ലണ്ടൻ: മാനസികാരോഗ്യപ്രശ്നം നേരിടുന്നവരെ സഹായിക്കാനായി ബ്രിട്ടനിലെ വില്യം, ഹാരി രാജകുമാരന്മാരും ഭാര്യമാരും ചേർന്ന് സൗജന്യ മെസേജിംഗ് സർവീസ് ആരംഭിച്ചു. ഷൗട്ട് എന്നാണു പേര്. ദിവസം 24 മണിക്കൂറും സേവനം ലഭ്യമായിരിക്കും. ആത്മഹത്യാ പ്രവണതയടക്കം നേരിടുന്നവർക്ക് ഈ സേവനം തേടാം. യുവജനതയെ ലക്ഷ്യമിട്ടാണ് സേവനം തുടങ്ങുന്നതെന്ന് വില്യമും ഹാരിയും പറഞ്ഞു.
ഹാരിക്കും ഭാര്യ മെഗൻ മാർക്കിളിനും പുതിയ പുത്രനുണ്ടായത് ഏതാനും ദിവസം മുന്പാണ്. ആർച്ചി ഹാരിസൺ മൗണ്ട്ബാറ്റൺ-വിൻഡ്സർ എന്നാണ് ഈ കുട്ടിക്കു പേരിട്ടിരിക്കുന്നത്
Leave a Reply