ന്യൂസ് ഡെസ്ക്, മലയാളം യുകെ

നോർത്ത് വെയിൽസിലെ കോൾസില്‍ ബേയിൽ യുകെ മലയാളി നേഴ്സ് മരണമടഞ്ഞു. തൃശൂർ പഴയനിലം സിബി ജോർജിന്റെ ഭാര്യ പുഷ്പ സിബിയാണ് വിട പറഞ്ഞത്. 59-ാംമത്തെ വയസ്സിൽ ക്യാൻസർ ബാധിച്ചാണ് പുഷ്പ വിട മരണമടഞ്ഞത്. കുറേ കാലമായി രോഗം ബാധിച്ച് ചികിത്സയിലായിരുന്നു. പരേത തഴവാകുന്ന് തോട്ടപുറം കുടുംബാംഗമാണ്.

മക്കള്‍: ഡാനിയ, ഷാരോണ്‍, റൊണാള്‍ഡ്, മരുമകന്‍: ടോണി കല്ലൂപറമ്പന്‍ ആലപ്പുഴ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പുഷ്പ സിബിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

അടുത്തടുത്തായി നടന്ന മരണങ്ങളുടെ ഞെട്ടലിലാണ് യുകെ മലയാളികൾ. കഴിഞ്ഞ ദിവസങ്ങളിൽ രണ്ടു മലയാളി യുവാക്കൾ ആണ് 40 വയസ്സ് എത്തുന്നതിന് മുൻപ് യുകെയിൽ മരണമടഞ്ഞത്. രണ്ടുപേരുടെയും മരണകാരണം ഹൃദയാഘാതം ആണെന്നാണ് പ്രാഥമിക നിഗമനം. 35 വയസ്സ് മാത്രം പ്രായമുള്ള റെവിൻ എബ്രഹാം ഫിലിപ്പ് കഴിഞ്ഞ ദിവസമാണ് മരണത്തിന് കീഴടങ്ങിയത്. യുകെയിലെ ഐല്‍ ഓഫ് വൈറ്റ് ദ്വീപിൽ കുടുംബമായി താമസിച്ചിരുന്ന റെവിൻ മരണമടഞ്ഞത് പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിലിരിക്കെയാണ് . ആലപ്പുഴ ജില്ലയിലെ കായംകുളം കാക്കാനാട് ചെത്തിപ്പുരയ്ക്കല്‍ റിഥംസില്‍ എബ്രഹാം ഫിലിപ്പിന്റെ മകനാണ് . രണ്ടുവർഷം മുൻപാണ് റെവിൻ യു കെയിൽ എത്തിയത്.

രണ്ട് ദിവസം മുൻപ് മലയാളി യുവാവ് അയർലൻഡിലെ കിൽക്കെനിയിൽ മരിച്ചിരുന്നു. 38 വയസ്സ് മാത്രം പ്രായമുള്ള അനീഷ് ശ്രീധരനാണ് അകാലത്തിൽ വിടവാങ്ങിയത്. അനീഷ് കാർ ഓടിക്കുന്നതിനിടെ കുഴഞ്ഞു വീണ് മരണമടയുകയായിരുന്നു. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം.