ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇൻറർനെറ്റും സമൂഹമാധ്യമങ്ങളുടെ ഉപയോഗവും കൂടിയത് മൂലം ഏറ്റവും കൂടുതൽ ഇരകളാകുന്നത് പ്രായപൂർത്തിയാകാത്ത കുട്ടികളാണെന്ന റിപ്പോർട്ടുകൾ നിരന്തരം പുറത്തു വന്നുകൊണ്ടിരിക്കുകയാണ് . ഓൺലൈനിൽ ചൂഷണം ചെയ്യപ്പെടുന്ന കുട്ടികളെ കുറിച്ചുള്ള വാർത്തകൾ ഞെട്ടിപ്പിക്കുന്നതാണ്. ഓൺലൈൻ ഗെയിമുകളിലൂടെ പണം നഷ്ടപ്പെടുന്നവരിൽ ഭൂരിപക്ഷവും കൗമാരക്കാരിൽ പെട്ടവരാണ്. ഈ സാഹചര്യത്തിൽ ഇംഗ്ലണ്ടിലെ വിദ്യാർത്ഥികളെ ഓൺലൈൻ തട്ടിപ്പുകളിലും മറ്റ് അപകട സാധ്യതകളെ കുറിച്ചും ബോധവത്കരിക്കുന്നതിനുള്ള പാഠ്യപദ്ധതി നടപ്പിലാക്കുന്ന തീരുമാനം സർക്കാർ കൈകൊണ്ടു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


80 പാഠങ്ങളുടെ പദ്ധതി ലക്ഷ്യമിടുന്നത് പ്രധാനമായും സാമ്പത്തിക തട്ടപ്പുകളെ കുറിച്ചുള്ള ബോധവത്കരണം നടത്തുക എന്നതാണ്. കുട്ടികൾ അവരുടെ സ്വന്തം അല്ലെങ്കിൽ മാതാപിതാക്കളുടെ പണം ഓൺലൈനിൽ ചിലവഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പല കുട്ടികൾക്കും ഇത്തരത്തിൽ പണം ചിലവഴിക്കുമ്പോൾ അതിൻറെ മൂല്യത്തെ കുറിച്ച് ധാരണ ഇല്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. എട്ട് വയസ്സുകാരിയായ പെൺകുട്ടി 90 ദിവസങ്ങളിലായി 8500 പൗണ്ടിധികം ഓൺലൈനിൽ ചിലവഴിച്ചത് പണം നഷ്‌ടപ്പെടുമെന്ന് അറിയാതെയാണെന്ന വാർത്തകൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.


ഓൺലൈൻ പഠനത്തെ പിന്തുണയ്ക്കുന്നതിനായി പാൻഡെമിക് സമയത്ത് സ്ഥാപിച്ച ഓക്ക് നാഷണൽ അക്കാദമി നിർമ്മിച്ച പുതിയ വിപാഠ്യ പദ്ധതി ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ കുട്ടികളെ സഹായിക്കുന്നതിന് ലക്ഷ്യമിടുന്നു. പ്രൈമറി സ്കൂൾ കുട്ടികൾക്കുള്ള പാഠങ്ങളിൽ പണം എവിടെ നിന്ന് വരുന്നു, അത് എങ്ങനെ ട്രാക്ക് ചെയ്യണം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട് . ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ, പരസ്യദാതാക്കൾ ഉപയോഗിക്കുന്ന തന്ത്രങ്ങൾ, തട്ടിപ്പുകാരിൽ നിന്ന് പണം എങ്ങനെ സുരക്ഷിതമായി സൂക്ഷിക്കാം എന്നിവയെക്കുറിച്ച് അവർക്ക് ഇതിലൂടെ പഠിക്കാനാകും. പണപ്പെരുപ്പം, വ്യക്തിഗത അപകടസാധ്യത, ക്രിപ്‌റ്റോകറൻസി, നിക്ഷേപം എന്നിവ മനസ്സിലാക്കാൻ വിദ്യാർത്ഥികളെ സഹായിക്കുന്നതിനാണ് സെക്കൻഡറി സ്‌കൂളുകൾക്കായുള്ള പാഠ്യ പദ്ധതി രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ബാങ്ക് സ്റ്റേറ്റ്‌മെൻ്റുകളും പേസ്‌ലിപ്പുകളും എങ്ങനെ മനസ്സിലാക്കാം, പ്രചാരകർ, പരസ്യദാതാക്കൾ, ഓൺലൈൻ സ്വാധീനം ചെലുത്തുന്നവർ എന്നിവർ നടത്തുന്ന ഡാറ്റയും ക്ലെയിമുകളും എങ്ങനെ സൂക്ഷ്മമായി പരിശോധിക്കാം എന്നതിനെക്കുറിച്ചും പാഠങ്ങളുണ്ട്.