ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ പബ്ബുകൾക്കും സംഗീത വേദികൾക്കും ബിസിനസ് റേറ്റിൽ ഇളവ് നൽകുന്ന പിന്തുണാ പാക്കേജ് സർക്കാർ പ്രഖ്യാപിച്ചു. ഏപ്രിൽ മുതൽ ബിസിനസ് റേറ്റ് ബില്ലിൽ 15 ശതമാനം ഇളവ് ലഭിക്കുവാൻ തുടങ്ങും. കൂടാതെ രണ്ട് വർഷത്തേക്ക് റേറ്റ് വർധന ഉണ്ടാകില്ല എന്നും സർക്കാർ അറിയിച്ചു. നവംബറിൽ അവതരിപ്പിച്ച ബജറ്റിനെതിരായി ഈ മേഖലയിൽ നിന്നും ഉണ്ടായ ശക്തമായ പ്രതിഷേധങ്ങൾക്ക് പിന്നാലെയാണ് ഈ തീരുമാനം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മൂന്ന് വർഷത്തെ ഈ പാക്കേജിന്റെ മൂല്യം 2026–27ൽ ഒരു ശരാശരി പബ്ബിന് £1,650 ആയിരിക്കും എന്ന് ട്രഷറി മന്ത്രി ഡാൻ ടോംലിൻസൺ പറഞ്ഞു. ബജറ്റിനെ തുടർന്ന് വലിയ വർധന നേരിടേണ്ടി വന്നതോടെ ആയിരത്തിലധികം പബ്ബുകൾ ലേബർ എംപിമാരെ പ്രവേശിപ്പിക്കുന്നത് വരെ വിലക്കിയിരുന്നു. 2010 മുതൽ ഏകദേശം 7,000 പബ്ബുകൾ അടച്ചുപൂട്ടിയതായി ചൂണ്ടിക്കാട്ടിയ ടോംലിൻസൺ, പബ്ബുകൾ സമൂഹങ്ങളുടെ “അടിത്തറ” ആണെന്നും കൂടുതൽ പിന്തുണ നൽകുകയാണ് ലക്ഷ്യമെന്നും പറഞ്ഞു.

പാക്കേജിന് ആദ്യ വർഷം £80 മില്യൺ ചെലവ് വരുമെന്നും തുടർന്ന് വരുന്ന വർഷങ്ങളുടെ ചെലവ് ഓഫീസ് ഫോർ ബജറ്റ് റെസ്പോൺസിബിലിറ്റി (OBR) വിലയിരുത്തുമെന്നും സർക്കാർ വ്യക്തമാക്കി. അതേസമയം, ഹോട്ടലുകളും റസ്റ്റോറന്റുകളും ഉൾപ്പെടെയുള്ള മേഖലകളും അപകടത്തിലാണെന്ന് യുകെ ഹോസ്പിറ്റാലിറ്റി മുന്നറിയിപ്പ് നൽകി. സഹായം വിപുലീകരിക്കണമെന്ന ആവശ്യം നേരത്തെതന്നെ ശക്തമായിരുന്നു. പബ്ബുകളെ വിലയിരുത്തുന്ന വാലുവേഷൻ ഓഫീസ് ഏജൻസി (VOA)യുടെ നടപടികൾ പുനഃപരിശോധിക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.