കറുത്ത നിറമുള്ള കുരിശ് ധരിച്ചുള്ള എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ചിത്രത്തിനൊപ്പുമുണ്ടായിരുന്ന കുറിപ്പ് ഇങ്ങനെ: ”ജനോധരി ദത്താത്രേയ ബ്രാഹ്മണൻ ആയ രാഹുൽ ഗാന്ധിയുടെ സഹോദരി പ്രിയങ്ക മംഗൾസൂത്രക്ക് പകരം കുരിശ് കഴുത്തിലണിഞ്ഞിരിക്കുന്നു. ഗംഗയുടെ മകളാണെന്നാണ് ഇവരുടെ അവകാശവാദം.” ഒന്നാം നമ്പർ വ്യാജ കുടുംബം എന്നാണ് ഗാന്ധി കുടുംബത്തെ ഈ പോസ്റ്റിൽ വിശേഷിപ്പിക്കുന്നത്.നിരവധി പേരാണീ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഈ ചിത്രത്തിന് പിന്നിലെ യാഥാർഥ്യം എന്താണ്?

priyanka-gandhi-uttar-pradesh

2017ൽ ഉത്തർ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് റായ്ബറേലിയിൽ നിന്ന് പകർത്തിയ ചിത്രമാണിത്. ഗെറ്റി ഇമേജസിന് വേണ്ടി സഞ്ജയ് ഖനോജിയ എന്നയാളാണ് ചിത്രം പകർത്തിയത്. യഥാർഥ ചിത്രത്തിൽ വെള്ളിനിറത്തിലുള്ള ലോക്കറ്റാണ് പ്രിയങ്ക ധരിച്ചിരിക്കുന്നത്. ഈ ചിത്രത്തിനൊപ്പം കുരിശ് ചേർത്ത് എഡിറ്റ് ചെയ്തതാണ് ഈ വ്യാജ ചിത്രം.

പ്രിയങ്ക ഗാന്ധി ക്രിസ്ത്യാനിയാണെന്നും ഹിന്ദുവായി അഭിനയിക്കുകയാണെന്നും സോഷ്യൽ മീഡിയയിൽ ഇപ്പോഴും പ്രചരിക്കുന്ന ചിത്രത്തിനൊപ്പമുള്ള അടിക്കുറിപ്പുകൾ പറയുന്നു. ബിജെപി അനുകൂല ഗ്രൂപ്പുകളിലടക്കം ചിത്രങ്ങളെത്തിയതോടെ പ്രിയങ്ക ഗാന്ധിക്കെതിരെ സൈബർ ആക്രമണവും തുടങ്ങി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