ശരിയായ ഉറക്കം ലഭിച്ചില്ലെങ്കില്‍ പണം റീഫണ്ട് ചെയ്യാമെന്ന ഓഫറില്‍ പ്രീമിയര്‍ ഇന്‍ ഹോട്ടലിന് തിരിച്ചടി. ആറ് വര്‍ഷമായി നടന്നു വരുന്ന ഈ ഓഫറിനെതിരെ ഉപഭോക്താക്കള്‍ രംഗത്തെത്തി. ഗുഡ്‌നൈറ്റ് ഗ്യാരന്റ് എന്ന പേരില്‍ അവതരിപ്പിച്ച ഈ റീഫണ്ട് ശരിയായ വിധത്തില്‍ നടക്കുന്നില്ലെന്ന് ഉപഭോക്താക്കള്‍ ആരോപിക്കുന്നു. ഓഫര്‍ കബളിപ്പിക്കലാണെന്നും ചിലര്‍ പറയുന്നു. ഓഫര്‍ അനുസരിച്ച് പണം തിരികെ ലഭിക്കണമെങ്കില്‍ ഒരു ഓണ്‍ലൈന്‍ കംപ്ലെയിന്റ് രജിസ്റ്റര്‍ ചെയ്യണം. അല്ലാതെ റിസപ്ഷനില്‍ നിന്ന് പണം നല്‍കുന്ന രീതിയല്ല ഇവിടെ അവലംബിച്ചിരിക്കുന്നത്.
750 ഹോട്ടലുകളുള്ള വമ്പന്‍ ഹോട്ടല്‍ ശൃംഖലയാണ് പ്രീമിയര്‍ ഇന്‍. തങ്ങളുടെ ഈ റീഫണ്ട് പദ്ധതി ഒരു കേന്ദ്രീകൃത രീതിയിലേക്ക് മാറ്റിയെന്ന് കഴിഞ്ഞ വര്‍ഷം ഇവര്‍ അറിയിച്ചിരുന്നു. 2012ലാണ് ഈ പദ്ധതി ഹോട്ടല്‍ അവതരിപ്പിച്ചത്. എന്നാല്‍ റീഫണ്ടിനായി ആവശ്യമുന്നയിക്കുന്നവരുടെ എണ്ണം പെരുകിയതോടെ പദ്ധതിയില്‍ പ്രീമിയര്‍ ഇന്‍ കാര്യമായ അഴിച്ചുപണി നടത്തിയിരിക്കാമെന്നാണ് ഹോട്ടല്‍ വ്യവസായ മേഖലയിലുള്ളവര്‍ അഭിപ്രായപ്പെടുന്നത്. തങ്ങളുടെ സംവിധാനങ്ങള്‍ ഫലപ്രദമായി ഉപയോഗിച്ച ശേഷം പണം തിരികെ വാങ്ങാന്‍ എത്തുന്നവരെ കണക്കിലെടുത്തായിരിക്കാം ഹോട്ടല്‍ നയത്തില്‍ മാറ്റം വരുത്തിയതെന്നാണ് നിഗമനം.
ഇത്തരത്തിലുള്ള വാഗ്ദാനങ്ങള്‍ നല്‍കുന്ന കാലം അവസാനിച്ചുവെന്നാമ് കസ്റ്റമര്‍ കംപ്ലെയിന്റ് വെബ്‌സൈറ്റായ റിസോള്‍വറിന്റെ വക്താവ് മാര്‍ട്ടിന്‍ ജെയിംസ് പറയുന്നത്. പ്രീമിയര്‍ ഇന്നിന്റെ നടത്തിപ്പുകാര്‍ നിങ്ങള്‍ക്ക് സൗജന്യമായല്ല സേവനം നല്‍കുന്നതെന്നും ജെയിംസ് പറഞ്ഞു. അവര്‍ തങ്ങളുടെ നിയമങ്ങള്‍ മാറ്റിയിട്ടുണ്ട്. ഈ ഓഫര്‍ ഇത്രയും കാലം നിലനിന്നു എന്നത് തന്നെ വലിയ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
Leave a Reply