തന്നേക്കാള്‍ സൗന്ദര്യമുള്ള ഭാര്യയെ യുവാവ് കൊലപ്പെടുത്തി. പുതുച്ചേരി മേട്ടുപാളയത്ത്് ഇന്നലെയാണ് സംഭവം നടന്നത്. രതികല എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രദേശത്തെ പാല്‍ വില്‍പനക്കാരനായ ബാബുരാജ് പിടിയിലായി.

സംശയത്തിന്റെ പേരിലാണ് യുവാവ് ഭാര്യയെ കൊലപ്പെടുത്തിയത്. സൗന്ദര്യമില്ലാത്തിന്റെ പേരില്‍ ഭാര്യ തന്നെ ഉപേക്ഷിച്ചു പോകുമോയെന്ന ഭയമായിരുന്നു ഇയാള്‍ക്ക്. അതുകൊണ്ട് തന്നെ അയല്‍വാസികളോടു സംസാരിക്കുന്നതു പോലും ഭാര്യയെ ഇയാള്‍ വിലക്കിയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതിന്റെ പേരില്‍ ദമ്പതികള്‍ തമ്മില്‍ വഴക്കും പതിവായിരുന്നു. ഇതോടെ ദിവസങ്ങള്‍ക്ക് മുമ്പ് രതികല ഭര്‍ത്താവുമായി പിണങ്ങി ചെന്നൈയിലെ സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ കാമുകനെ കാണാനാണ് രതികല പോയതെന്ന് ബാബുരാജ് സംശയിച്ചു.

തുടര്‍ന്ന് തൊട്ടടുത്ത ദിവസം ബാബു ചെന്നൈയിലെത്തി ഭാര്യയെ വീട്ടിലേക്ക് കൂട്ടികൊണ്ടുവന്നു. ഇതിന് പിന്നാലെ വീണ്ടും വഴക്കുണ്ടാവുകയും ബാബുരാജ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.