സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ആക്രമിക്കപ്പെട്ട താരമാണ് പൃഥ്വിരാജ്. എന്നാല്‍ ഇപ്പോള്‍ ഏറ്റവുമധികം പുകഴ്ത്തപ്പെടുന്ന താരവും പൃഥ്വി തന്നെ. തുടര്‍ച്ചയായ വിജയങ്ങളിലൂടെ എതിര്‍ക്കുന്നവരെക്കൂടി ആരാധകരായി മാറ്റിയിരിക്കുകയാണ് പൃഥ്വിരാജ്. അതിന് കാരണം താനിപ്പോള്‍ തെരഞ്ഞെടുക്കുന്ന സിനിമകള്‍ കൂടിയാണെന്ന് പൃഥ്വിരാജ് പറഞ്ഞു. തന്നെക്കുറിച്ച് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നല്ല കാര്യങ്ങളാണ് വരുന്നത്. അതില്‍ സന്തോഷം തോന്നാറുണ്ട്.
ഇതേ സോഷ്യല്‍ മീഡിയ മുമ്പ് ആക്രമിച്ചതിന്റെ കാരണം എനിക്ക് പിടികിട്ടിയിരുന്നില്ല. ഒരു ടിവി ഇന്റര്‍വ്യുവിന്റെ ഭാഗങ്ങള്‍ അടര്‍ത്തിമാറ്റി പരിഹാസ്യമായി അവതരിപ്പിക്കുകയായിരുന്നു. ഞാന്‍ പ്രതികരിച്ചില്ല. ആ ഇന്റവ്യു മുഴുവന്‍ കണ്ടാല്‍ പ്രശ്‌നമില്ല. പിന്നെ എന്റെ രീതികള്‍ ഇങ്ങനെയാണ്.
സാമൂഹ്യമാധ്യമങ്ങളിലൊന്നും ഞാന്‍ സജീവമല്ല. ഫെയ്‌സ്ബുക്ക് പേജ് പോലും കൈകാര്യം ചെയ്യുന്നത് മറ്റൊരു ടീമാണ്. ട്വിറ്ററില്‍ അക്കൗണ്ട് ഉണ്ടെങ്കിലും സജീവമല്ല. ഫോണ്‍ ഉപയോഗിക്കുന്നതും കുറവാണ്. സിനിമയും കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണ് താന്‍ സമയം നീക്കിവയ്ക്കുന്നതെന്നും പൃഥ്വി പറഞ്ഞു. ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പൃഥ്വി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളോടും പൃഥ്വിരാജ് പ്രതികരിച്ചു. ഒരു യഥാര്‍ത്ഥ കഥ സിനിമയാക്കുമ്പോള്‍ പത്ത് ശതമാനം സിനിമാറ്റിക് ഘടകങ്ങളും ഉള്‍പ്പെടുത്തേണ്ടി വരും. സെല്ലുലോയ്ഡിലും ഇപ്രകാരം സിനിമാറ്റിക് ഘടകങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. അത് മസനിലാക്കാതെയുള്ള വിവാദങ്ങളാണുണ്ടായത്. വിവാദത്തിന് ശേഷം കാഞ്ചനമാലയുമായി സംസാരിച്ചിട്ടില്ലെന്നും പൃഥ്വി പറഞ്ഞു.