ഉയരക്കുറവിന് കടുത്ത അധിക്ഷേപവും ബോഡി ഷെയിമിംഗും നേരിട്ട ക്വാഡന്‍ ബെയില്‍സ് ഒറ്റ ദിവസം കൊണ്ട് ലോകത്തിന്റെ സ്നേഹം പിടിച്ചുവാങ്ങി. ഉ​യ​ര​മി​ല്ലെ​ന്ന കാ​ര​ണ​ത്താ​ല്‍ സ്‌​കൂ​ളി​ല്‍ സ​ഹ​പാ​ഠി​ക​ള്‍ അ​പ​മാ​നി​ക്കു​ന്നു​ണ്ടെ​ന്ന് പൊ​ട്ടി​ക്ക​ര​ഞ്ഞു​കൊ​ണ്ട് അ​മ്മ​യോ​ട് സ​ങ്ക​ടം പ​റ​യു​ന്ന ബെ​യി​ല്‍​സി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ തീ​മ​ഴ പോ​ലെ​യാ​ണ് ഓ​രോ​രു​ത്ത​രു​ടെ​യും മ​ന​സി​ലേ​ക്ക് ക​ത്തി​യി​റ​ങ്ങി​യ​ത്. ക്വാ​ഡ​നു പി​ന്തു​ണ​യു​മാ​യി നി​ര​വ​ധി താ​ര​ങ്ങ​ള്‍ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

എന്നാല്‍ ഇന്ന് ഓസ്ട്രേലിയയിലെ ദേശീയ റഗ്ബി ടീമിന്റെ കൈപിടിച്ച്‌ ഫീല്‍ഡിലേക്ക് ചിരിയോടെ എത്തുന്ന ക്വാഡന്‍ ബെയില്‍ ആണ് സോഷ്യല്‍ മീഡിയയില്‍ താരം. നാഷനല്‍ റഗ്ബി ലീഗിന്റെ ഇന്‍ഡിജനസ് ഓള്‍ സ്റ്റാര്‍സ് ടീമിനെ ഫീല്‍ഡിലേക്ക് നയിക്കാനായി ക്വീന്‍സ് ലാന്‍ഡിലേക്ക് ക്വാഡനെ ക്ഷണിച്ചിരുന്നു.

ഗോള്‍ഡ് കോസിലെ മത്സര സ്ഥലത്ത് എത്തി റഗ്ബി ടീമിന്റെ അതേ ജഴ്സിയില്‍ ഗ്രൗണ്ടിലെ കയ്യടികള്‍ക്കും ആരവങ്ങള്‍ക്കും നടുവിലേക്ക് ക്വാഡന്‍ ബെയില്‍സ് എത്തുന്ന വീഡിയോ ആണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. ഗോ​ള്‍​ഡ് കോ​സി​ലെ മൈ​താ​ന​ത്തേ​ക്ക് താ​ര​ങ്ങ​ളു​ടെ കൈ​പി​ടി​ച്ചെ​ത്തി​യ ക്വാ​ഡ​നെ നി​റ​ഞ്ഞ കൈ​യ്യ​ടി​ക​ളോ​ടെ​യാ​ണ് കാ​ണി​ക​ള്‍ സ്വീ​ക​രി​ച്ച​ത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഹോ​ളി​വു​ഡ് താ​രം ഹ്യൂ ​ജാ​ക്ക്മാ​ന്‍, അ​മേ​രി​ക്ക​ന്‍ കൊ​മേ​ഡി​യ​ന്‍ ബ്രാ​ഡ് വി​ല്യം​സ് കൂ​ടാ​തെ ഓ​സ്‌​ട്രേ​ലി​യ​യു​ടെ ദേ​ശീ​യ റ​ഗ്ബി താ​ര​ങ്ങ​ള്‍ എ​ന്നി​വ​രെ​ല്ലാം ക്വാ​ഡ​ന് പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തെ​ത്തെ​ത്തി​യി​രു​ന്നു. കു​ഞ്ഞു ക്വാ​ഡ​നു വേ​ണ്ടി നാ​നാ​ഭാ​ഗ​ത്തു നി​ന്നു​മു​ള്ള​വ​രു​ടെ മാ​ന​സി​ക പി​ന്തു​ണ​യ്ക്കൊ​പ്പം സാ​മ്ബ​ത്തി​ക സ​ഹാ​യ​ങ്ങ​ളു​ടേ​യും പ്ര​വാ​ഹ​മാ​ണ്. 250,000 യു​എ​സ് ഡോ​ള​റാ​ണ് ക്വാ​ഡ​ന് വേ​ണ്ടി ബ്രാ​ഡ് വി​ല്യം​സ് സ​മാ​ഹ​രി​ച്ച​ത്.