ബ്രിസ്റ്റോള്‍: ജനപ്രിയ നേതാവും, വികസനോന്മുഖനും, മുന്‍ മുഖ്യമന്ത്രിയുമായ അന്തരിച്ച ഉമ്മന്‍ചാണ്ടിയുടെ മണ്ഡലമെന്ന നിലയിലും, ജോര്‍ജിയന്‍ തിര്‍ത്ഥാടന കേന്ദമായ പുതുപ്പള്ളി, മരിയന്‍ തിര്‍ത്ഥാടന കേന്ദമായ മണര്‍കാട് പള്ളി, പനച്ചികാട് മൂകാംബിക ദേവി ക്ഷേത്രം തുടങ്ങിയ പുണ്യ കേന്ദ്രങ്ങളാലും, കാര്‍ഷിക-നാണൃ വിളകളുടെ ഈറ്റില്ലവും, ലോക പ്രശസ്ത ‘വാകത്താനം വരിക്ക ചക്ക’യുടെ പ്രഭവ കേന്ദ്ര എന്ന നിലയിലും നിരവധിയായ വിശേഷണങ്ങള്‍ക്കൊണ്ട് ശ്രദ്ധേയമായ പുതുപ്പള്ളി മണ്ഡല പ്രവാസികള്‍ വീണ്ടും ഒത്തു കൂടുന്നു. സാഹോദര്യത്തിനും, സ്‌നേഹ-നന്മകള്‍ക്കും പ്രമുഖ സ്ഥാനം നല്‍കുന്ന പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ നിന്നും യുകെയില്‍ കുടിയേറി താമസിക്കുന്ന കുടുംബങ്ങള്‍ ബ്രിസ്റ്റോളില്‍ തങ്ങളുടെ നാടിന്റെ സ്മൃതികളും, സൗഹൃദങ്ങളും പങ്കു വെക്കുവാന്‍ യുകെയുടെ നാനാ ഭാഗത്തു നിന്നും വന്നെത്തി ചേരും.  

നിരവധിയായ പ്രാദേശിക സംഗമങ്ങള്‍ വിജയകരമായി യുകെയില്‍ നടക്കുന്നുണ്ടെങ്കിലും അതിലേറെ ശോഭയോടെ ഒരു മഹാ സംഗമം ഒരുക്കാന്‍ ബ്രിട്ടനിലെ പുതുപ്പള്ളിക്കാര്‍ തയ്യാറെടുക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

പതിനൊന്നാമത് പുതുപ്പള്ളി മണ്ഡലം സംഗമത്തിന്റെ പ്രാഥമിക ഘട്ടം പൂര്‍ത്തിയായപ്പോള്‍ തന്നെ നിരവധി കുടുംബങ്ങള്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ഒക്ടോബര്‍ 12നു ശനിയാഴ്ച  ബ്രിസ്റ്റോളിലെ സെന്റ് ജോണ്‍സ് ഹാളില്‍ രാവിലെ 9മണി മുതല്‍ വൈകിട്ട് 6മണിവരെയാണ് കുടുംബ സംഗമം ക്രമീകരിച്ചിരിക്കുന്നത്.      

സംഗമം ആഘോഷമാക്കാന്‍ വാകത്താനം, മണര്‍കാട്, പുതുപ്പളളി, മീനടം, പാമ്പാടി, തിരുവഞ്ചുര്‍, പനച്ചികാട്, കുറിച്ചി, കങ്ങഴ അകലക്കുന്നം എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ ചെറു ഗ്രൂപ്പുകളായി പ്രത്യേക ഒരുക്കങ്ങളും നടത്തുന്നുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നാടിന്റെ സ്മൃതി ഉണര്‍ത്തുന്ന പങ്കുവെക്കലുകളും, വാശിയേറിയ പകിടകളി, നാടന്‍ പന്തുകളി, വടംവലി എന്നീ മത്സരങ്ങളോടൊപ്പം ഗാനമേളയും സംഗമ മേളത്തിന് കൊഴുപ്പേകും. സംഗമത്തില്‍ പങ്കുചേരുന്നവര്‍ക്കായി പ്രഭാത ഭക്ഷണവും, ഉച്ച ഊണ് തയ്യാറാക്കുന്നതിന് പുറമെ വൈകുന്നേരം ലൈവ് നാടന്‍ തട്ടുകടയും ഒരുക്കുമ്പോള്‍ വൃതൃസ്ത രൂചിക്കുട്ടിലുളള ഭക്ഷണങ്ങള്‍ ആസ്വദിക്കുവാനുള്ള അവസരവുമാവും പുതുപ്പള്ളിക്കാര്‍ക്ക് ലഭിക്കുക.  

യുകെയിലെ മുഴുവന്‍ പുതുപ്പള്ളി മണ്ഡലക്കാരും സംഗമ വേദിയില്‍ എത്തിച്ചേരണമെന്ന് സംഘാടക സമിതി സ്‌നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.

കുടുതല്‍ വിവരങ്ങള്‍ക്ക്:
ലിസാ 07528236705 (tel:07528236705), റോണി07886997251.  
Venue St Johns Hall,
Lodge Causeway,
Fishpond  Bri
stol,
UK. BS16 3QG