ന്യൂസ് ഡെസ്ക്, മലയാളം യുകെ

വാറിംഗ്ടണിൽ താമസിക്കുന്ന ബാബു മാമ്പള്ളിയുടെ ലൈജുവിന്റെയും രണ്ടാമത്തെ മകളായ മെറീന ബാബുവിന്റെ മൃതസംസ്കാര ശുശ്രൂഷകൾ മാർച്ച് 8 -ാം തീയതി വാറിംഗ്ടണിൽ നടക്കും. അന്ന് രാവിലെ 8 മണിക്ക് മൃതദേഹം ഭവനത്തിൽ എത്തിക്കും. ഭവനത്തിൽ വച്ചുള്ള പ്രാർത്ഥനകൾക്ക് ശേഷം 8.30 ഓടുകൂടി സെൻറ് ജോസഫ് ചർച്ചിലാണ് പൊതുദർശനത്തിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. പൊതുദർശനത്തിനുശേഷം 11 മണിയോടെ ഫോക്സ് കവർട്ട് സെമിത്തേരിയിലാണ് മൃതസംസ്കാരം നടക്കുന്നത്.

പള്ളിയുടെ മേൽവിലാസം: St Joseph’s Church, Meeting Lane Warrington, WA5 8BB

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സെമിത്തേരിയുടെ മേൽവിലാസം: Fox Covert Cemetery, Red Lane, Warrington, WA4 5LA

ഫെബ്രുവരി 20-ാം തീയതിയാണ് 20 വയസ്സ് മാത്രം പ്രായമുള്ള മെറീന മരണമടഞ്ഞത്. ബ്ലഡ് ക്യാൻസറിനെ തുടർന്ന് റോയൽ ലിവർപൂൾ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മരണത്തിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് മാത്രമാണ് രോഗം സ്ഥിരീകരിച്ചത് . തുടർന്ന് കീമോ തെറാപ്പി ആരംഭിച്ചിരുന്നു.

യൂണിവേഴ്‌സിറ്റി ഓഫ് മാഞ്ചസ്റ്ററിൽ മൂന്നാം വർഷ നേഴ്‌സിംഗ് വിദ്യാർത്ഥിനിയായിരുന്നു മെറീന ബാബു. മൂത്ത സഹോദരി മെർലിൻ വാറിംഗ്ടൺ എൻഎച്ച്എസ് ആശുപത്രി ജീവനക്കാരിയാണ്. വാറിംഗ്ടണിലെ സെൻ്റ് ഹെലൻ ഹോളി ക്രോസ് ചർച്ച് ഇടവാകാംഗമാണ് മെറീന ബാബുവിൻ്റെ കുടുംബം. കോട്ടയം കഞ്ഞിക്കുഴി സ്വദേശികളായ ബാബു മാമ്പള്ളിയും കുടുംബവും കോട്ടയം ലൂർദ് പള്ളി ഇടവകാംഗങ്ങളാണ്.

മെറീന ബാബുവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.