മനുഷ്യ ജീവിതത്തിന്റെ ആരംഭം മുതല്‍ ഇന്നേവരെയുള്ള ചരിത്രം മാറ്റങ്ങളുടെ ശൃംഖലയാണ്. അനുദിനം മാറ്റങ്ങള്‍ക്കു വിദേയമായികൊണ്ടിരിക്കുന്ന ജീവനും ജീവിതങ്ങളും അത്ഭുതം തന്നെയാണ്. ചുറ്റുപാടും എന്തല്ലാം വെത്യസ്തതകളാണ് നാം ദര്‍ശിക്കുന്നത്. പ്രേത്യേകമായി നാം എടുത്തു പറയേണ്ട വസ്തുത ഒന്ന് മറ്റൊന്നിനോട് ആശ്രയിച്ചിരിക്കുന്നു എന്നുള്ളതാണ്. കരയും, കടലും, ഭൂമിയും, ജീവ ജാലങ്ങളെല്ലാം പരാശ്രയത്തിന്റെ മഹത്തായ ഉദാഹരണമാണ്.
1990കളോടെ സംസ്‌കാര വ്യത്യാസമില്ലാതെ മലയാളികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറി വലിയ പ്രവാസി സമൂഹമായി മാറിയിരിക്കുന്നു. ആശ്രയ സമൂഹമായി ജീവിച്ചവര്‍ ആരെയും ആശ്രയിക്കാതെ സ്വതന്ത്ര ജീവിതത്തിനു പ്രാധാന്യം നല്‍കുന്ന സംസ്‌കൃതിയുടെ ഭാഗമായി മാറിയപ്പോള്‍ ഉണ്ടായ തുടര്‍ ചലനങ്ങള്‍ ആണ് പ്രവാസി സമൂഹത്തില്‍ നാം ഇന്ന് കാണുന്ന സാമൂഹ്യ മന്ദതയ്ക്ക് കാരണം .യൂറോപ്പിലെ ശൈത്യം നമ്മുടെയൊക്കെ ജീവിതത്തെ ബാധിച്ചിരിക്കുന്നു. ആദ്യ കാലഘട്ടങ്ങളില്‍ സമൂഹമായി അനുഭവിച്ചിരുന്ന സന്തോഷങ്ങള്‍ ഇന്ന് നാലു ചുവരുകളിലായി മാറി. എപ്പോഷും എല്ലാവരെയും ആവശ്യത്തിനും അനാവശ്യത്തിനും ആശ്രയിച്ചു പര സഹായത്തോടെ പരസ്പരം പങ്കു വെച്ച് ജീവിച്ചവര്‍ അതിനു വിരുദ്ധമായ സംസ്‌ക്കാരത്തിലേക്കു കടന്നു വന്നപ്പോള്‍ ഉണ്ടാക്കിയ മാറ്റം പലരിലും ഇന്നും വിട്ടുമാറിയിട്ടില്ല.
ബന്ധങ്ങള്‍, കൂടെപ്പിറപ്പ്, സമൂഹം, കൂട്ടായ്മ ഇവയൊക്കെയാണ്പലരിലും ലോക സമസ്ത സുഖിനോ ഭവന്തു എന്ന ആശയത്തിലൂടെ ഒരു രാജ്യത്തെ നാനാതുവത്ത്തില്‍നിന്ന് ഏകത്വത്തിലേക്കു നടത്തിയത്. ജീവിതത്തില്‍ ഉന്നത മൂല്യങ്ങള്‍ നേടിയെടുക്കുവാന്‍ സഹായിച്ചത്. 33 മുക്കോടി ദൈവങ്ങളും, മതങ്ങളും, ജാതികളും , ഉപജാതികളും, ആചാരാനുഷ്ടാനങ്ങളും ഉള്ള രാജ്യം തലമുറകളായി സൗഹാര്‍ദ്ദ സ്‌നേഹ അന്തരീക്ഷത്തിലൂടെ കടന്നു പോയെങ്കില്‍ ഇന്ന് വിഭാഗീയതയും അസഹിഷ്ണുതയും സ്വംന്തം കാര്യം മാത്രം എന്ന 4 ചുവരിനുള്ളില്ലേക്ക് മാറ്റപ്പെട്ടിരിക്കുന്നു. ജീവനും ജീവിതങ്ങളും ഹിമവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു.
തൊട്ടതിനും പിടിച്ചതിനും സമൂഹത്തെയും, കൂട്ടായ്മ്മകളെയും, സഹൃദങ്ങളെയും , സഭയെയും , സമുദായത്തെയും, ആരാധന രീതികളെയും, അനുഷ്ടാങ്ങളെയും അധിക്ഷേപിക്കുന്ന വിമര്‍ശിക്കുന്ന അഭിനവ നവ മാധ്യമ യുക്തിവാദികളാണ് പ്രവാസി സമൂഹത്തിന്റെ നിര്‍മമതയുടെ, മന്ദതയുടെ അടിസ്ഥാന കാരണക്കാര്‍. ജോലിക്കു പോകാതെ അദ്വാനിക്കാതെ ഇരന്നു തിന്നു ജീവിക്കുന്ന ഇവര്‍ക്ക് സ്വന്തം ജീവിതത്തോടോ സമൂഹത്തോടോ ഒരു പ്രതിബദ്ധതയും ഇല്ല . ഇക്കൂട്ടര്‍ പലരെയും വഴി തെറ്റിക്കുന്നു, തെറ്റായ സ്വാധീനം ചെലുത്തുന്നു. സമയമോ, സമ്പാദ്യമോ, സാഹചര്യങ്ങളോ, മറ്റുള്ളവര്‍ക്കുവേണ്ടി ഒരിക്കലും പങ്കുവെയ്ക്കാത്ത അതിനു തയ്യാറാകാത്തവരുടെ നവ മാധ്യമ കവല പ്രസംഗങ്ങള്‍ പ്രവാസി സമൂഹത്തിനു ശാപമാണ്
മുറിക്കപ്പെടാതെ, വിഭജിക്കാതെ, പങ്കുവെയ്ക്കാതെ ഒന്നും വിശുദ്ധമാകുന്നില്ല. കൂട്ടായ്മകളിലും, സൗഹൃദങ്ങളിലും, സഭയിലും, സമൂഹങ്ങളിലും സജീവമാകാം. സമയവും, സന്തോഷങ്ങളും സാധിക്കുന്ന സമ്പാദ്യങ്ങളും കഴിയുന്ന രീതിയില്‍ പങ്കുവെയ്ക്കാം .പ്രകാശം ജീവിതങ്ങളിലെക്കു കടന്നു വരട്ടെ. ഭൂമിയിലെ സുമനസുകള്‍ക്കു സമാധാനം ആശംസിക്കാം. ആദ്യ സന്തോഷങ്ങളിലേക്കു മടങ്ങാം. ക്രിസ്തുമസ് ആശംസകള്‍
രാജേഷ് ജോസഫ്
Leave a Reply