ബിനോയ് എം. ജെ.

മനസ്സിനെ നിർവ്വചിക്കുക എന്നത് മന:ശ്ശാസ്ത്രജ്ഞന്മാരുടെ ജോലിയാണ്. എന്നാൽ അവർ അത് ചെയ്യുന്നുണ്ടോ? മനസ്സിനെ നിർവചിക്കേണ്ട സന്ദർഭം വരുമ്പോൾ കുരിശ് കണ്ട് ഭയന്നോടുന്ന പിശാചിനെപോലെ മന:ശ്ശാസ്ത്രജ്ഞന്മാർ ഓടുന്നു. സങ്കീർണ്ണമായ ആ ഉത്തരവാദിത്വത്തിൽ നിന്ന് അവർ ഓടിയൊളിക്കുന്നു. മനസ്സിനെ നിർവ്വചിക്കുവാനാവില്ലെന്നും അതിനാൽതന്നെ മന:ശ്ശാസ്ത്രം മനസ്സിനെകുറിച്ചുള്ള പഠനമല്ലെന്നും മറിച്ച് മനുഷ്യന്റെ പെരുമാറ്റത്തെക്കുറിച്ചുള്ള പഠനമാണെന്നും അവർ വാദിക്കുന്നു. മനസ്സിനെ നിർവ്വചിക്കുന്നതിലുള്ള പരാജയത്തിൽ നിന്നുമാണ് ഇത്തരം ഒരു സമീപനം ഉണ്ടായതെന്ന് ആർക്കും ഊഹിക്കാവുന്നതേയുള്ളൂ.

ഇവിടെ അൽപം ഭാരതീയചിന്തയാണാവശ്യം. മനസ്സിനെ നിർവ്വചിക്കുവാനാവില്ല എന്ന് ഒരു ഭാരതീയ മന:ശ്ശാസ്ത്രജ്ഞനും പറയുന്നില്ല. മറിച്ച് അവർ ആ ജോലി വളരെ ലളിതമായി ചെയ്യുന്നു. ഉദാഹരണത്തിന് ഓഷോ “മനസ്സ് ഒരു ആശയക്കുഴപ്പമാണ്” എന്ന് വാദിക്കുന്നു. ഏതാണ്ട് ഈ ദിശയിലാണ് മിക്കവാറും എല്ലാ ഭാരതീയ മന:ശ്ശാസ്ത്രജ്ഞന്മാരും മനസ്സിനെ നിർവ്വചിക്കുന്നത്. അത് ഒരു വേണ്ടാത്ത കാര്യമാണ് എന്നവർ പറയുന്നു. ഇത് കേൾക്കുമ്പോൾ പാശ്ചാത്യ മന:ശ്ശാസ്ത്രജ്ഞന്മാർ ആശയക്കുഴപ്പത്തിലാകുന്നു. അവരുടെ മനസ്സിനെകുറിച്ചുള്ള സമീപനം ഭാവാത്മകമാണ്.

വാസ്തവത്തിൽ മനസ്സ് ഭാവാത്മകമോ അതോ നിഷേധാത്മകമോ? ആശയക്കുഴപ്പം എന്നൊന്ന് ഉണ്ട്. അതായത് നമുക്കെല്ലാവർക്കും മനസ്സുണ്ട്. അതേസമയം ആ ആശയക്കുഴപ്പത്തിന് ഒരു പരിഹാരവും ഉണ്ട്. അത് കണ്ടെത്തിക്കഴിഞ്ഞാൽ മനസ്സവിടെ തിരോഭവിക്കുന്നു. അതായത് മനസ്സ് വേണ്ടാത്ത ഒരു കാര്യമാണ്. അത് സർവ്വദു:ഖങ്ങളുടെയും കാരണവും ആകുന്നു. ഇവിടെ പാശ്ചാത്യരുടെ മനസ്സിനെക്കുറിച്ചുള്ള ഭാവാത്മകമായ സമീപനം തെറ്റാണെന്ന് തെളിയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എപ്രകാരമാണോ ആശയക്കുഴപ്പം ഒരഭാവസത്ത(absent entity)യാകുന്നത് അപ്രകാരം മനസ്സും ഒരഭാവസത്തയാണ്. ഒരേസമയം അതുണ്ടെന്നും ഇല്ലെന്നും പറയാം. അതുപോലെ തന്നെ അതിന്റെ സാന്നിദ്ധ്യം ദു:ഖത്തിന്റെയും അസാന്നിദ്ധ്യം അനന്താനന്ദത്തിന്റെയും സൂചനയാണ്. . അതിനെ ത്യജിക്കുക എന്നതാകുന്നു ജീവിതത്തിന്റെ ആത്യന്തികമായ ലക്ഷ്യം. അതിൽ വിജയിക്കുന്ന അപൂർവ്വം ചിലർ ലോകത്തിൽ എക്കാലത്തും ഉണ്ടായിരുന്നിട്ടുണ്ട്. ബുദ്ധനും ശങ്കരനും വിവേകാനന്ദനും മറ്റും ഇക്കൂട്ടത്തിൽ പെടുന്നവരാണ്. ഇത് ആർക്കും സാധിക്കുന്ന കാര്യവുമാണ്!

മനസ്സ് ആരിൽ തിരോഭവിക്കുന്നുവോ അവരുടെ പെരുമാറ്റം എല്ലാ നിർവചനങ്ങൾക്കും അതീതമാണ്. അവർക്ക് മന:ശ്ശാസ്ത്രം എന്നൊന്നില്ല. അവരുടെ പെരുമാറ്റം പ്രവചനാതീതമാണ്. അവർ ഒരു വസ്തുവോ വ്യക്തിയോ അല്ല മറിച്ച് ഈശ്വരൻ തന്നെ ആകുന്നു.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120