ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ലണ്ടനിലെ ബ്ലൂമ്സ്ബറിയിൽ നടന്ന ലെസ്ബിയൻ സ്പീഡ്- ഡേറ്റിംങ്‌ ഇവന്റിൽ ട്രാൻസ്ജെൻഡേഴ്സിനെ അവഗണിച്ചതായും അപമാനിച്ചതായുമുള്ള വാർത്തകളാണ് പുറത്തുവന്നിരിക്കുന്നത്. ഈ ചടങ്ങിന്റെ സംഘാടകർ പൂർണ്ണമായി സ്ത്രീകൾ എന്നു കണക്കാക്കുന്നവർ മാത്രമേ ചടങ്ങിൽ പങ്കെടുക്കാവുവെന്ന് വെബ്സൈറ്റ് വ്യക്തമാക്കിയ നിബന്ധനങ്ങളിൽ വിശദീകരിച്ചിരുന്നു. ഈ ഇവന്റിൽ ഒരു ട്രാൻസ് – യുവതി പങ്കെടുക്കുവാൻ ശ്രമിക്കുകയും എന്നാൽ സംഘടകർ അനുവദിച്ചില്ല എന്ന പരാതിയാണ് ഉയർന്നിരിക്കുന്നത്. ഇത്തരത്തിൽ ട്രാൻസ്ജെൻഡേഴ്സിനെ അവഗണിക്കുന്ന തരത്തിലുള്ള സമീപനം സംഘാടകരുടെ ഭാഗത്തുനിന്നും ഉണ്ടായത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

” നിങ്ങൾ ഒരു പുരുഷനാണെങ്കിൽ ദയവായി ഈ പരിപാടിയിലേയ്ക്ക് വരുന്നത് ഒഴിവാക്കുക.. നിങ്ങൾ ഒരു ലെസ്ബിയൻ അല്ല ” എന്നതായിരുന്നു ചടങ്ങിന്റെ സംഘാടകയായ ജെന്നി വാട്സൺ കഴിഞ്ഞയാഴ്ച ഇത് സംബന്ധിച്ച് തന്റെ വെബ്സൈറ്റിൽ പോസ്റ്റ് ചെയ്തത്. എന്നാൽ ഇത്തരത്തിലുള്ള ഒരു പോസ്റ്റിലൂടെ ട്രാൻസ്ഫോബിയ നിലനിർത്തുവാൻ ശ്രമിച്ച വാട്സനെതിരെ ആക്ടിവിസ്റ്റുകൾ പരാതി നൽകി കഴിഞ്ഞു.

മുൻപ് ഇത്തരത്തിലുള്ള ഇവന്റുകൾ നടത്തിയപ്പോൾ ഉണ്ടായ ദുരനുഭവങ്ങളെ തുടർന്നാണ് ഇത്തരത്തിൽ ഒരു പോസ്റ്റ് വെബ്സൈറ്റിൽ രേഖപ്പെടുത്തിയത് എന്നാണ് സംഘാടകർ വ്യക്തമാക്കുന്നത്. മുൻപൊരിക്കൽ ഈയൊരു ഇവന്റിൽ പങ്കെടുത്ത ഒരു ട്രാൻസ് യുവതി മറ്റൊരു സ്ത്രീയോട് അപമാനകരമായ രീതിയിൽ പെരുമാറാൻ ശ്രമിച്ചതായുള്ള പരാതി ലഭിച്ചതായും സംഘാടകർ വ്യക്തമാക്കുന്നു. എന്നാൽ ഇത്തരം ഒരു ചടങ്ങിൽ ട്രാൻസ്ജെൻഡറുകളെ അവഗണിച്ചു വന്ന പരാതി ഉയർന്നതിനെ, ഇവന്റ് നടന്ന കോളേജ് ആർമ്സ് പബ്ബിന്റെ ഉടമസ്ഥരായ സ്റ്റോൺ ഗേറ്റ് ഗ്രൂപ്പ് അന്വേഷണം നടത്തി വരികയാണ്.