ന്യൂസ് ഡെസ്ക്, മലയാളം യുകെ

പ്രധാനമന്ത്രി കിയർ സ്റ്റാർമർ ആതിഥ്യമരുളുന്ന ക്രിസ്മസ് സ്വീകരണ ചടങ്ങിൽ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ പങ്കെടുത്തത് യുകെയിലെ സീറോ–മലബാർ സമൂഹത്തിന്റെ ഉയർന്നുവരുന്ന സാന്നിധ്യത്തെയും സംഭാവനകളെയും വീണ്ടും രേഖപ്പെടുത്തുന്നതായി . ഡിസംബർ 10-ന് ഡൗൺിംഗ് സ്‌ട്രീറ്റിൽ ആയിരുന്നു സ്വീകരണം ഒരുക്കിയിരുന്നത് . രാജ്യത്തിന് ആത്മീയവും സാമൂഹികവുമായി സേവനം ചെയ്യുന്ന വിവിധ ക്രൈസ്തവ നേതാക്കളെ ആദരിക്കാനായിരുന്നു പ്രധാനമന്ത്രിയുടെ ഈ കൂട്ടായ്മ സംഘടിപ്പിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സീറോ–മലബാർ സമൂഹം യുകെയിൽ നടത്തുന്ന സേവനങ്ങൾ, പ്രത്യേകിച്ച് എൻ.എച്ച്.എസ് ഉൾപ്പെടെയുള്ള ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് മലയാളി പ്രൊഫഷണലുകൾ, രാജ്യത്തിന്റെ പുരോഗതിയിൽ വലിയ പങ്കുവഹിക്കുന്നു എന്നത് ശ്രദ്ധേയമാണ്. നമ്മുടെ സമൂഹത്തിന്റെ നിശബ്ദമായെങ്കിലും ശക്തമായ ഈ സംഭാവനകൾ ഈ ചടങ്ങിലൂടെ വീണ്ടും ദേശീയ സമൂഹത്തിൽ ചർച്ചയാകുന്നതിന് ഈ ചടങ്ങ് കാരണമായി. സീറോ മലബാർ സമൂഹം ഉൾപ്പെടുന്ന മലയാളി സമൂഹം സ്നേഹവും ഉത്തരവാദിത്തവും നിറഞ്ഞ സേവനത്തിലൂടെ ബ്രിട്ടൻ്റെ ഹൃദയത്തിൽ മാറ്റാനാവാത്ത സ്ഥാനം നേടിയിട്ടുണ്ടെന്നും ചടങ്ങിൽ പങ്കെടുത്തവർ വിലയിരുത്തി.

കേരള–ബ്രിട്ടൻ ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ സാംസ്കാരിക ഇടപെടലുകൾ, സമൂഹ മൈത്രി പ്രവർത്തനങ്ങൾ, സാമ്പത്തിക–സാമൂഹിക ബന്ധങ്ങളുടെ വളർച്ച എന്നിവയും നിർണായകമാണ്. പരിപാടിയിൽ ആഷ്ഫോർഡ് എം.പി സോജൻ ജോസഫും ഭാര്യ ബ്രിട്ട ജോസഫും പങ്കെടുത്തു. യുകെ മലയാളികളിൽ ഭൂരിപക്ഷം പേരും ആരോഗ്യ മേഖലയിൽ ആണ് ജോലി ചെയ്യുന്നത്. അതുകൊണ്ടുതന്നെ നേഴ്സുമാർ മലയാളി സമൂഹത്തിന്റെ സേവനങ്ങൾക്കുള്ള അംഗീകാരമായി മാറിയതിൻ്റെ സത്തോഷത്തിലാണ് യുകെ മലയാളികൾ.