‍ ഒരു ജനതയുടെ ആത്മാഭിലാഷമാണ് പൂവണിഞ്ഞത്. ഇരു സംഘടനകളുടെയും മുന്‍ഭാരവാഹികള്‍ ഒന്നിച്ചൊരു വേദിയില്‍ അണിനിരന്നപ്പോള്‍ കാണികള്‍ക്ക് എന്തെന്നില്ലാത്ത ആവേശം. കെ സി എഫിന്റെ മാതൃക പിന്തുടര്‍ന്ന് യു കെ യില്‍ രണ്ടും മൂന്നുമായി വിഘടിച്ചു പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സംഘടനകളും ഒന്ന് ചേര്‍ന്ന് മുന്നോട്ടു വരണമെന്നും കെ സി എഫിനെ പോലുള്ള ഇത്തരം സംഘടനകള്‍ മലയാളി സമൂഹത്തിനു താങ്ങും തണലുമാകുമെന്നും ടി. ഹരിദാസ് ഉദ്‌ബോധിപ്പിച്ചു.

Read More

പത്താന്‍കോട്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്തോ-പാക് അതിര്‍ത്തിയില്‍ കൂടുതല്‍ ലേസര്‍ ഭിത്തികള്‍ നിര്‍മിക്കാന്‍ നീക്കം

ന്യൂഡല്‍ഹി: ഇന്തോ-പാക് അതിര്‍ത്തിയിലെ വേലികളില്ലാത്ത മേഖലകളില്‍ ലേസര്‍ ഭിത്തികള്‍ നിര്‍മിക്കുമെന്ന് ആഭ്യന്തരമന്ത്രാലയം. പത്താന്‍കോട്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. നുഴഞ്ഞ് കയറ്റക്കാരെ തടയുക എന്നതാണ് പദ്ധതിയുടെ മുഖ്യ ഉദ്ദേശം. അതിര്‍ത്തി രക്ഷാ സേന വികസിപ്പിച്ചെടുത്ത ഈ സാങ്കേതികത പഞ്ചാബിന്റെ അതിര്‍ത്തി പ്രദേശങ്ങളിലാകും ആദ്യഘട്ടത്തില്‍ ഏര്‍പ്പെടുത്തുക. പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരരുടെ കടന്നുകയറ്റത്തിനുളള സാധ്യത ഇതുവഴി തടയാനാകുമെന്നും അധികൃതര്‍ കണക്ക് കൂട്ടുന്നു.

Read More

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്ന വിഷയത്തില്‍ ഫെബ്രുവരി എട്ടിനകം സംസ്ഥാനം സത്യവാങ്മൂലം നല്‍കും

കൊച്ചി: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്ന വിഷയത്തില്‍ സുപ്രീം കോടതി ആവശ്യപ്പെട്ട പ്രകാരം സംസ്ഥാനം ഫെബ്രുവരി എട്ടാം തിയിതിക്കു മുമ്പ് സത്യവാങ്മൂലം സമര്‍പ്പിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി.എസ്.ശിവകുമാര്‍. വിശ്വാസത്തില്‍ അധിഷ്ഠിതമായിരിക്കും സത്യവാങ്മൂലം. പരമ്പരാഗത വിശ്വാസപ്രകാരം നിശ്ചിത പ്രായപരിധിയിലുളള സ്ത്രീകള്‍ക്ക് ശബരിമല സന്ദര്‍ശിക്കുവാന്‍ കഴിയില്ലെന്നാണ് പുതിയ സത്യവാങ്മൂലത്തിലുളളതെന്നും മന്ത്രി വ്യക്തമാക്കി.

Read More

ബാഹുബലിയുടെ ചിത്രീകരണത്തിനെതിരേ ആദിവാസി കോണ്‍ഗ്രസ്

കണ്ണൂര്‍: വനനിയമം ലംഘിച്ചു കൊണ്ട് ബാഹുബലിയുടെ രണ്ടാം ഭാഗം ചിത്രീകരിക്കാനുള്ള ശ്രമം തടയുമെന്ന് ആദിവാസി കോണ്‍ഗ്രസ്. കണ്ണൂര്‍ കണ്ണവംകോളയാട് വനമേഖലയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങാനിരിക്കുന്നത്. എന്നാല്‍ ആദിവാസി ഊരുകളിലെ വികസനപദ്ധതികളെ എതിര്‍ക്കുന്ന വനംവകുപ്പ് പരിസ്ഥിതി നിയമങ്ങള്‍ കാറ്റില്‍ പറത്തി കാട് ചിത്രീകരണത്തിനായി വിട്ടുനല്‍കിയിരിക്കുകയാണെന്ന് പ്രക്ഷോഭത്തിനൊരുങ്ങുന്നവര്‍ ആരോപിക്കുന്നു.

