ലീഡ്സ് : സീറോ മലബാർ സഭയുടെ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ പ്രമുഖ ഇടവകയായ ലീഡ്സിലെ സെന്റ് മേരീസ് ആന്റ് സെൻറ് വിൽഫ്രഡ് ദേവാലയത്തിലെ പ്രധാന തിരുന്നാളായ എട്ടു നോയമ്പ് തിരുന്നാളിന് ഉള്ള ഒരുക്കങ്ങൾ പൂർത്തിയായി. സെപ്റ്റംബർ 3, ഞായറാഴ്ചയാണ് തിരുന്നാൾ തിരുകർമ്മങ്ങൾക്ക് തുടക്കമാകുക. പത്തുമണിക്ക് കൊടിയേറ്റവും തുടർന്ന് വിശുദ്ധ കുർബാനയും, നൊവേന, ലദീഞ്ഞ്, ദിവ്യകാരുണ്യപ്രദക്ഷണം തുടങ്ങിയ തിരുന്നാൾ തിരുക്കർമ്മങ്ങളും ഉണ്ടായിരിക്കുന്നതാണ്.

തുടർന്നു വരുന്ന എല്ലാ ദിവസവും വിവിധ കമ്മ്യൂണിറ്റികളുടെ നേതൃത്വത്തിൽ കുർബാനയും മറ്റ് തിരുന്നാൾ തിരുകർമ്മങ്ങളും നേർച്ച വിതരണവും ഉണ്ടായിരിക്കുന്നതാണ്. സെപ്റ്റംബർ 8-ാം തീയതി വെള്ളിയാഴ്ച തിരുന്നാൾ തിരുകർമ്മങ്ങൾക്ക് ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ വികാരി ജനറാൾ ഫാ. ആന്റണി ചുണ്ടേക്കാട്ടും, 4-ാം തീയതി തിങ്കളാഴ്ച ലീഡ്സ് റീജനൽ കോഡിനേറ്റർ ഫാ. ജോജോ പാളാപ്പള്ളിയും , 6-ാം തീയതി ബുധനാഴ്ച ഷെഫീൽഡ് മിഷൻ ഡയറക്ടർ ജോമ് കിഴക്കരക്കാട്ടും, മറ്റു ദിവസങ്ങളിൽ ലീഡ്സ് ഇടവക വികാരി ഫാ. ജോസ് അന്ത്യാംകുളവും തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകും .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രധാന തിരുന്നാൾ ദിനമായി സെപ്റ്റംബർ 10 ഞായറാഴ്ച ആഘോഷപൂർവ്വമായ തിരുന്നാൾ തിരുകർമ്മങ്ങൾക്കും , പ്രദക്ഷണത്തിനും ശേഷം പള്ളി കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹവിരുന്നും ഒരുക്കിയിട്ടുണ്ട് . തിരുന്നാൾ ദിവസങ്ങളിലെ തിരുകർമ്മങ്ങളിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാൻ ലീഡ്സിലും പരിസരപ്രദേശങ്ങളിലും ഉള്ള എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ. ജോസ് അന്ത്യാംകുളം അറിയിച്ചു. തിരുന്നാൾ ദിനങ്ങളിലെ സമയക്രമം ചുവടെ ചേർത്തിരിക്കുന്നു.