നടിയെ ആക്രമിച്ച കേസ്: പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ പിന്മാറി; പ്രതി കൈമാറിയ ഫോണും മെമ്മറി കാര്‍ഡും കോടതിയില്‍ ഏല്‍പ്പിച്ചു
6 March, 2017, 8:58 am by News Desk 1

കൊച്ചി: നടിയെ ആക്രമിച്ചശേഷം കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി െകെമാറിയ ഫോണും മെമ്മറി കാര്‍ഡും അടക്കമുള്ളവ കോടതിയില്‍ ഏല്‍പ്പിച്ച പ്രതികളുടെ അഭിഭാഷകന്‍ കേസില്‍നിന്നു പിന്മാറി. നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ്, ഫോണ്‍, പാസ്‌പോര്‍ട്ട് എന്നിവയാണ് പള്‍സര്‍ സുനി അഭിഭാഷകനായ ഇ.സി. പൗലോസിനെ ഏല്‍പ്പിച്ചത്. എന്നാല്‍ ഇവ കോടതിയില്‍ ഹാജരാക്കിയതോടെ അഭിഭാഷകന്‍ കേസില്‍ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെട്ടു.

പോലീസ് മഹസറില്‍ അഭിഭാഷകനും ഭാര്യയും ഒപ്പിട്ടതോടെയാണു കേസില്‍നിന്നു പിന്മാറേണ്ടി വന്നത്. പള്‍സര്‍ സുനിയടക്കം നാലുപേരുടെ വക്കാലത്ത് അഭിഭാഷകന്‍ തിരിച്ചുനല്‍കി. കേസിലെ സാക്ഷിക്കു പ്രതികള്‍ക്കുവേണ്ടി ഹാജരാകാനാവാത്തതിനാലാണ്പിന്മാറ്റമെന്ന് ഇ.സി. പൗലോസ് പറഞ്ഞു. തെളിവ് നിയമത്തിലെ വകപ്പ് 126 അനുസരിച്ച് പ്രതി നല്‍കിയ തെളിവുകള്‍ പുറത്തു പറയാതിരിക്കാന്‍ അഭിഭാഷകന് അവകാശമുണ്ട്. വക്കാലത്ത് ഒപ്പിട്ടുപോയ ശേഷം പ്രതികള്‍ വിളിക്കുകയോ കാണുകയോ ചെയ്യാതിരുന്നതിനാലാണു തെളിവുകള്‍ കോടതിയില്‍ ഹാജരാക്കിയതെന്നാണ് അഭിഭാഷകന്‍ പറയുന്നത്.

അഭിഭാഷകനും കക്ഷിയും തമ്മിലുള്ള സംസാരവും കേസിന്റെ ആവശ്യങ്ങള്‍ക്കായി നല്‍കുന്ന നിര്‍ദേശങ്ങളും കേസ് തീര്‍ന്നാലും പുറത്തുപറയരുതെന്നാണ് തെളിവ് നിയമത്തിലെ വകുപ്പ് 126 ചൂണ്ടിക്കാട്ടുന്നത്. ഇത്തരം കാര്യങ്ങള്‍ കക്ഷിയുടെ അനുമതിയില്ലാതെപുറത്തുപറയുന്നതു തൊഴില്‍പരമായ കുറ്റവുമാണ്.

പ്രതികളായ പള്‍സര്‍ സുനി, മണികണ്ഠന്‍, വിജീഷ് എന്നിവര്‍ സംഭവദിവസം രാത്രിയാണ് വീട്ടിലെത്തി വക്കാലത്ത് ഒപ്പിട്ടു നല്‍കിയത്. സുനി നേരത്തെ ചില കേസുകളില്‍ ഇതേ അഭിഭാഷകരുടെ കക്ഷിയാണ്. വക്കാലത്ത് ഒപ്പിടാന്‍ കാറില്‍ എത്തിയ മൂവരും തിരിച്ചറിയല്‍ കാര്‍ഡുകളും വെളുത്ത മൊെബെല്‍ ഫോണും വിജീഷിന്റെ പാസ്‌പോര്‍ട്ടും ഏല്‍പ്പിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം കേസില്‍ പ്രതികള്‍ക്കെതിരേയുള്ള കുറ്റപത്രം ഒരുമാസത്തിനകം തയാറാക്കും. ഈമാസം അവസാനമോ ഏപ്രില്‍ ആദ്യമോ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ കേസുകള്‍ െകെകാര്യം ചെയ്യുന്ന കോടതിയിലാണ് വിചാരണയെന്നാണ് സൂചന.

പിടിയിലായ പ്രതികളുടെ ഫോണ്‍ രേഖകള്‍ ഭൂരിഭാഗവും പോലീസ് ശേഖരിച്ചു. നടി സഞ്ചരിച്ച കാറിനെ ടെമ്പോ ട്രാവലറില്‍ പ്രതികള്‍ പിന്തുടരുന്ന ദൃശ്യങ്ങളും ലഭിച്ചു. അഭിഭാഷകന് പ്രതികള്‍ െകെമാറിയ മൊെബെല്‍ ഫോണിന്റെയും മെമ്മറി കാര്‍ഡിന്റെയും ശാസ്ത്രീയ പരിശോധന ഫലംകൂടി ലഭിക്കുന്നതോടെ തെളിവുകള്‍ പൂര്‍ത്തിയാകും. ഫോറന്‍സിക് സയന്‍സ് ലാബില്‍ നിന്നുള്ള ഫലം കോടതിയിലെത്തിയിട്ടില്ല. ഇന്നോ നാളെയോ ഫോറന്‍സിക് ഫലം എത്തുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. കഴിഞ്ഞ ദിവസം എല്ലാ പ്രതികളെയും ഒരുമിച്ചിരുത്തി സംഭവ ദിവസത്തെ ഓരോ നീക്കങ്ങളും ചോദിച്ച് ഉറപ്പുവരുത്തി.

നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങളടങ്ങിയ മൊെബെല്‍ഫോണ്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ മെമ്മറി കാര്‍ഡില്‍നിന്നു വീണ്ടെടുത്തതായാണു സൂചന. പള്‍സര്‍ സുനി, വിജീഷ് എന്നിവരെ പത്തുവരെ വീണ്ടും പോലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയിട്ടുണ്ട്.

വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ് . വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, മലയാളം യുകെ യുടേത് അല്ല .

Comments

Comments are closed.

RELATED NEWS

RECENT POSTS
Copyright © . All rights reserved