ന്യൂസ് ഡെസ്ക് മലയാളം യുകെ

ഒപ്രയുമായുള്ള വിവാദ അഭിമുഖത്തിൽ മെയ്‌ 19ന് നടന്ന തങ്ങളുടെ ഔദ്യോഗിക വിവാഹത്തിന് മൂന്നു ദിവസം മുൻപ് സ്വകാര്യമായി പരസ്പരം വാക്ക് നൽകിയിരുന്നതായി ഹാരിയും മെഗാനും വെളിപ്പെടുത്തിയിരുന്നു. ഇത് മറ്റാർക്കും അറിയില്ല എന്നും അവർ പറഞ്ഞിരുന്നു. എന്നാൽ അന്ന് നടന്ന ചടങ്ങ് വിവാഹം ആയിരുന്നില്ല എന്നാണ് ഔദ്യോഗികമായി വെളിപ്പെടുത്തപ്പെട്ടിരിക്കുന്നത്‌.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒപ്രക്കൊപ്പമുള്ള അഭിമുഖത്തിൽ നോട്ടിങ്ഹാം കൊട്ടാരത്തിൽ വച്ച് ആർച്ച് ബിഷപ്പ് തങ്ങളുടെ വിവാഹം നടത്തിയിരുന്നെന്നും, വിവരം മറ്റാർക്കും അറിയില്ലെന്നും വെളിപ്പെടുത്തിയത് മെഗാൻ ആണ്.  അതിനുശേഷം വിൻസർ കൊട്ടാരത്തിൽ വച്ച് ആഡംബരപൂർണമായ വിവാഹം നടത്തിയിരുന്നു.

മെഗാൻ വിവാഹ ദിനത്തെ പറ്റി ആശയക്കുഴപ്പത്തിലാണെന്നാണ് ഫാക്കൽറ്റി ഓഫീസിലെ മുൻ ചീഫ് ക്ലർക്ക് ആയ സ്റ്റീഫൻ ബോർട്ടൺ അഭിപ്രായപ്പെട്ടത്. “ഇരുവർക്കും വിവാഹിതരാവാൻ പ്രത്യേക അനുമതി ആവശ്യമായിരുന്നു.350 പൗണ്ട് ഫീസ് അടച്ചതിനു ശേഷം, രാജ്ഞിയുടെയും മറ്റ് ഔദ്യോഗസ്ഥരുടെയും അനുവാദത്തോടെയാണ് വിവാഹത്തിനുള്ള സമ്മതപത്രം നൽകിയത്. സമ്മതപത്ര പ്രകാരം മെഗാന്റെ അമ്മ ഡോറിയയുടെയും ചാൾസ് രാജകുമാരന്റെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. പക്ഷെ ആർച്ച് ബിഷപ്പ് വിഷയത്തെ സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.