കോവിഡ് 19 ലോകമെമ്പാടും വിദ്യാഭ്യാസ മേഖലയിൽ വലിയ പ്രതിസന്ധി ആണ് ഉണ്ടാക്കിയിട്ടുള്ളത് . വിദ്യാഭ്യാസസ്ഥാപനങ്ങൾ ഇനി എന്ന് തുറക്കും എന്നോ പഠനം എപ്പോൾ പുനരാരംഭിക്കാൻ കഴിയുമെന്നോ അറിയാതെ കുട്ടികൾ വിഷമിച്ചിരിക്കുകയാണ് .ഈ സാഹചര്യത്തിലാണ് ഇന്ത്യക്കു വീണ്ടും മാതൃകയായി ഓൺലൈൻ / ദൃശ്യ മാധ്യമങ്ങളിലൂടെ പഠനം പ്രക്രിയ താത്കാലികമായി പുനരാംഭിക്കാനുള്ള സാധ്യതകൾ ഉപയോഗിക്കാൻ കേരളസർക്കാർ തീരുമാനിക്കുന്നത് .കേരള പുരോഗതിയുടെ നെടും തൂണായ പൊതുവിദ്യാഭ്യാസ മേഖല തകരാതിരിക്കേണ്ടത് എല്ലാവര്ക്കും വിദ്യാഭ്യാസം എന്ന അവകാശം നിലനിൽക്കുന്നതിനു അത്യന്താപേക്ഷിതമാണ് . ഓൺലൈൻ പഠനരീതി എല്ലാവരിലേക്കും എത്തിച്ചേരണം എന്നും മതിയായ സൗകര്യങ്ങളുടെ അഭാവം കാരണം ആരും പിന്തള്ളപ്പെട്ടുപോകരുതു എന്ന നിർബന്ധം ഉള്ള കേരളത്തിലെ ഇടതുപക്ഷ സർക്കാർ സൗകര്യങ്ങളുടെ ഒരു കണക്കെടുപ്പ് നടത്തി. ഇതിൽ കേരളത്തിൽ ആകെയുള്ള നാൽപതു ലക്ഷത്തിൽ ഏതാണ്ട് രണ്ടര ലക്ഷം വിദ്യാർത്ഥികൾക്ക് ടെലിവിഷൻ / സ്മാർട്ട് ഫോൺ സൗകര്യം ഇല്ലെന്നു മനസ്സിലാക്കുകയുണ്ടായി.ആ വിദ്യാർത്ഥികളുടെ അവകാശം സംരക്ഷിക്കുന്നതിന് വേണ്ടി അവർക്കു മതിയായ സൗകര്യങ്ങൾ ഒരുക്കിനൽകുന്നതിനു സർക്കാർ സന്നദ്ധസംഘടനകളുടെ സഹകരണം ആവശ്യപ്പെട്ടിട്ടുണ്ട് .
മഹത്തായ പ്രവർത്തനങ്ങൾ നടത്തി മാതൃകതീർത്തിട്ടുള്ള പൊരുതുന്ന യുവജനങ്ങളുടെ പ്രസ്ഥാനമായ DYFI ഇതൊരു വെല്ലുവിളിയായി ഏറ്റെടുത്തു TV Challenge ആയി മുന്നോട്ടു വന്നത് . സമീക്ഷ യുകെ യും ഈ വെല്ലുവിളി ഏറ്റെടുക്കുകയാണ് .
പഠിക്കാനുള്ള അവകാശം എല്ലാവര്ക്കും നേടിയെടുക്കാനായി ഉജ്വലമായ സമരങ്ങൾ നടത്തിയ മഹത്തായ ഇടതുപക്ഷ നവോദ്ധാന പാരമ്പര്യം ഉള്ള നാടാണ് നമ്മുടെ കേരളം . ആ മണ്ണിൽ ഇനി ഒരു വിദ്യാര്ഥിയുടെയും കണ്ണുനീർ വീഴരുത് എന്ന് ഉറപ്പാക്കേണ്ട കടമ നമ്മൾ ഓരോരുത്തർക്കും ഉണ്ട്. നമ്മൾ ഒരുനേരത്തെ ഭക്ഷണത്തിനു ചിലവാക്കുന്ന തുക ഒരു പാവപെട്ട കുട്ടിയുടെ ഭാവിയ്ക്കു വേണ്ടി മാറ്റിവെക്കാൻ കഴിഞ്ഞാൽ അതിനേക്കാൾ വലിയ ഒരു പുണ്യം ഉണ്ടോ ?കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് ഒരു കൈത്താങ്ങായി പിന്തള്ളപ്പെട്ടു പോകുന്ന വിദ്യാർത്ഥികളുടെ അവകാശം സംരക്ഷിക്കുന്നതിനായുള്ള ഈ സദുദ്യമത്തിൽ പങ്കാളിയാവാൻ സമീക്ഷ യുകെ നിങ്ങളെ വിനയപൂർവം ക്ഷണിക്കുന്നു . നിങ്ങളാൽ കഴിയുന്ന ചെറുതെങ്കിലും മഹത്തരമായ സംഭാവന സമീക്ഷ യുകെ യുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചു സമീക്ഷ യു കെ നടത്തുന്ന “പൊതു വിദ്യാഭ്യാസ തുടർ സംരക്ഷണ”കാമ്പയിനിൽ അണിചേരാൻ അഭ്യർത്ഥിക്കുന്നു.
*A/C Name: SAMEEKSHA UK,
Sort Code : 30 98 97
A/C Number: 78183568
Bank Name: LLOYDS
സംഭാവനകൾ അയക്കുന്നവർ Ref:TV എന്നുകൂടി ചേർക്കുക*
വിദ്യാർത്ഥികൾക്ക് TV സംഭാവന താല്പര്യം പ്രകടിപ്പിച്ചു ചിലരെല്ലാം സമീക്ഷ നേത്രത്വവുമായി ബന്ധപ്പെടുന്നുണ്ട് . സമീക്ഷ ബ്രാഞ്ചുകളുമായി ബന്ധപ്പെടാൻ കഴിയാത്തവർ ബന്ധപ്പെടേണ്ട നമ്പർ : 07828659608
Leave a Reply