മലയാള സിനിമയിലെ മെഗാതാരമെന്ന വിശേഷണം സ്വന്തമാക്കുന്നതിനു മുമ്പെ കേരള ജനതയ്ക്ക് മമ്മൂട്ടിയെ അറിയാം. ചില തെറ്റുകള്‍ കണ്ടാല്‍ മമ്മൂക്ക അത് വിളിച്ചു പറയും. ചിലരൊക്കെ ജാഡയാണെന്നൊക്കെ പറയുമെങ്കിലും അതല്ല സത്യമെന്ന് മെഗാസ്റ്റാറിനെ അറിയാവുന്നവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇനിയിപ്പോ ജാഡയാണെന്ന് പറയുമെന്ന പേടിയില്‍ കണ്ണില്‍ കണ്ടത് പറയാതെ പോകുന്ന ശീലം മമ്മൂട്ടിക്കില്ല.

സെവന്‍ത് ഡേ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം സംവിധായകന്‍ ശ്യാംധര്‍ ഒരുക്കുന്ന ചിത്രമാണ് പുളളിക്കാരന്‍ സ്റ്റാറാ. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിങ് കഴിഞ്ഞ ദിവസം ആഘോഷപൂര്‍വ്വം നടന്നു. മമ്മൂട്ടി, കലാഭവന്‍ ഷാജോണ്‍, ദീപ്തി, ഉണ്ണി മുകുന്ദന്‍, ശ്യാംധര്‍, എം.ജയചന്ദ്രന്‍ തുടങ്ങി പ്രമുഖരെല്ലാം അണിനിരന്നു.

ചടങ്ങില്‍ അവതാരകയുടെ അശ്രദ്ധയ്ക്കും അറിവില്ലായ്മയ്ക്കും ഒരു കൊട്ട് കൊടുത്തിട്ടാണ് മമ്മൂട്ടി മടങ്ങിയത്. പരിപാടി അവതരിപ്പിക്കാനെത്തിയ അവതാരക പങ്കെടുക്കുന്നവരുടെ പേര് തെറ്റായി വായിച്ചാല്‍ എങ്ങനെയിരിക്കും. എന്തായാലും മമ്മൂട്ടി പ്രതികരിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കലാഭവന്‍ ഷാജോണിന്റെ പേരാണ് അവതാരിക തെറ്റായി വായിച്ചത്. കലാഭവന്‍ ഷാജോണിനെ ഷാനുവെന്നാണ് അവതാരക വിളിച്ചത്. ഇതിന് അവതാരകയ്ക്ക് നല്ല ഉഗ്രന്‍ മറുപടിയാണ് മമ്മൂട്ടി സ്റ്റേജില്‍വച്ചുതന്നെ നല്‍കിയത്. ‘ പല ആള്‍ക്കാരെയും ഇവിടെ കൂടിയിരുന്നവര്‍ക്ക് അറിയാവുന്ന അത്രയും അവതാരകയ്ക്ക് അറിയില്ല. കലാഭവന്‍ ഷാനുവെന്നൊക്കെ വിളിച്ച് കുളമാക്കി. സോറി. കലാഭവന്‍ ഷാജോണ്‍ അറിയപ്പെടുന്ന കലാകാരനാണ്. അദ്ദേഹത്തെയൊക്കെ തിരിച്ചറിയുന്നത് നല്ലതാണെന്നും’ അവതാരകയോടായി മമ്മൂട്ടി പറഞ്ഞു.

ചില സമയത്ത് എനിക്ക് ഇങ്ങനെയൊരു കുഴപ്പമുണ്ടെന്നും ചിലതൊക്കെ കണ്ടാല്‍ ഉടന്‍തന്നെ പറഞ്ഞുപോകും. അവതാരകയോട് സോറി പറയുകയും മമ്മൂട്ടി ചെയ്തു. എന്തായാലും അവതാരകമാര്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ക്ക് ഇത്തരം മറുപടി അനിവാര്യമാണെന്ന വികാരമാണ് സോഷ്യല്‍ മീഡിയ പങ്കുവെയ്ക്കുന്നത്. പത്തുപേര്‍ അറിയുന്നവരെ അപമാനിക്കുന്നതിന് തുല്യമാണ് പേര് തെറ്റായി പറയുന്നതെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. എന്തായാലും ഇനിയെങ്കിലും അവതാരകമാര്‍ ശ്രദ്ധിക്കുമെന്നുറപ്പാണ്.

[ot-video][/ot-video]