പ്രിയ നടന്‍ പുനീത് രാജ്കുമാറിന്റെ വിയോഗത്തില്‍ വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവച്ച് ഭാര്യ അശ്വനി രേവന്ത്. ഹൃദയഭേദകമായ അവസ്ഥയിലും തന്നെയും കുടുംബത്തെയും ചേര്‍ത്ത് പിടിച്ചവര്‍ക്ക് നന്ദി പറയുന്നുവെന്ന് അശ്വിനി കുറിച്ചു.
മാത്രമല്ല, പുനീതിന്റെ നേത്രം ദാനം ചെയ്ത പാത പിന്തുടര്‍ന്ന് ആയിരങ്ങള്‍ രജിസ്റ്റര്‍ ചെയ്തത് തന്നെ വികാരാധീനയാക്കുന്നുവെന്ന് അശ്വിനി കുറിച്ചു.
‘ശ്രീ പുനീത് രാജ്കുമാറിന്റെ വിയോഗം ഞങ്ങളുടെ കുടുംബത്തെ മാത്രമല്ല മുഴുവന്‍ കര്‍ണാടകയെയും ദുഖത്തിലാഴ്ത്തി. നിങ്ങളാണ് അദ്ദേഹത്തെ പവര്‍ സ്റ്റാര്‍ ആക്കിയത്, അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ വിയോഗം നിങ്ങളിലുണ്ടാക്കിയ വേദന എനിക്ക് ഊഹിക്കാവുന്നതിലും അപ്പുറമാണ്. കടുത്ത ഹൃദയവേദനയിലും നിങ്ങള്‍ നിയന്ത്രണം വിടുകയോ, അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവുകയോ ചെയ്തില്ല. അത് അദ്ദേഹത്തിന് നല്‍കാന്‍ കഴിയുന്ന ഏറ്റവും നല്ല യാത്രയയപ്പായിരുന്നു.
സിനിമയില്‍ നിന്നുമാത്രമല്ല, ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നും പ്രായഭേദമന്യേ പൂനീതിന് നല്‍കിയ അനുശോചനങ്ങളെ ഞാന്‍ ഹൃദയഭാരത്തോടെ തിരിച്ചറിയുന്നു. പ്രിയപ്പെട്ട അപ്പുവിന്റെ പാത പിന്തുടര്‍ന്ന് ആയിരങ്ങള്‍ നേത്രദാനത്തിന് രജിസ്റ്റര്‍ ചെയ്യുന്നത് കാണുമ്പോള്‍ ഞാന്‍ കണ്ണീരണിയുന്നു.
നിങ്ങളുടെ ഈ സത്പ്രവൃത്തിയുടെ പേരില്‍ പൂനീത് ആയിരങ്ങളുടെ ഹൃദയങ്ങളില്‍ ജീവിക്കും. ഞങ്ങളുടെ കുടുംബത്തിലെ ഓരോരുത്തരുടെയും പേരില്‍ ഹൃദയം നിറഞ്ഞ നന്ദിയും സ്‌നേഹവും ഞാന്‍ ഈ അവസരത്തില്‍ അറിയിക്കുന്നു- അശ്വിനി കുറിച്ചു.
ഒക്ടോബര്‍ 29 നാണ് പുനീത് രാജ്കുമാര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിക്കുന്നത്. ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ ശാരീരികാസ്ഥാസ്ഥ്യം തോന്നിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Leave a Reply