ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഓക്സ്ഫോർഡ്: ക്യാൻസർ ചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങിയ യുകെ മലയാളി വിടവാങ്ങി. ഓക്സ്ഫോർഡിൽ താമസിച്ചിരുന്ന പ്രദീപ് കുമാർ (55 ) ആണ് മരിച്ചത് . പത്തനംതിട്ട ആറാട്ടുപുഴ ആണ് പ്രദീപ് കുമാറിന്റെ സ്വദേശം.
ഓക്സ്ഫോർഡിലെ വീറ്റ്ലീയിൽ കെയർ അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന പ്രദീപ് ഭാര്യ മിനിക്കും മകനുമൊപ്പം 2025 – ൽ ആണ് യു കെയിലെത്തിയത്. എന്നാൽ താമസിയാതെ പ്രദീപിന് ക്യാൻസർ സ്ഥിരീകരിക്കപ്പെടുകയും ചികിത്സ ആരംഭിക്കുകയുമായിരുന്നു. ഭാര്യയുടെ വരുമാനത്തിൽ മാത്രം ചികിത്സ തുടരാൻ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടതിനെ തുടർന്നാണ് 2025 ഡിസംബർ അവസാനത്തോടെ തുടർചികിത്സയ്ക്കായി പ്രദീപ് നാട്ടിലേക്ക് മടങ്ങിയത്.
സംസ്കാരം ഫെബ്രുവരി 8-ന് പത്തനംതിട്ട ജില്ലയിൽ ആറാട്ടുപുഴയിലെ വീട്ടുവളപ്പിൽ നടക്കും.
പ്രദീപ് കുമാറിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.











Leave a Reply