പാവാടയ്ക്ക് ഇറക്കം കുറഞ്ഞു; അമേരിക്കയില്‍ പെണ്‍കുട്ടിയെ മുട്ടുകുത്തി നിര്‍ത്തിയ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ വിവാദത്തില്‍

കെന്റക്കി: പതിനേഴു വയസുളള പെണ്‍കുട്ടി മുട്ടുകുത്തി നില്‍ക്കാന്‍ സ്‌കൂളിലെ പ്രഥമാധ്യപകന്‍ നിര്‍ദേശിച്ചതായി പരാതി. കെന്റക്കിയിലെ എഡ്‌മോന്‍സണ്‍ കൗണ്ടി ഹൈസ്‌കൂളിലാണ് സംഭവം. അമാന്‍ഡ ഡര്‍ബിന്‍ എന്ന പെണ്‍കുട്ടിയാണ് ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നത്. ചുവപ്പും കറുപ്പും നിറത്തിലുളള ഇറക്കം കുറഞ്ഞ പാവാടയാണ് അമാന്‍ഡ ധരിച്ചത്. പാവാട കാല്‍മുട്ടിന് അഞ്ച് ഇഞ്ച് മുകളില്‍ വരെയേ എത്തുന്നുള്ളുവെന്നും ഇത് സ്‌കൂള്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും പറഞ്ഞായിരുന്നു നടപടി.

Read More

അമേരിക്കന്‍ കമ്പനി വന്‍തോതില്‍ നികുതി വെട്ടിച്ച് എന്‍എച്ച്എസിന് ഉപകരണങ്ങള്‍ വിറ്റെന്ന് ആരോപണം

ലണ്ടന്‍: ആരോഗ്യമേഖലയിലെ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന അമേരിക്കന്‍ കമ്പനികളില്‍ ഒന്ന് ബ്രിട്ടനില്‍ നിന്ന് വന്‍തോതില്‍ നികുതി വെട്ടിച്ചെന്ന് ആരോപണം. ജിഇ ഹെല്‍ത്ത് കെയര്‍ എന്ന സ്ഥാപനമാണ് ഈ തീവെട്ടിക്കൊളള നടത്തുന്നതെന്നാണ് ആരോപണം. ബ്രിട്ടിഷ് ആശുപത്രികളിലും ക്ലിനിക്കുകളിലും ഇവര്‍ ലക്ഷക്കണക്കിന് പൗണ്ടുകളുടെ ഇടപാടുകളാണ് വര്‍ഷം തോറും നടത്തുന്നത്. എന്നാല്‍ കോര്‍പ്പറേറ്റ് നികുതിയിനത്തില്‍ ഒരു പെനി പോലും ഇവര്‍ അടയ്ക്കുന്നില്ല. കഴിഞ്ഞ പന്ത്രണ്ട് കൊല്ലമായി ഇവര്‍ ഈ പകല്‍ കൊളള തുടരുന്നു.

Read More

നിങ്ങളുടെ സ്വകാര്യനിമിഷങ്ങളുടെ ചിത്രങ്ങള്‍ ഒരപരിചിതന്‍റെ ഫോണില്‍ ആയിപ്പോയാല്‍ നിങ്ങള്‍ എന്ത് ചെയ്യും? മാഞ്ചസ്റ്ററില്‍ നിന്നൊരു അനുഭവം

മാഞ്ചസ്റ്റര്‍: നിങ്ങളുടെ സ്വകാര്യ നിമിഷങ്ങളുടെ ഫോട്ടോകള്‍ നിങ്ങള്‍ മൊബൈലില്‍ എടുത്ത് സൂക്ഷിക്കാറുണ്ടോ? നിങ്ങളുടെ ഫോണിലെ ചിത്രങ്ങളെല്ലാം ഒരു അപരിചിതന്‍റെ കൈവശം ഉണ്ടെന്നറിഞ്ഞാല്‍ നിങ്ങള്‍ എന്ത് ചെയ്യും? ഇത്തരമൊരു ഭീകരാനുഭവം ആണ് മാഞ്ചസ്റ്ററില്‍ നിന്ന്‍ ഒരു അമ്മയ്ക്കുണ്ടായിരിക്കുന്നത്. എട്ട് വയസ്സുള്ള തന്‍റെ മകള്‍

Read More

പത്തൊന്‍പത് ദിവസത്തെ ഫേസ്ബുക്ക് പരിചയം കുസുമറാണിക്ക് നഷ്ടമാക്കിയത് സ്വന്തം ജീവന്‍

