കുടിച്ചുകൊണ്ടിരിക്കുന്നതിനിടെ വൈന്‍ ഗ്ലാസ് തലയ്ക്കടിക്കുന്ന വീഡിയോ വൈറലാകുന്നു. തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരം വിഡിയോ പുറത്തുവിട്ടത്.

ബോളിവുഡിലെ സൂപ്പര്‍ താരമാണ് പ്രിയങ്ക ചോപ്ര. ബോളിവുഡ് കീഴടക്കിയ താരം ഇപ്പോള്‍ ഹോളിവുഡിലും സജീവമാകുകയാണ്. യുഎസിലെ ടിവി സീരീസ് ആയ ക്വാന്റിക്കോയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് നടി അല്‍പ്പം തിരക്കിലുമാണ്. അങ്ങനെയിരിക്കെയാണ് പ്രിയങ്ക തന്നെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ഒരു വീഡിയോ വൈറലാകുന്നത്.

കുടിച്ചുകൊണ്ടിരിക്കുന്ന വൈന്‍ ഗ്ലാസ് എടുത്ത് സ്വന്തം തലയ്ക്കടിക്കുന്ന വീഡിയോ ആണ് പ്രിയങ്ക പങ്കുവച്ചിരിക്കുന്നത്. ക്വാന്റിക്കോ സീരിസിന്റെ മൂന്നാമത്തെ സീസണാണ് ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നത്. സ്വന്തം പ്രൊഡക്ഷന്‍ ഹൗസിന്റെ തിരക്കുകളും പുതിയതായി കമ്മിറ്റ് ചെയ്യുന്ന ഹോളിവുഡ് പ്രോജക്ടിന്റെ കാര്യങ്ങളുമായി വിശ്രമമില്ലാതെ ഓടിക്കൊണ്ടിരിക്കുകയാണ് താരം. ചുരുക്കത്തില്‍ പറഞ്ഞാല്‍ ദിവസം മുഴുവന്‍ വിശ്രമമില്ലാതെ പണിയെടുക്കുന്ന ഒരു വ്യക്തിയുടെ മാനസികാവസ്ഥയാണ് താരം വിഡീയോയിലൂടെ കാണിച്ചത്. ഇന്നലെ പങ്കുവെച്ച വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഹിറ്റാകുകയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതായിരിക്കും ‘നയണ്‍ ടു വൈന്‍’ വരെ പണിയെടുത്താല്‍ സംഭവിക്കുക. ആരും ഇത് വീട്ടില്‍ അനുകരിക്കാന്‍ ശ്രമിക്കരുത് എന്ന കുറിപ്പോടെയാണ് പ്രിയങ്ക വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ക്വാന്റിക്കോയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് നാളുകളായി താരം ന്യൂയോര്‍ക്കില്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. നാട് വിട്ട് താമസിക്കുന്നതിന്റെ ബുദ്ധിമുട്ട് തന്നെ വല്ലാതെ അലട്ടുന്നുണ്ട് എന്ന് പ്രിയങ്ക മുന്‍പ് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ പ്രിയങ്കയുടെ ഈ പ്രവര്‍ത്തി കണ്ട് ആശങ്കയിലാണ് പ്രിയങ്കയുടെ ആരാധകര്‍. ഇങ്ങനെ വിശ്രമമില്ലാതെ പണിയെടുത്ത് പ്രിയങ്ക വല്ല ഡിപ്രഷനും അടിമപ്പെട്ടു പോകുമോ എന്നാണ് ആരാധകരുടെ ഉത്കണ്ഠ