കൊല്ലപ്പെട്ട റേഡിയോ ജോക്കി രാജേഷുമായി ബന്ധമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തി യുവതി. രാജേഷുമായി ഒന്നിച്ച് താമസിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും ഗള്‍ഫിലെ ഒരു റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു. എന്നാല്‍‌ ഇരുവരും തമ്മില്‍ വഴിവിട്ട ബന്ധമില്ലായിരുന്നുവെന്നും ഗള്‍ഫിലെ വ്യവസായയുടെ മുന്‍ ഭാര്യയായ യുവതി പറഞ്ഞു.

റേഡിയോ ജോക്കിയുടെ കൊലപാതകത്തിൽ നിർണായക വെളിപ്പെടുത്തലുമായാണ് നൃത്താധ്യാപികയും സത്താറിന്റെ മുൻ ഭാര്യയുമായ യുവതി രംഗത്തെത്തിയത്. ഖത്തറിലെ വാട്സ് ആപ്പ് റേഡിയോയുമായുള്ള അഭിമുഖത്തില്‍ രാജേഷും അദ്ദേഹത്തിന്‍റെ കുടുംബവുമായി തനിക്ക് ബന്ധമുണ്ടെന്നും യുവതി സ്ഥിരീകരിച്ചു.

പല തവണ രാജേഷിനെ ഞാൻ സാമ്പത്തികമായി സഹായിച്ചിട്ടുണ്ട്. ഭർത്താവും അച്ഛനും അമ്മയും കയ്യൊഴിഞ്ഞ തനിക്ക് രാജേഷ് ഒരു പ്രതീക്ഷ തന്നെയായിരുന്നു. എന്നെങ്കിലും ഒരുമിച്ച് ജീവിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാൽ ഞങ്ങൾ തമ്മിൽ വഴിവിട്ട ബന്ധങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും യുവതി പറഞ്ഞു.

അതേസമയം രാജേഷിന്റെ കൊലപാതകത്തില്‍ തന്റെ മുന്‍ ഭര്‍ത്താവിന് പങ്കില്ലെന്നാണ് തന്റെ വിശ്വാസമെന്നും യുവതി പറഞ്ഞു. ഈ റേഡിയോ അഭിമുഖത്തിന്‍റെ ഓഡിയോ കേരള പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇത് അന്വേഷണത്തില്‍ നിര്‍ണായകമാകുമെന്നാണ് പ്രതീക്ഷ. സംഭവത്തിന്റെ സൂത്രധാരൻ അലിഭായിക്ക് താനാണ് ക്വട്ടേഷൻ നൽകിയതെന്ന ആരോപണം തള്ളി നൃത്താധ്യാപികയുടെ മുൻ ഭർത്താവ് സത്താറും രംഗത്തെത്തിയിരുന്നു. ഇതും പൊലീസ് അന്വേഷണത്തിനായി ശേഖരിച്ചിട്ടുണ്ട്.

ക്വട്ടേഷനിൽ പൊലീസിന് ആശയക്കുഴപ്പം

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തിരുവനന്തപുരത്തെ റേഡിയോ ജോക്കി രാജേഷ് വധക്കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ ക്വട്ടേഷന്‍ നല്‍കിയത് ആരാണെന്നതില്‍ ആശയക്കുഴപ്പം. ക്വട്ടേഷന്‍ നല്‍കിയെന്ന് പൊലീസ് കരുതുന്ന ഖത്തറിലെ വ്യവസായിയെ ന്യായീകരിച്ച് രാജേഷുമായി അടുപ്പമുണ്ടായിരുന്ന നൃത്താധ്യാപികയെത്തിയതാണ് പൊലീസിനെ കുഴപ്പിക്കുന്നത്. കൊലനടന്ന് രണ്ടാഴ്ചയായിട്ടും മുഖ്യപ്രതികളെ കിട്ടാത്തതും അന്വേഷണത്തിന് തിരിച്ചടിയാകുന്നുണ്ട്.

അലിഭായി എന്നറിയപ്പെടുന്ന സാലിഹ് ബിന്‍ ജലാലിന്റെ നേതൃത്വത്തിലെ മൂന്നംഗ ക്വട്ടേഷന്‍ സംഘം കൊലനടത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ക്വട്ടേഷന്‍ കൊടുത്തത് ഖത്തറിലെ വ്യവസായി അബ്ദുള്‍ സത്താര്‍. കൊല്ലാനുള്ള കാരണം സത്താറിന്റെ ഭാര്യയായിരുന്ന നൃത്താധ്യാപികയും രാജേഷും തമ്മിലുള്ള ബന്ധം. അന്വേഷണസംഘത്തിന്റെ ഇതുവരെയുള്ള വിലയിരുത്തല്‍ ഇങ്ങിനെയാണ്. ഫോണിലൂടെ നൃത്താധ്യാപികയുടെ മൊഴിയെടുത്തപ്പോള്‍ ഈ വിലയിരുത്തലിനെ അവരും ശരിവച്ചിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം ഖത്തറിലെ റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അവര്‍ നിലപാട് മാറ്റി. സത്താര്‍ ക്വട്ടേഷന്‍ നല്‍കുമെന്ന് കരുതുന്നില്ലെന്നാണ് നൃത്താധ്യാപിക പറയുന്നത്.

ഇതോടെയാണ് ക്വട്ടേഷന്‍ നല്‍കിയതിന്റെ കാരണത്തില്‍ ആശയക്കുഴപ്പമുണ്ടായിരിക്കുന്നത്. എന്നാല്‍ നിലപാട് മാറ്റത്തിന് പിന്നില്‍ സത്താറിന്റെയും ക്വട്ടേഷന്‍ സംഘത്തിന്റെയും ഭീഷണിയാവാമെന്നും പൊലീസ് വിലയിരുത്തുന്നു. അതിനിടെ ഖത്തറിലെ മറ്റൊരു മലയാളി വ്യവസായിക്ക് രാജേഷുമായി വൈരാഗ്യമുണ്ടായിരുന്നെന്ന സൂചനയും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.

എന്നാല്‍ കൊലനടത്തിയ അലിഭായിയെയും അപ്പുണ്ണിയെയും കിട്ടിയാല്‍ മാത്രമേ യഥാര്‍ത്ഥ കാരണം കണ്ടെത്താനാവു. ഇന്ത്യയില്‍ തന്നെയുള്ള അപ്പുണ്ണിയെ കണ്ടെത്താനായി വിവിധയിടങ്ങളില്‍ തിരയുന്നുണ്ടെങ്കിലും തലനാരിഴയ്ക്ക് രക്ഷപെടുകയാണെന്ന് പൊലീസ് അറിയിച്ചു.