ബംഗലൂരു: കുസുമറാണിയും സുഖ്ബീര്‍ സിംഗും ഫെസ്ബുക്കിലൂടെ പരിചയപ്പെട്ടിട്ട് വെറും പത്തൊന്‍പത് ദിവസം മാത്രമേ ആയിരുന്നുള്ളൂ. പക്ഷെ ഈ പരിചയം കുസുമറാണിക്ക് നഷ്ടമാക്കിയത് സ്വന്തം ജീവിതം തന്നെയാണ്. ബാംഗ്ലൂര്‍ ഐബിഎമ്മിലെ ജീവനക്കാരിയായ കുസുമറാണിയെ ഫെസ്ബുക്കിലൂടെ പരിചയപ്പെട്ട സുഖ്ബീര്‍ സിംഗ് കഴുത്തില്‍ കുരുക്കിട്ടും പേന കൊണ്ട് കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് യാഹൂവിലെ എന്‍ജിനീയര്‍ ആയ സുഖ്ബീര്‍ സിംഗിനെ പോലീസ് അറസ്റ്റ് ചെയ്തു.

Read More

സാധാരണക്കാരന്‍റെ വഴി തടയുന്ന രാഷ്ട്രീയ മത ജാഥകള്‍ക്കെതിരെ മോഹന്‍ലാല്‍

രാഷ്ട്രീയപാര്‍ട്ടീയപരമായും മതപരമായും കേരളത്തിലങ്ങോളമിങ്ങോളം നടക്കുന്ന ജാഥകള്‍ കേരളത്തിലെ സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ടാവരുതെന്ന് നടന്‍ മോഹന്‍ലാല്‍. ‘നേരുന്നു ശുഭയാത്രകള്‍’ എന്ന തലക്കെട്ടോടെ എഴുതിയിരിക്കുന്ന പുതിയ ബ്ലോഗിലാണ് മോഹന്‍ലാല്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

Read More

അമേരിക്കയുടെ കിഴക്കന്‍ തീരത്ത് ഹിമക്കാറ്റ് വീശുമെന്ന് മുന്നറിയിപ്പ്; അഞ്ച് സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ

വാഷിംഗ്ടണ്‍: അമേരിക്കയുടെ കിഴക്കന്‍ തീരത്ത് ഇന്ന് കനത്ത ഹിമവാതത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 30 ഇഞ്ച് മഞ്ഞ് വീഴ്ചയുണ്ടാകുമെന്നാണ് നിഗമനം. കാറ്റും പ്രദേശത്തെ സംസ്ഥാനങ്ങളെ നിശ്ചലമാക്കുമെന്നാണ് റിപ്പോര്‍ട്ട്. വാഷിംഗ്ടണ്‍ ഡിസി അടക്കമുളള അഞ്ച് സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ടെന്നസി, നോര്‍ത്ത് കരോലിന, വിര്‍ജീനിയ,മേരിലാന്റ്, പെന്‍സില്‍വാനിയ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുളളത്. രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ 300 സൈനികര്‍ തയാറായി നില്‍പ്പുണ്ടെന്ന് ദേശീയ സുരക്ഷാ സേന അറിയിച്ചു.

Read More

ദക്ഷിണ അമേരിക്കയില്‍ സിക വൈറസ് പടരുന്നു; തലച്ചോര്‍ ചുരുങ്ങുന്ന മാരക രോഗം പരത്തുന്നത് കൊതുകുകള്‍

കൊളംബിയ: സിക വൈറസ് ദക്ഷിണ അമേരിക്കയിലാകെ വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. ആയിരക്കണക്കിന് പേരിലേക്ക് ഇത് പകരുമെന്നും ആശങ്ക ഉയര്‍ന്നിട്ടുണ്ട്. തലവേദനയും സന്ധി വേദനയുമാണ് ഈ വൈറസ് ബാധയുടെ പ്രധാന ലക്ഷണങ്ങള്‍. ഗര്‍ഭിണികളില്‍ ഈ വൈറസ് ബാധയുണ്ടായാല്‍ പിറക്കാനിരിക്കുന്ന കുഞ്ഞിനും പ്രശ്‌നങ്ങളുണ്ടാകാം. മൈക്രോസെഫാലി അഥവാ തലച്ചോറ് ചുരുങ്ങിയ നിലയിലുള്ള കുഞ്ഞുങ്ങലുടെ ജനനം പോലുളള പ്രശ്‌നങ്ങളിലേക്ക് നയിക്കപ്പെട്ടേക്കാമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Read More

