ന്യൂയോര്‍ക്ക്: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റായി സണ്ണി പൗലോസും സെക്രട്ടറിയായി ഫ്രാന്‍സിസ് തടത്തിലും തെരഞ്ഞെടുക്കപ്പെട്ടു.

മറ്റു ഭാരവാഹികള്‍: സജി ഏബ്രഹാം (വൈസ് പ്രസിഡന്റ്) ഷോളി കുമ്പിളുവേലി (ട്രഷറര്‍) ജേക്കബ് മാനുവല്‍ (ജോ. സെക്രട്ടറി) ബിജു ജോണ്‍ (ജോ. ട്രഷറര്‍)

ചാപറ്റര്‍ പ്രസിഡന്റ് ജോര്‍ജ് ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി റെജി ജോര്‍ജ് പ്രവര്‍ത്തനങ്ങള്‍ വിവരിക്കുകയും തെരെഞ്ഞെടുപ്പിനു നേത്രുത്വം നല്‍കുകയും ചെയ്തു.
പ്രസ് ക്ലബിന്റെ ആരംഭകാല നേതാക്കളിലൊരാളായ സണ്ണി പൗലോസ് ജനനി മാസികയുടെ മാനേജിംഗ് എഡിറ്ററാണ്. നാഷനല്‍ ട്രഷറര്‍, ചാപ്റ്റര്‍ സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സംഘടനാ പ്രവര്‍ത്തന രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചു. 23 വര്‍ഷമായി പ്രതിമാസം പ്രസിദ്ധീകരിക്കുന്ന ജനനി മാസികയുടെ മുഖ്യ ശില്പികളില്‍ ഒരാളാണ്.

ഫ്രാന്‍സിസ് തടത്തില്‍ കേരളത്തില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകനായിരുന്നു. ദീപികയില്‍ ബ്യൂറോ ചീഫും രാഷ്ട്രദീപികയുടെ എഡിറ്റര്‍ ഇന്‍ ചാര്‍ജും (കോഴിക്കോട്) ആയിരുന്നു. പിന്നീട് മംഗളത്തില്‍ ന്യുസ് എഡിറ്റര്‍. അക്കാലത്ത് വിവിധ അവാര്‍ഡുകള്‍ നേടി.കേരള യൂണിയന്‍ ഓഫ് വര്‍ക്കിംഗ് ജേണലിസ്റ്റ്‌സ് (കെ.യു.ഡബ്ലിയു.ജെ) സ്റ്റേറ്റ് കമ്മിറ്റി അംഗമായിരുന്നു. അമേരിക്കയില്‍ ദീര്‍ഘകാലം ഫ്രീലാന്‍സ് പത്രവര്‍ത്തകാന്‍. ചാനലുകളിലും പ്രവര്‍ത്തിച്ചു. ഇപ്പോള്‍ കേരള ടൈംസ് ചീഫ് എഡിറ്റര്‍.

പത്രപ്രവര്‍ത്തനകാലത്തെപ്പറ്റിയുള്ള ‘നിലയ്ക്കാത്ത ഉലയിലെ ജ്വലിക്കുന്ന ഓര്‍മ്മകള്‍’ എന്ന ശ്രദ്ധേയമായ പുസ്തകത്തിന്റെ രചയിതാവാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പൊതു പ്രവർത്തനങ്ങളിലൂടെ പത്ര പ്രവർത്തന രംഗത്തേയ്ക്ക് കടന്നു വന്ന സജി എബ്രഹാം പ്രസ് ക്ലബ് പ്രഥമ കോൺഫ്രൻസ് മുതൽ കേരളഭൂഷണത്തെ പ്രതിനിധികരിച്ചു. ന്യൂയോർക്ക് ചാപ്റ്ററിന്റെ ചാപ്റ്റർ ട്രഷറർ ആയും സെക്രട്ടറി ആയും നാഷണൽ ഓഡിറ്ററായും പ്രവർത്തിച്ചു. ഇത്തവണ നാഷണൽ കോൺഫറൻസിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച ബൃഹത്തായ സൂവനീറിന്റെ ചീഫ് എഡിറ്ററായിരുന്നു.

സംഘടനാ രംഗത്തും സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലും പ്രവര്‍ത്തിക്കുന്ന ഷോളി കുമ്പിളുവേലി എഴുത്തുകാരനും സ്വതന്ത്ര ചിന്തകനുമാണ്. മാതൃഭൂമി ടിവിയിലും പത്രത്തിലും റിപ്പോർട്ടർ. ഇ-മലയാളിയുടെ അസോസിയേറ്റ് എഡിറ്ററായും പ്രവര്‍ത്തിക്കുന്നു.

ജേക്കബ് മാനുവൽ (കൈരളി ടിവി) ദൃശ്യമാധ്യമ രംഗത്ത് നിറസാന്നിധ്യമാണ്.

മികച്ച എഴുത്തുകാരനായ ബിജു ജോൺ (കേരള ടൈംസ്) വിവിധ കർമ്മരംഗങ്ങളിൽ സജീവം