നെടുങ്കണ്ടത്ത് കൊല്ലപ്പെട്ട രാജ്‌കുമാറിന്റെ പരുക്കുകൾ കസ്റ്റഡി മർദനത്തിലേതെന്നു വ്യക്തമാക്കി രണ്ടാം പോസ്റ്റുമോർട്ടത്തിന്റെ പ്രാഥമിക തെളിവുകൾ. ആദ്യ പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്താത്ത പരുക്കുകൾ റീ പോസ്റ്റ്മോർട്ടത്തിലൂടെ കണ്ടെത്തി. മൂന്ന് മണിക്കൂർ നീണ്ട പോസ്റ്റ്മോർട്ടം നടപടികൾ അവസാനിച്ചു.

രാജ്‌കുമാർ ക്രൂരമായ കസ്റ്റഡി മർദ്ദനത്തിന് ഇരയായെന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് രണ്ടാം പോസ്റ്റ്മോർട്ടത്തിന്റെ പ്രാഥമിക കണ്ടെത്തൽ. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ മൂന്ന് മണിക്കൂർ നീണ്ട റീ പോസ്റ്റ്മോർട്ടത്തിൽ രാജ്‌കുമാറിന്റെ നെഞ്ചിലും തുടയിലും കൂടുതൽ പരുക്കുകൾ കണ്ടെത്തി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംസ്കരിച്ചു മുപ്പത്തിയേഴാം ദിവസമാണ് മൃതദേഹം പുറത്തെടുത്തതെങ്കിലും മതിയായ തെളിവുകളും, സാമ്പിളുകളും ലഭിച്ചു. പി.ബി.ഗുജ്‌റാള്‍, കെ.പ്രസന്നന്‍ എന്നീ സീനിയര്‍ പോലീസ് സര്‍ജ്ജന്മാരും ഡോ.ഉന്‍മേഷും ചേര്‍ന്നാണ് റീ പോസ്റ്റുമോര്‍ട്ടം നടത്തിയത്. ന്യുമോണിയയാണ് മരണകാരണമെന്ന് ആദ്യ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയെങ്കിലും അതിൽ സംശയം ഉണ്ടെന്ന ജുഡീഷ്യൽ കമ്മീഷന്റെ വിലയിരുത്തൽ ശരിവ‌യ്ക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്.

രണ്ടാഴ്ചക്കുള്ളിൽ രണ്ടാം പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ ലഭിക്കും. നെടുംകണ്ടം പൊലീസിനും പീരുമേട് ജയിൽ അധികൃതർക്കുമെതിരെയുള്ള നിർണായക തെളിവായി റീ പോസ്റ്റ്മോർട്ടം റിപ്പോർട്ട് മാറുമെന്നാണ് സൂചന.