ജോൺസൺ കളപ്പുരയ്ക്കൽ

ആരവങ്ങളും ആർപ്പുവിളികളും വഞ്ചിപ്പാട്ടിന്റെ ഈരടികളും നിറഞ്ഞുനിൽക്കുന്ന ഒരു കുട്ടനാടൻ സൗഹൃദ പകലിന് നിറം നൽകുവാൻ ലിവർപൂളിലെ കുട്ടനാട്ടുകാർ അരയും തലയും മുറുക്കി രംഗത്ത് ഇറങ്ങിക്കഴിഞ്ഞു കുട്ടനാടും അതിജീവനവും സിമ്പോസിയവും ..കവി ഭാവനയിലെ കുട്ടനാടും വള്ളംകളി കമന്ററിയും കുട്ടികളുടെയും മുതിർന്നവരുടെയും മറ്റ് കലാപരിപാടികളും ഒക്കെയായി ഗൃഹാതുരത്വത്തിന്റെ ഇന്നലകളുടെ വായിച്ചെടുക്കൽ ആയിരിക്കും ഈ വർഷത്തെ കുട്ടനാട് സംഗമം ഞാറ്റുപാട്ടും ,കൊയ്ത്തുപാട്ടും, തേക്കു പാട്ടും ,വഞ്ചിപ്പാട്ടും ,വള്ളംകളിയും ഒക്കെയായി സ്റ്റേജിൽ പുനരവതരിപ്പിക്കപ്പെടുമ്പോൾ. ഗൃഹാതുരത്വത്തിന്റെ ഇന്നലകളുടെ വായിച്ചെടുക്കൽ ആയിരിക്കും ഈ വർഷത്തെ കുട്ടനാട് സംഗമം എന്ന് പ്രോഗ്രാം കോഡിനേറ്റേഴ്സ് ആയ ഷെർലി ആന്റണി പുറവടിയും അനുമോൾ തോമസും അറിയിച്ചു അടുത്ത തലമുറകളിലേക്കുള്ള സാംസ്കാരിക വിനിമയത്തിന് യുകെയിലെ കുട്ടനാട്ടുകാർ അവരുടേതായ പങ്കുവഹിക്കുന്നുവെന്ന് ആതിഥേയർ അവകാശപ്പെട്ടു.

കൂടുതൽ കുട്ടനാട്ടുകാരെ സംഗമത്തിൽപങ്കെടുപ്പിക്കുവാൻ ഏരിയ കോർഡിനേറ്റർമാരുടെ നേതൃത്വത്തിൽ സജീവ പ്രവർത്തനങ്ങൾ നടക്കുന്നണ്ടെന്നും, ഓൺലൈൻ രജിസ്‌ട്രേഷൻ തുടരുകയാണെന്നും ഭാരവാഹികൾ അറിയിച്ചു.
നമ്മെ വേർപിരിഞ്ഞു പോയ കുട്ടനാടിന്റെ യശസ് ലോകമെമ്പാടും എത്തിച്ച നെടുമുടി വേണുവിന് കുട്ടനാടിന്റെ വേണുനാദം എന്ന പേരിൽ ഉചിതമായ സ്മരണാൻഞ്ജലി സംഗമ വേദി നൽകുമെന്നും പ്രോഗ്രാം കോർഡിനേറ്റേഴ്സ് അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ശ്രീ വിനോദ് മാലിയുടെ നേതൃത്വത്തിൽ ഉള്ള ഫുഡ് കമ്മിറ്റി കുട്ടനാട് വള്ളസദ്യക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കുന്നതായും ഭാരവാഹികൾ അറിയിച്ചു . 15 ആമത് കുട്ടനാട് സംഗമത്തിന്റെ ജനറൽ കൺവീനർ മാരായ ശ്രീ റോയി മൂലംകുന്നം ശ്രീ ആൻറണി പുറവടി ശ്രീ ജോർജ് തോട്ടുകടവിൽ ശ്രീമതി ജസ്സി വിനോദ് എന്നിവരുടെ നേരത്തിൽ വിപുലമായ കമ്മറ്റികൾ പരിപാടികൾക്ക് ഏകോപന നൽകുന്നു.  കുട്ടനാടൻ സൗഹൃദത്തിൻറെ നേർക്കാഴ്ചയിലേക്ക് യുകെയിലെ എല്ലാ കുട്ടനാട്ടുകാരെയും സഹർഷം സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി അറിയിച്ചു

ഓൺലൈൻ ബുക്കിങ്ങിനുള്ള ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് കുട്ടനാട് സംഗമം വാട്സ്ആപ്പ് ഗ്രൂപ്പിൽ ലഭ്യമാണ്