സ്വന്തം ലേഖകൻ
ഔദ്യോഗിക രാജകീയ സന്ദർശനത്തിനായി പ്രിൻസ് വില്യമും കേറ്റ് രാജകുമാരിയും പാരീസിലെത്തി. ബ്രെക്സിറ്റി൯െറ പശ്ചാത്തലത്തിൽ ആണെങ്കിലും വില്യമി൯െറയും കേറ്റി൯െറയും ഫ്രാൻസ് സന്ദർശനം പാരീസിലെ ജനങ്ങളെ ആവേശം കൊള്ളിച്ചു കഴിഞ്ഞു. ഫ്രാൻസ് – ബ്രിട്ടീഷ് ബന്ധം ഊട്ടി ഉറപ്പിക്കുന്നതി൯െറ ഭാഗമാണ് സന്ദർശനം. ലോക പ്രശസ്തരായ മൂന്ന് ബ്രിട്ടീഷ് ഡിസൈനർ മാരുടെ വസ്ത്രങ്ങൾ അണിഞ്ഞാണ് കേറ്റ് വിവിധ വേദികളിൽ പ്രത്യക്ഷപ്പെട്ടത്. ഫാഷനിലും സൗന്ദര്യത്തിലും നന്നായി ശ്രദ്ധ പുലർത്തുന്ന കേറ്റ് രാജകുമാരി ഫാഷൻ രംഗത്ത് ത൯െറ സ്ഥാനം ഉറപ്പിക്കുകയാണ്. ഫ്രെഞ്ച് പ്രസിഡന്റ് ഫ്രാൻകോയിസ് ഹോളണ്ട് വില്യത്തിനും കേറ്റിനും സ്വീകരണം ഒരുക്കിയിരുന്നു.
ലണ്ടനിൽ സെന്റ് പാടിക്സ് ഡേ ചടങ്ങുകളിൽ പങ്കെടുത്ത ശേഷമാണ് വില്യമും കേറ്റും പാരീസിലേയ്ക്ക് പോയത്. കാവൽറി ബാരക്ക് സിലെ പരേഡിൽ ഇരുണ്ട ഗ്രീൻ കളറിലുള്ള കാതറിൻ വാക്കർ കോട്ട് ഡ്രെസാണ് രാജകുമാരി അണിഞ്ഞിരുന്നത്. പാരീസിലെ ബ്രിട്ടീഷ് എംബസിയിൽ എത്തിയപ്പോഴേയ്ക്കും അതിമനോഹരമായ ബ്ലാക്ക് അലക്സാണ്ടർ മക് ക്വീൻ ഗൗണിലേയ്ക്ക് കേറ്റ് മാറിയിരുന്നു. 3135 പൗണ്ട് വിലയുള്ള ജെന്നി പാക് ചാം ഡ്രസ് അണിഞ്ഞാണ് കേറ്റ് ഡിന്നറിനെത്തിയത്.