പാകിസ്താനില്‍ നിന്ന് ചൈനയിലേക്ക് പോവുകയായിരുന്ന റേഡിയോ ആക്ടീവ് വസ്തുക്കളടങ്ങിയ കണ്ടെയ്‌നര്‍ ഗുജറാത്ത് തുറമുഖത്ത് പിടിച്ചെടുത്തു. കറാച്ചിയില്‍ നിന്നും ഷാങ്ഹായിലേക്ക് പോവുകയായിരുന്ന കണ്ടെയ്‌നറുകളടങ്ങിയ കപ്പല്‍ കസ്റ്റംസും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റിലിജന്‍സും ചേര്‍ന്ന് മുന്ദ്ര പോര്‍ട്ടില്‍ വച്ചാണ് പിടിച്ചെടുത്തത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നവംബര്‍ 18നാണ് കപ്പല്‍ പിടിച്ചെടുത്തത്.കണ്ടെയ്‌നറുകളില്‍ റേഡിയോ ആക്ടീവ് പദാര്‍ഥങ്ങളെ സൂചിപ്പിക്കുന്ന ഹസാര്‍ഡ് ക്ലാസ് 7 എന്ന് അടയാളപ്പെടുത്തിയിട്ടുണ്ട്.ഇത് മുന്ദ്രയിലോ മറ്റ് ഇന്ത്യന്‍ തുറമുഖങ്ങളിലോ പ്രവേശിക്കേണ്ടതായിരുന്നില്ല. കൂടുതല്‍ പരിശോധനകള്‍ക്കായി കണ്ടെയ്‌നര്‍ മുന്ദ്ര പോര്‍ട്ടില്‍ ഇറക്കിയിരിക്കുകയാണ്.