ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ റോൾസ് റോയ്സ് അടക്കം ബ്രിട്ടീഷ് രാജകുടുംബത്തിന്റെ എട്ട് അമൂല്യ കാറുകൾ ലേലത്തിനെത്തുന്നു. അടുത്ത മാസം ബോൺഹാംസ് കന്പനിയാണു ലേലം നടത്തുന്നത്. എല്ലാറ്റിനുംകൂടി 64 ലക്ഷം ഡോളർ വില പ്രതീക്ഷിക്കുന്നു.
റോൾസ് റോയ്സിന്റെ 1953 മോഡൽ ഫാന്റം നാല് ആണ് ഇതിൽ ഏറ്റവും വലിയ താരം. രാജ്ഞിയുടെ ഔദ്യോഗിക വാഹനമായിരുന്നു ഇത്. നാല്പതു വർഷമായി രാജകുടുംബം സൂക്ഷിക്കുന്ന ഇതിനു മാത്രം 26 ലക്ഷം ഡോളർ വില കിട്ടുമെന്നാണു കരുതുന്നത്.
ആകെ 18 ഫാന്റം നാല് മോഡൽ കാറുകളേ നിർമിക്കപ്പെട്ടിട്ടുള്ളൂ. രാജ്യത്തലവന്മാർക്കും മറ്റ് ഉന്നതാധികാരികൾക്കുംവേണ്ടി പ്രത്യേകം തയാറാക്കപ്പെട്ട ഈ കാറുകൾ ഓരോന്നും വ്യത്യസ്തമാണ്.
1960 മോഡൽ ഫാന്റം ഫൈവ് റോൾസ് റോയ്സ്, 1964 മോഡൽ ഫെറാരി 250 ജിടി ലസോ, ബുഗാട്ടി ടൈപ്പ് 30 കാറുകളും ലേലത്തിനു വയ്ക്കുന്നവയിൽ ഉൾപ്പെടുന്നു.
Leave a Reply