ന്യൂസ് ഡെസ്ക് മലയാളം യുകെ
ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷം ഫിലിപ്പ് രാജകുമാരൻ വിൻഡ്‌സർ കാസിൽ തിരിച്ചെത്തി. ആദ്യം അണുബാധയെ തുടർന്ന് ചികിത്സ തേടിയ അദ്ദേഹം പിന്നീട് ഹൃദയശസ്ത്രക്രിയയ്ക്ക് കൂടി വിധേയനാവുകയായിരുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച ഫിലിപ്പ് രാജകുമാരൻ (99)ലണ്ടനിലെ കിംഗ് എഡ്വേർഡ് സെവൻസ് ഹോസ്പിറ്റലിലും സെന്റ് ബാർത്തലോമിവ് ഹോസ്പിറ്റലിലുമാണ് 28 ദിവസം ചികിത്സയ്ക്കായി കഴിഞ്ഞത്. അണുബാധയ്ക്കെതിരെ മുൻകരുതൽ എടുക്കാനാണ് ആദ്യം അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയായിരുന്നു.
ഈ ജൂണിൽ 100 വയസ്സ് തികയുന്ന ഫിലിപ്പ് രാജകുമാരൻ തന്നെ പരിചരിച്ച എല്ലാ മെഡിക്കൽ സ്റ്റാഫുകൾക്കും നന്ദി അറിയിക്കുന്നതായി ബക്കിംഗ്ഹാം കൊട്ടാരത്തിൻെറ വക്താവ് ഒരു പ്രസ്താവനയിൽ പറഞ്ഞു. പ്രിൻസ് രാജകുമാരൻ കിംഗ് എഡ്വേർഡ് സെവൻസ് ഹോസ്പിറ്റലിൽ ആയിരുന്നപ്പോൾ ചാൾസ് രാജകുമാരൻ അദ്ദേഹത്തെ സന്ദർശിച്ചിരുന്നു.
Leave a Reply