ആര്‍എസ്എസിനേയും മോദിയേയും എതിര്‍ക്കുന്നവരെയെല്ലാം കേസുകളില്‍പ്പെടുത്തുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പട്നയില്‍ ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോഡി നല്‍കിയ മാനനഷ്ടക്കേസില്‍ ജാമ്യം നേടിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം നീക്കങ്ങള്‍ കൊണ്ട് തന്റെ പോരാട്ടം തടസപ്പെടുത്താനാവില്ല. ഭരണഘടന സംരക്ഷിക്കാനും ദരിദ്രരുടേയും കര്‍ഷകരുടേയും അവകാശങ്ങള്‍ സംരക്ഷിക്കാനും പോരാട്ടം തുടരുമെന്നും രാഹുല്‍ പറഞ്ഞു. എല്ലാ കള്ളന്മാരുടെ പേരിലും മോദിയുണ്ടെന്ന് തിരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിച്ചതിനാണ് സുശീല്‍ കുമാര്‍ മോഡി രാഹുലിനെതിരെ കോടതിയെ സമീപിച്ചത്.
Leave a Reply