ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ബ്രിട്ടനിൽ താപനില ഉയരുമ്പോൾ ആളുകൾ കടൽതീരത്തേക്ക് എത്തുന്നത് സ്വാഭാവികമാണ്. എന്നാൽ അവിടെയും സ്ത്രീകളെ ചൂഷണം ചെയ്യാൻ ക്രിമിനൽ സംഘങ്ങൾ ഒരുങ്ങിയിരിപ്പുണ്ടെന്ന വാർത്ത ഞെട്ടിക്കുന്നതാണ്. കഴിഞ്ഞ ആഴ്ച ബ്രൈറ്റൺ ബീച്ചിൽ നിരവധി സ്ത്രീകളും പെൺകുട്ടികളും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടന്ന പരാതി ഉയർന്നതിനെ തുടർന്ന് സസെക്‌സ് പോലീസ് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം. കടൽ തീരത്തും ലൈഫ് ഗാർഡ് ഹട്ടിനുമിടയിലാണ് പീഡനങ്ങൾ നടന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് വെസ്റ്റ് ലണ്ടനിലെ ഹെയ്‌സിൽ നിന്നുള്ള 32 കാരനായ പുരുഷൻ അറസ്റ്റിലായിരുന്നു. തുടർന്ന് ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു. ബീച്ചിൽ വെച്ച് പീഡനത്തിനോ ആക്രമണത്തിനോ ഇരയായവർ ധൈര്യപൂർവ്വം മുന്നോട്ട് വരണമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ മാർക്ക് ടെയ്‌ലർ പറഞ്ഞു.

ലൈംഗിക അതിക്രമങ്ങളെ കുറിച്ചുള്ള റിപ്പോർട്ടുകൾ ഗൗരവമായി എടുക്കുന്നുവെന്നും കുറ്റവാളികളെ എത്രയും വേഗം പിടികൂടുമെന്നും പോലീസ് പറഞ്ഞു. താപനില 40 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്ന മുന്നറിയിപ്പ് നൽകിയിട്ടും ആയിരക്കണക്കിന് ആളുകളാണ് കഴിഞ്ഞ ആഴ്ച ബീച്ചിലേക്ക് പോയത്.