രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കുമെതിരെ അശ്ലീല പരാമർശവുമായി ബിജെപി എംഎൽഎ. ഉത്തർപ്രദേശിൽ നിന്നുള്ള സുരേന്ദ്ര സിംഗാണ് അശ്ലീല പരാമർശം നടത്തി വിവാദത്തിലായിരിക്കുന്നത്. ബോജ്പുരി നടിയും നർത്തികയുമായ സ്വപ്ന ചൗധരിയെ സോണിയ ഗാന്ധിയോട് ഉപമിച്ചാണ് പരാമർശം. സ്വപ്ന കോൺഗ്രസിൽ ചേരുമെന്ന് വാർത്തകളുണ്ടായിരുന്നു.
സ്വപ്നയ്ക്കും സോണിയയ്ക്കും ഒരേ തൊഴിലാണെന്നും രാഹുലിന്‍റെ അച്ഛന്‍ അമ്മയെ സ്വീകരിച്ചത് പോലെ രാഹുല്‍ സപ്നയെ സ്വീകരിക്കണമെന്നുമായിരുന്നു പരാമർശം. നർത്തകിമാരെ രാഷ്ട്രീയക്കാരായി അംഗീകരിക്കില്ല. രാഹുലിന് രാഷ്ട്രീയക്കാരിൽ വിശ്വാസം നഷ്ടമായതുകൊണ്ടാണ് നർത്തകിയെ കൂട്ടുപിടിക്കുന്നത്. രാഹുൽ സ്വപ്നയെ വിവാഹം കഴിക്കണം. അമ്മയുടെ അതേ തൊഴിലും സംസ്ക്കാരവും ഉള്ള വ്യക്തിയാകുമ്പോൾ ജീവിതം സന്തോഷകരമായിരിക്കുമെന്നാണ് സുരേന്ദ്ര സിംഗ് പറഞ്ഞത്. ഈ പരാമർശത്തിനെതിരെ കടുത്തവിമർശനങ്ങളാണ് ഉയരുന്നത്. സ്ത്രീവിരുദ്ധമായ പരാമാർശമാണ് സുരേന്ദ്ര സിംഗ് നടത്തിയതെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
Leave a Reply