ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭാ എം.പി. സഞ്ജയ് സിങ്ങിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. മദ്യനയക്കേസില്‍ ഇ.ഡി. അറസ്റ്റ് ചെയ്ത സഞ്ജയ് സിങ്, ആറ് മാസത്തോളമായി ജയിലായിരുന്നു.

ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത, പി.ബി. വരാലെ എന്നിവരുടെ ബെഞ്ചാണ് സഞ്ജയ് സിങ്ങിന്റെ ജാമ്യഹര്‍ജി പരിഗണിച്ചത്.

വിചാരണാകോടതി നിശ്ചയിക്കുന്ന വ്യവസ്ഥകള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായിട്ടായിരിക്കും സഞ്ജയ് സിങ്ങിനെ വിട്ടയക്കുകയെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം അദ്ദേഹത്തിന് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതിന് തടസ്സമുണ്ടാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മദ്യനയക്കേസില്‍ ആം ആദ്മി പാര്‍ട്ടിയുടെ ഉന്നത നേതാക്കളെല്ലാം തന്നെ ഇതിനകം അറസ്റ്റിലായിട്ടുണ്ട്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കഴിഞ്ഞ ദിവസം തിഹാര്‍ ജയിലേക്ക് മാറ്റിയിരുന്നു.

ഇതിനിടെ എന്തുകൊണ്ടാണ് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടർ സഞ്ജയ് സിംഗിന്റെ ജാമ്യത്തിനെതിരെ വാദിക്കാതിരുന്നത് എന്നത് രാജ്യമെങ്ങും വൻ ചർച്ചയായികൊണ്ടിരുക്കുകയാണ് .

കേസ് സഞ്ജയ് സിംഗിന് അനുകൂലമാണെന്നും, ജാമ്യാപേക്ഷയെ ഇഡി എതിർത്താൽ കോടതിക്ക് സഞ്ജയ് സിംഗിന് ജാമ്യം നൽകുന്നതിനുള്ള കാരണങ്ങൾ വ്യക്തമായി രേഖപ്പെടുത്തേണ്ടി വരുമെന്നും ഈ അപകടം മനസ്സിലാക്കിയത്‌ കൊണ്ടാണ് ഇ ഡി ജാമ്യാപേക്ഷയെ എതിർക്കാതിരുന്നത് എന്നാണ് വിമർശകർ മുന്നോട്ട് വയ്ക്കുന്ന വാദം . അതുകൊണ്ടാണ് യാതൊരു തർക്കവും ഇല്ലാതെ സഞ്ജയ് സിംഗിന്റെ ജാമ്യത്തെ ഇ ഡി അംഗീകരിക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ ചൂണ്ടി കാട്ടി ആം ആദ്മി പാര്‍ട്ടി ആരോപിക്കുന്നത്.