Read More

ബ്രിട്ടനില്‍ കനത്ത മഞ്ഞു വീഴ്ചയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; താപനില മൈനസ് പത്ത് ഡിഗ്രിയില്‍ താഴെയെത്തുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ലണ്ടന്‍: രാജ്യത്ത് താപനില മൈനസ് പത്ത് ഡിഗ്രിയിലും താഴുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കനത്ത മഞ്ഞ് വീഴ്ചയ്ക്കും സാധ്യതയുണ്ട്. 100 മൈലോളം വിസ്തൃതിയില്‍ മഞ്ഞു വീഴ്ചയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. സ്‌കോട്ട്‌ലന്റ്, വടക്ക് പടിഞ്ഞാറ് ഇംഗ്ലണ്ട്, മിഡ്‌ലാന്‍ഡ്‌സ് എന്നിവിടങ്ങളില്‍ യെല്ലോ അലെര്‍ട്ട് പുറപ്പെടവിച്ചിട്ടുണ്ട്. മാഞ്ചസ്റ്ററില്‍ താപനില മൈനസ് ഡിഗ്രിയിലെത്തുമെന്നാണ് മുന്നറിയിപ്പ്.

Read More

സ്ട്രക്ചര്‍ റിവ്യൂവിന് ശേഷം കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലേക്ക് അംഗങ്ങളുടെ ഒഴുക്ക് ഉണ്ടാകുമെന്ന് വിലയിരുത്തല്‍

ലണ്ടന്‍: സ്ട്രക്ചര്‍ റിവ്യൂവിന് ശേഷം കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലേക്ക് കൂടുതല്‍ അംഗങ്ങള്‍ എത്തുമെന്ന് വിലയിരുത്തല്‍. നേതാക്കള്‍ ഇക്കാര്യത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. അംഗങ്ങള്‍ കുറയുന്നതില്‍ പാര്‍ട്ടിയില്‍ ഏറെ നാളായി അസ്വസ്ഥത പുകയുന്നുണ്ടായിരുന്നു. കോര്‍ബിന്‍ നേതൃത്വത്തിലേക്ക് വന്നതോടെ ലേബര്‍ പാര്‍ട്ടിയിലേക്ക് ആളുകളുടെ കുത്തൊഴുക്ക് ഉണ്ടായതായി കണ്‍സര്‍വേറ്റീവുകള്‍ ചൂണ്ടിക്കാട്ടുന്നു. ലേബറിന് കഴിഞ്ഞ മെയ് മുതല്‍ ഒക്ടോബര്‍ വരെ 1,84,000 അംഗങ്ങളെ പുതുതായി ലഭിച്ചു. ഇതോടെ ലേബറിന്റെ അംഗസംഖ്യ 3,88,000 ആയി വര്‍ദ്ധിച്ചു. എന്നാല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്ന് ഈ സമയം അംഗങ്ങള്‍ വന്‍ തോതില്‍ കൊഴിയുകയായിരുന്നു. ഇതിന്റെ പേരില്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ വന്‍തോതില്‍ വിമര്‍ശനവും നേരിട്ടു.

Read More

വാലില്‍ തൂങ്ങി ഊഞ്ഞാലാടുന്ന കുരങ്ങന്‍ കുഞ്ഞ്; തോമസ് വിജയന് അന്തര്‍ദേശീയ ഫോട്ടോഗ്രാഫി പുരസ്‌കാരം

ലണ്ടന്‍: ലണ്ടനിലെ നാഷണല്‍ മ്യൂസിയം ഹിസ്റ്ററി നടത്തിയ വന്യജീവി ഫോട്ടോ മല്‍സരത്തില്‍ മലയാളിയായ തോമസ് വിജയന് പുരസ്‌കാരം. മാതാപിതാക്കളുടെ വാലില്‍ പിടിച്ച് ഊഞ്ഞാലാടുന്ന കുരങ്ങന്‍ കുഞ്ഞിന്റെ ചിത്രത്തിനാണ് പുരസ്‌കാരം. കര്‍ണാടകയിലെ കബനി വന്യജീവി സങ്കേതത്തില്‍ നിന്നും പകര്‍ത്തിയ ചിത്രമാണ് വിജയന് മികച്ച വന്യജീവി ഫോട്ടോഗ്രാഫര്‍ക്കുള്ള പുരസ്‌കാരം നേടിക്കൊടുത്തത്.

Read More