ബോറിസ് ജോൺസൻ പ്രധാനമന്ത്രി ആയതും ബ്രേക്‌സിറ്റ് തീർച്ചയായും നടപ്പിലാക്കും എന്ന ജോൺസന്റെ പ്ര ഖ്യാപനവും ആണ് പൗണ്ടിന്റെ വീഴ്ചയ്ക്കുള്ള കാരണമായി സാമ്പത്തികവിദഗ്ദ്ധർ വിലയിരുത്തുന്നത് . ഒരു കരാർ ഇല്ലാതെ ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിട്ടാൽ അത് വലിയ സാമ്പത്തികമാന്ദ്യത്തിനു കാരണമാകുമെന്ന് ഓഫീസ് ഫോർ ബഡ്ജറ്റ് റെസ്പോൺസിബിലിറ്റി (OBR) ഈയിടെ ഔദ്യോഗിക കണക്കുകൾ പുറത്തുവിട്ടിരുന്നത് മലയാളം യുകെ റിപ്പോർട്ട് ചെയ്തിരുന്നു . ബ്രിട്ടനിൽ വൻ സാമ്പത്തികമാന്ദ്യം എന്ന് OBR ൻെറ കണക്കുകൾ പുറത്തുവന്നതിനോടൊപ്പം യൂറോപ്പിൽ നിന്നുള്ള നിക്ഷേപകർ ഒന്നാകെ പണം പിൻവലിക്കുന്നതും പൗണ്ടിൻെറ മൂല്യ തകർച്ചയ്ക്ക് വഴിയൊരുക്കി .

 

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അമേരിക്കൻ ഡോളറുമായി കഴിഞ്ഞ 50 വർഷത്തിനിടയിലെ കുറഞ്ഞമൂല്യമാണ് പൗണ്ടിനിപ്പോൾ . ഇന്ത്യൻ രൂപയുമായുള്ള വിനിമയത്തിലും പൗണ്ട് തകർച്ച നേരിടുകയാണ് . 1 പൗണ്ടിന് 85 .26 ആണ് ഇന്നലത്തെ മൂല്യo . മോദി സർക്കാർ ഭരണത്തിൽ എത്തിയതിനുശേഷം ഇന്ത്യൻ ഓഹരി വിപണിയിൽ തുടർച്ചയായി തകർച്ച നേരിടുകയും രൂപയുടെ മൂല്യo വൻതോതിൽ ഇടിയുകയും ചെയ്തിരുന്നു . ഇന്ത്യൻ രൂപ ശക്തിപ്രാപിച്ചിരുന്നെങ്കിൽ പൗണ്ടിൻെറ തകർച്ച ഇതിലും കൂടുതൽ ആയിരുന്നേനെ എന്ന് സാമ്പത്തികവിദഗ്ധർ അഭിപ്രായപ്പെട്ടു .