ആലപ്പുഴ: കാമ്പസ് ജീവിതത്തിന്റെ കഥപറഞ്ഞ ക്ലാസ്‌മേറ്റ്‌സിലെ റസിയ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയയായ നടി രാധികയും ദുബായില്‍ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിലെ ഉദ്യോഗസ്ഥന്‍ തൃശൂര്‍ സ്വദേശി അഭില്‍ കൃഷ്ണയും വിവാഹിതരായി.
പാതിരപ്പള്ളിയിലെ കാമിലോട്ട് കണ്‍വെന്‍ഷന്‍ സെന്ററിലായിരുന്നു വിവാഹം. തമിഴ് ബ്രാഹ്മണ രീതികളനുസരിച്ചുള്ള പരമ്പരാഗത ശൈലിയിലായിരുന്നു വിവാഹചടങ്ങുകള്‍. വിവാഹശേഷം അഭിലുമൊത്ത് ദുബായിലേക്ക് പോകാനാണ് രാധികയുടെ തീരുമാനം. സിനിമാതാരങ്ങളായ സുരേഷ് ഗോപി, കാവ്യാ മാധവന്, ഭാമ, സംവിധായകരായ ഫാസില്‍ , ലാല്‍ ജോസ് തുടങ്ങിയവരും നിരവധി ടെലിവിഷന്‍ താരങ്ങളും സിനിമാ പിന്നണി പ്രവര്‍ത്തകരും വിവാഹത്തില്‍ പങ്കെടുത്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ചേര്‍ത്തല വല്ലയില്‍ എ.സദാനന്ദന്റെയും ജയശ്രീയുടെയും മകളാണ് രാധിക. തൃശൂര്‍ സ്വദേശിയാണെങ്കിലും മുംബയില്‍ സ്ഥിരതാമസമാക്കിയ കൃഷ്ണകുമാറിന്റെയും ഉഷാകുമാരിയുടെയും മകനാണ് അഭില്‍.
1992ല്‍ വിയറ്റ്‌നാം കോളനിയില്‍ ബാലതാരമായാണ് രാധിക സിനിമയില്‍ എത്തുന്നത്. 2013ല്‍ പുറത്തിറങ്ങിയ അന്നും ഇന്നും എന്നുമാണ് അവസാനമായി അഭിനയിച്ച ചിത്രം.