ലിവർപൂൾ: നാടൻ പാട്ടിൻറെ രാജകുമാരി ശ്രീ പ്രസീത ചാലക്കുടിയും സംഘവും നയിക്കുന്ന സ്റ്റേജ് ഷോ ഈ ഓണക്കാലത്ത് യുകെയിൽ എത്തുന്നു. ഈ സെപ്റ്റംബർ 20ന് നടക്കുന്ന ആദ്യത്തെ ഷോയ്ക്ക് കളമൊരുങ്ങുന്നത് വിറാലിലെ പോർട്ട് സൺലൈറ്റിലുള്ള ഹ്യൂം ഹാളിൽ ആണ്. 2005 ലെ കലാഭവൻ മണിയുടെ സ്റ്റേജ് ഷോയ്ക്ക് ശേഷം വിറാലിൽ നടക്കുന്ന ആദ്യത്തെ സ്റ്റേജ് ഷോ എന്ന നിലയിൽ വലിയ ആവേശത്തിലാണ് പ്രദേശവാസികൾ. സമീപകാലത്ത് വരെ താരതമ്യേന ചെറിയ മലയാളി സമൂഹം ഉണ്ടായിരുന്ന വിറാലിൽ കഴിഞ്ഞ മൂന്ന് നാല് വർഷങ്ങൾക്കിടയിൽ സംഭവിച്ച മലയാളി കുടിയേറ്റം സാംസ്കാരിക രംഗത്തും കലാകായികരംഗത്തും വലിയൊരു കുതിച്ചുചാട്ടം ആണ് ഉണ്ടാക്കിയത്. വിറാലിലെയും ലിവർപൂളിലെയും ചെസ്റ്ററിലെയും സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സജീവമായ മലയാളികളുടെ അനൗദ്യോഗികമായ ഒരു കൂട്ടായ്മയാണ് വിറാലിൽ നടക്കുന്ന ഈ സ്റ്റേജ് ഷോയുടെ സംഘാടകർ. ആയതുകൊണ്ട് മേഴ്സി സൈഡിലുള്ള എല്ലാ സാംസ്കാരിക സംഘടനകളുടെയും അകമഴിഞ്ഞ പിന്തുണയിൽ വിശ്വാസം അർപ്പിക്കുകയാണ് സംഘാടകർ.
‘നിന്നെക്കാണാനെന്നെക്കാളും ചന്തം തോന്നും കുഞ്ഞിപ്പെണ്ണേ എന്നിട്ടെന്തേ നിന്നെക്കെട്ടാൻ ഇന്നു വരെ വന്നില്ലാരും’ എന്ന നാടൻപാട്ടിന്റെ ശീലുകളിലൂടെ മലയാളികളുടെ ഹൃദയത്തിലേക്ക് ചേക്കേറിയ പ്രസീത ചാലക്കുടി ഫോക്‌ലോറിൽ എം. ഫില്ലിന് പുറമേ ഉത്തരകേരളത്തിലെ പുലയരുടെ നാടൻ പാട്ടുകൾ എന്ന വിഷയത്തിൽ കേരളകലാമണ്ഡലത്തിൽ പിഎച്ച് ഡി. ചെയ്തിട്ടുണ്ട്. നടനും ഗായകനുമായ ഭർത്താവ് ശ്രീ മനോജ് കരുമുവും പ്രസീതയോടൊപ്പം ഈ സ്റ്റേജ് ഷോയിൽ പങ്കുചേരുന്നു. ചലച്ചിത്ര പിന്നണിഗാനരംഗത്ത് കുതിച്ചുയരുന്ന പുതിയ നക്ഷത്രങ്ങളാണ് വിഷ്ണുവർദ്ധനും ഗ്രഷ്യ അരുണും. സമീപകാലത്തായി യുകെയിലും യൂറോപ്പിൽ എമ്പാടുമായി നടക്കുന്ന സ്റ്റേജ് ഷോകളിലെ സ്ഥിര സാന്നിധ്യവും വ്യത്യസ്ത ഭാവഗാനങ്ങളുമായി മെജോ ജോസഫും പങ്കുചേരുന്നു. സംഗീത ലഹരിക്ക് നർമ്മത്തിന്റെ മേമ്പൊടി വിതറിക്കൊണ്ട് നർമ്മ സംഭാഷണങ്ങളും സ്പോട്ട് ഡബ്ബിങ്ങുമായി കലാഭവൻ ദിലീപും അരങ്ങ് തകർക്കുന്നതോടെ രണ്ടര മണിക്കൂർ നീളുന്ന ഈ സ്റ്റേജ് ഷോ അതിൻറെ പാരമ്യത്തിൽ എത്തും.
പ്രസീത ചാലക്കുടിയുടെ യുകെ ആട്ടക്കളം എന്ന ഈ സ്റ്റേജ് ഷോയുടെ ടിക്കറ്റിന്റെ വിതരണ ഉദ്ഘാടനം നിർവഹിച്ചത് സീറോ മലബാർ സഭ ലിവർപൂൾ, ബർക്കൻ ഹെഡ്, ചെസ്റ്റർ മിഷനുകളുടെ വികാരിയായ റവ. ജെയിംസ് ജോൺ കോഴിമല അച്ചനാണ്. പ്രദേശത്തെ ആദ്യകാല മലയാളിയും ലിവർപൂളിലെയും വിറാളിലെയും മതസംസ്കാരിക സാമൂഹിക പ്രവർത്തനങ്ങൾക്ക് അടിത്തറ പാകിയവരിൽ പ്രമുഖനുമായ ശ്രീ റോയി ജോസഫ് മൂലംകുന്നം ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങി.
ലിവർപൂളിലും വിറാലിലും ചെസ്റ്ററിലുമായി ഏതാണ്ട് പത്തിലധികം ഓണാഘോഷങ്ങൾ നടക്കുന്ന ഈ സെപ്റ്റംബർ മാസത്തിൽ സാധാരണ യു കെ മലയാളികളുടെ കുടുംബ ബജറ്റുകൾക്ക് അധിക ബാധ്യതയാകാതെ 15 പൗണ്ടിൽ തുടങ്ങുന്ന ടിക്കറ്റ് നിരക്കുകൾ ആണ് ഈ സ്റ്റേജ് ഷോയ്ക്ക്. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾക്കുമായി ബന്ധപ്പെടുക.
വിറാൽ :
Mathew Lukose -07570530111
Linto Antony -07342147755
Dinesh Shashikumar -07423465885
Biju George -07886247099
ചെസ്റ്റർ:
Baiju Varghese- 07480825399
ലിവർപൂൾ
Thomaskutty Francis -07882193199
Sebastian Joseph-07788254892
Leave a Reply