ചെസ് ഇസ്ലാമിന് വിരുദ്ധമെന്ന് സൗദി മുഫ്തി

റിയാദ്: ചെസ്സ് കളി ഇസ്ലാമിന് വിരുദ്ധമാണെന്ന് സൗദി ഗ്രാന്‍ഡ് മുഫ്തി ഷെയ്ഖ് അബ്ദുള്‍ അസീസ് അല്‍ ഷെയ്ഖ്. ചെസ് ചൂതാട്ടം പ്രോത്സാഹിപ്പിക്കുമെന്നും സമയം കളയുന്ന വിനോദമാണെന്നും മുഫ്തി വ്യക്തമാക്കിയതായി ബ്രിട്ടീഷ് പത്രമായ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. മതപരമായ വിഷയങ്ങളില്‍ ഫത്വകള്‍ പുറപ്പെടുവിക്കുന്ന ടെലിവിഷന്‍ പരിപാടിയില്‍ ഒരു പ്രേക്ഷകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഫ്തി.

Read More

ലിറ്റ്വിനെന്‍കോയുടെ കൊലപാതകം രാജ്യാന്തര നിയമങ്ങളുടെ ലംഘനമെന്ന് തെരേസാ മേയ്

ലണ്ടന്‍: മുന്‍ റഷ്യന്‍ ചാരന്‍ അലക്‌സാണ്ടര്‍ ലിറ്റ്വിനെന്‍കോയുടെ കൊലപാതകം അംഗീകരിക്കാനാകില്ലെന്നും രാജ്യാന്തര നിയമത്തിന്റെ ലംഘനമാണെന്നും ആഭ്യന്തര സെക്രട്ടറി തെരേസാ മേയ്. ഇതില്‍ വ്‌ളാഡിമിര്‍ പുടിന്‍ സര്‍ക്കാരിന്റെ പങ്ക് തളളിക്കളയാനാകില്ലെന്നും അവര്‍ പറഞ്ഞു. 2006ല്‍ ലണ്ടനില്‍ വച്ചാണ് അലക്‌സാണ്ടര്‍ റേഡിയോ ആക്ടിവ് വിഷമേറ്റ് മരിച്ചത്. അടുത്തിടെ മരണത്തെക്കുറിച്ച് ലഭിച്ച ചില തെളിവുകളോട് പ്രതികരിക്കുകയായിരുന്നു ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി. കൊലപാതകത്തിനുത്തരവാദികളായ രണ്ട് പേരുടെ സ്വത്തുക്കള്‍ മരവിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.

Read More

ബ്ലെയറനുകൂലികള്‍ നാവടക്കി കോര്‍ബിന് പിന്നില്‍ അണിനിരക്കാന്‍ മുതിര്‍ന്ന ലേബര്‍ നേതാവിന്റെ ആഹ്വാനം

ലണ്ടന്‍: ബ്ലെയര്‍ പക്ഷപാതികളായ ലേബര്‍ പാര്‍ട്ടി എംപിമാര്‍ പിറന്നത് തന്നെ ഭരിക്കാനാണെന്ന മട്ടില്‍ പെരുമാറുന്നുവെന്ന് മുതിര്‍ന്ന പാര്‍ലമെന്റംഗം റോണി കാംപ്‌ബെല്‍. തങ്ങളുടെ നേതാക്കളെ തെരഞ്ഞെടുക്കാനുളള ചുമതല തങ്ങള്‍ക്കാണെന്നും ഇവര്‍ കരുതുന്നു. ഇനി മുതല്‍ നാവടക്കി പുതിയ നേതാവായ ജെറെമി കോര്‍ബിനെ അദ്ദേഹത്തിന്റെ കര്‍ത്തവ്യങ്ങളില്‍ സഹായിക്കാനും അദ്ദേഹം നേതാക്കളോട് ആവശ്യപ്പെടുന്നു. നോര്‍ത്തംബര്‍ലാന്റിലെ ബ്ലിത്ത്‌വാലിയെ കാലങ്ങളായി പാര്‍ലമെന്റില്‍ പ്രതിനിധീകരിക്കുന്ന നേതാവാണ് റോണി. പാര്‍ലമെന്റ് മാസികയായ ദി ഹൗസിന് നല്‍കിയ അഭിമുഖത്തിലാണ് കോര്‍ബിനെതിരെ പടയൊരുക്കം നടത്തുന്നവര്‍ക്കെതിരെ റോണി ആഞ്ഞടിച്ചത്.

Read More