സുഗതന്‍ തെക്കേപ്പുര
വൈരുദ്ധ്യങ്ങളുടെ നടുവില്‍ ഭാരതം കെട്ടിപ്പടുത്ത ചില രാഷ്ടീയ-ജനാധിപത്യ-മതേതര-ബഹുമത സഹവര്‍ത്തിത്വത്തിന്റെ ധാര്‍മിക മൂല്യങ്ങളുണ്ട്. അത്തരം മൂല്യങ്ങളാണ് വിവിധ ഭാഷയും സംസ്‌കാരവും വെച്ചുപുലര്‍ത്തുന്ന അനേകം ജന വിഭാഗങ്ങളെ ഇന്ത്യ എന്ന ഒരു രാജ്യമായി നിലനിര്‍ത്തുന്നത്. അതിനു തോക്കിന്റെ യോ ബൂട്ടിന്റെ ഭീഷണി അല്ല ആധാരം. സ്വതന്ത്ര്യത്തിനു ശേഷം അടിയന്തിരാവസ്ഥക്കാലമാണ് അതിനു ചെറുതായെങ്കിലും ഭീഷണി ഉയര്‍ത്തിയത്. ഇന്ത്യയുടെ ആത്മാവ് അതിനെ നിരുപാധികം നിലം പരിശാക്കി. എന്നാല്‍ വാജ്‌പേയിയിലോ സമാന നേതാക്കളിലോ ഉണ്ടായിരുന്ന രാഷ്ട്രീയ-ജനാധിപത്യ മൂല്യം തൊട്ട് തീണ്ടാത്ത തികച്ചും കച്ചവട- കൗശലക്കാരായ അമിത് -മോഡി കൂട്ടുകെട്ട് വളരെ അപകടം നിറഞ്ഞ ഒരു കാലത്തേക്കാണ് ഭാരതത്തെ നയിക്കുന്നത്.
കല്‍ബുര്‍ഗി, പന്‍സാരെ, ധബോല്‍ക്കര്‍ തുടങ്ങിയ ചിന്തിക്കുകയും ജനത്തിന് വേണ്ടി ശബ്ദിക്കുകയും ചെയ്ത വരെ വധിച്ച ശേഷം കര്‍ണാടകയിലെ മറ്റൊരു എഴുത്തുകാരി ഗൗരി ലങ്കേഷിനെയും വധിച്ചിരിക്കുന്നു. ഇവിടെ ഭാരതത്തിലെ ഭാരതീയര്‍ മാത്രമല്ല ലോകത്തു എല്ലായിടത്തുമുള്ള ഭാരതീയരുടെയും ആത്മാവ് ഉയര്‍ന്നു തുടങ്ങിയതിന്റെ ലക്ഷണമാണ് ഇന്ന് കോരിച്ചൊരിയുന്ന മഴയെ വകവെക്കാതെ ലണ്ടനിലെ ഇന്ത്യന്‍ എംബസി മുന്നില്‍ ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ യൂകെയുടെ നേതൃത്വത്തില്‍ പ്രതിഷേധം അരങ്ങേറിയത്. ഡെര്‍ബിയില്‍ നിന്ന് അതിരാവിലെ പുറപ്പെട്ട എത്തിയവര്‍ ഗൗരി ലങ്കേഷിന്റെ ചിത്രങ്ങളുള്ള പ്ലക്കാര്‍ഡുകളുമേന്തി അവരുടെ രാഷ്ടീയ മൂല്യം ചോര്‍ന്നില്ല എന്ന് തെളിയിച്ചു.
ലണ്ടനിലെ അറിയപ്പെടുന്ന ചിത്രകാരന്‍ ജോസ് ആന്റണി തയ്യാര്‍ ചെയ്ത ബാനറുമായി യുകെയില്‍ മൂന്നിലേറെ പതിറ്റാണ്ടായി അറിയപ്പെടുന്ന മലയാളി ചിന്തകരും രാഷ്ട്രീയ നിരീക്ഷകരുമായ ശ്രീ മുരളി വെട്ടത്തും ശ്രീ മണമ്പൂര്‍ സുരേഷും ജോസിനൊപ്പം അണിചേര്‍ന്നു. കൂടാതെ IELTS സ്‌കോര്‍ കുറക്കണം എന്ന് ആവശ്യപ്പെട്ടു ശക്തമായ പാര്‍ലമെന്റ് ലോബിയിങ് ശ്രീ ബൈജു തിട്ടാലയുടെ നേതൃത്വത്തില്‍ നടത്തിയ IWA എന്ന സംഘടനയുടെ പ്രവര്‍ത്തകരായ ശ്രീ കാര്‍മല്‍ മിറാന്‍ഡാ, ശ്രീ സുഗതന്‍ ടി കെ എന്നിവരും അണിചേര്‍ന്നു. മോഡി ഭരണ കൂടത്തിന്റെ ധിക്കാരത്തിന്റെയും ജനാധിപത്യ കീഴ് വഴക്കങ്ങളുടെ നിരാകരണത്തിന്റെ തുടര്‍ച്ചയായി സംഘടന കൊടുത്ത പ്രതിഷേധ മെമ്മോറാന്‍ഡം സ്വീകരിക്കുവാന്‍ തെയ്യാറിയില്ല എന്ന് സംഘടയുടെ ദേശീയ ഭാരവാഹികളായ ശ്രീ മതി ജോഗീന്ദര്‍ കൗറും ശ്രീ ഹാര്‍സീവ് ബെയിന്‍സും അറിയിച്ചു.
Leave a Reply