യുകെ മലയാളി കൂട്ടായ്മയില്‍ തയ്യാറായ ”റെയിന്‍ബോ-FIVE” എന്ന മലയാളം ആല്‍ബം, റിലീസ് ആയി ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ആല്‍ബത്തിന്റെ ഫേസ്ബുക്ക് വീഡിയോ വേര്‍ഷന്‍ പതിനായിരക്കണക്കിന് പ്രേക്ഷകര്‍ കാണുകയും ഇതിനു മുന്‍പ് ഉള്ള റെയിന്‍ബോ സോങ്ങുകളെക്കാള്‍ മികച്ച വിജയം നേടി മുന്നേറുകയും ചെയ്യുന്നു. 2015 ല്‍ പുറത്തിറങ്ങിയ റെയിന്‍ബോ-FOUR മികച്ച പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയിരുന്നു, വിജയ് യേശുദാസും, നയന നായരും ആലപിച്ച റെയിന്‍ബോ-FOUR ന്റെ വിജയത്തിന്റെ പാത പിന്തുടര്‍ന്നാണ് റെയിന്‍ബോ-FIVE ഇതിന്റെ അണിയറക്കാര്‍ ഒരുക്കിയിരിക്കുന്നത്.
പ്രശസ്ത ദക്ഷിണേന്ത്യന്‍ പിന്നണിഗായകന്‍ യാസീന്‍ നിസാര്‍ ആണ് റെയിന്‍ബോ-FIVE ആലപിച്ചിരിക്കുന്നത്, സംഗീത സംവിധായകന്‍ പ്രശാന്ത് മോഹനന്‍ വളരെ വ്യത്യസ്തമായ ഒരു പാട്ടാണ് ഇത്തവണ പ്രേക്ഷകര്‍ക്കായി തയ്യാറാക്കിയിരിക്കുന്നത്, അതിനു വേണ്ടുന്ന ട്രെന്‍ഡിയും മോഡേണും ആയിട്ടുള്ള വരികള്‍ കൊച്ചി ക്ലബ് എഫ്എം റേഡിയോയിലെ ജോക്കി കൂടെ ആയ കാര്‍ത്തിക് എഴുതിയിരിക്കുന്നു.
പ്രവീണ്‍ പ്രകാശന്‍ സംവിധാനവും ഛായഗ്രഹണവും നിര്‍വഹിച്ചിട്ടുള്ള റെയിന്‍ബോ FIVE, സ്വന്തം ബാനര്‍ ആയ പിജികെ ക്രീയേഷന് വേണ്ടി ജിനോദ് കുമാര്‍ പിള്ള ആണ നിര്‍മ്മിച്ചിരിക്കുന്നത്. റെയിന്‍ബോയുടെ കഴിഞ്ഞ ഭാഗങ്ങളും നിര്‍മ്മിച്ച ജിനോദ് കുമാര്‍ ഈ അഞ്ചാം ഭാഗത്തില്‍ എത്തി നില്‍ക്കുമ്പോള്‍ പൂര്‍ണമായും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു.
നോര്‍വിച്ചില്‍ ഉള്ള അലീന കല്ലറക്കല്‍, സൗത്താംപ്ടണ്‍ നിവാസി ആയ അഖില്‍ ജോസഫ് ഓലേടത് എന്നിവരാണ് അഭിനേതാക്കള്‍.പാര്‍വതി പിള്ള ആണ് സഹ സംവിധാനവും കോറിയോഗ്രാഫും ചെയ്തിരിക്കുന്നത്. ക്രിസ് കബ്ബാള്‍ഡ്, ഷിബിന്‍ ജോസ്, അശ്വിന്‍ ഭാസ്‌കര്‍, സനില്‍ സത്യദേവ് എന്നിവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍.
ലിവേര മ്യൂസിക്‌സിലെ റിജോ, ജോര്‍ജ് എന്നിവരാണ് ഓര്‍ക്കസ്ട്രഷന്‍, മിക്‌സിങ് നിര്‍വഹിച്ചിരിക്കുന്നത്. ഡോണ്‍ എബ്രഹാം, എഡിറ്റിംഗ്-VFX നിര്‍വഹിച്ചിരിക്കുന്നു. ശ്രീകുമാര്‍ വാരിയര്‍ ആണ് കളറിസ്റ്റ്. മനോഹരമായ ദൃശ്യവല്‍ക്കരണമാണ് ഈ ആല്‍ബത്തിന്റെ പ്രതേകത.
Leave a Reply