ഓഹരി രാജാവ് രാകേഷ് ജുന്‍ജുന്‍വാല യാത്രയാവുമ്പോള്‍ നൊമ്പരമായി
ആഡംബര സ്വപ്‌ന വീട്. പ്രകൃതിയുടെ മനോഹരമായ കാഴ്ച ദൃശ്യമാകുന്ന പ്രദേശത്ത് എല്ലാ സൗകര്യങ്ങളോടും കൂടി കുടുംബത്തോടൊപ്പം ജീവിക്കുക എന്നത് ജുന്‍ജുന്‍വാലയുടെ സ്വപ്നമായിരുന്നു.

മുംബൈയിലെ മലബാര്‍ ഹില്ലില്‍ കെട്ടിപ്പൊക്കിയ ഏകദേശം 70,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ആഡംബര ഭവനത്തിന്റെ നിര്‍മാണം അവസാന ഘട്ടത്തിലായിരുന്നു. അതിനിടെയാണ് ജുന്‍ജുന്‍വാലയുടെ അപ്രതീക്ഷിത വിയോഗം.

മുംബൈയിലെ ഒരു അപ്പാര്‍ട്ട്മെന്റ് ബ്ലോക്കിലുള്ള ഇരുനില വീട്ടിലായിരുന്നു അദ്ദേഹം താമസിച്ചുവന്നിരുന്നത്. രാജ്യത്തെ ശതകോടീശ്വരന്‍മാരും പ്രശസ്തരും താമസിക്കുന്ന താമസിക്കുന്ന മേഖലയാണ് മുംബൈയിലെ മലബാര്‍ ഹില്‍. വര്‍ഷങ്ങളുടെ പ്രയത്നത്തിനൊടുവിലാണ് ജുന്‍ജുന്‍വാല ഇവിടെ സ്വന്തമായി ഒരു ആഡംബര വീട് കെട്ടിപ്പൊക്കിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മുംബൈ ബിജെ ഖേര്‍ മാര്‍ഗിലുള്ള രണ്ട് ബഹുരാഷ്ട്ര ബാങ്കുകളുടെ കൈവശമുള്ള 12 ഫ്ളാറ്റുകളടങ്ങിയ കെട്ടിടം 371 കോടി രൂപ നല്‍കിയാണ് രാകേഷ് ജുന്‍ജുന്‍ വാലയും ഭാര്യ രേഖ ജുന്‍ജുന്‍വാലയും സ്വന്തമാക്കിയത്. 2013-ല്‍ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കില്‍ നിന്ന് 176 കോടി രൂപയ്ക്ക് ആറ് ഫ്ളാറ്റുകള്‍ വാങ്ങി. എച്ച്എസ്ബിസി ബാങ്കിന്റെ കൈവശമായിരുന്ന ബാക്കിയുള്ള ഫ്ളാറ്റുകള്‍ വാങ്ങാന്‍ അദ്ദേഹത്തിന് നാല് വര്‍ഷം കൂടി കാത്തിരിക്കേണ്ടി വന്നു. 2017ല്‍ 195 കോടി രൂപയ്ക്കാണ് ബാക്കിയുള്ളത് അദ്ദേഹം വാങ്ങിയത്. കെട്ടിടം പൂര്‍ണ്ണമായും കൈവശമാക്കിയ ജുന്‍ജുന്‍വാല അത് പൊളിച്ചുകളഞ്ഞു. അവിടെയാണ് തന്റെ സ്വപ്ന ഭവനം അദ്ദേഹം നിര്‍മിച്ചത്.

70,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മിക്കുന്ന ഭവനത്തിന്റെ 12-ാം നിലയാണ് മാസ്റ്റര്‍ ഫ്ളോറെന്നാണ് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ സമര്‍പ്പിച്ച രേഖകളില്‍ പറയുന്നത്. വലിയൊരു കിടപ്പുമുറി, പ്രത്യേക കുളിമുറി, ഡ്രസ്സിങ് റൂം, സ്വീകരണമുറി എന്നിവ ഉള്‍ക്കൊള്ളുന്ന 12-ാം നില തനിക്കും ഭാര്യക്കും പ്രത്യേകമായി ജുന്‍ജുന്‍വാല നിര്‍മിച്ചെടുത്തതാണ്. 11-ാം നിലയാണ് മക്കള്‍ക്കായി അദ്ദേഹം ഒരുക്കിയിട്ടുള്ളത്. നാലാം നില അതിഥികള്‍ക്ക് ഒരുക്കിയതാണ്. കെട്ടിടത്തില്‍ എല്‍ ആകൃതിയിലുള്ള വലിയൊരു അടുക്കളയുണ്ടാകും. ഒന്നും രണ്ടും മൂന്നും നിലകളില്‍ ഇടത്തരം മുറികളും കുളിമുറികളും സ്റ്റോറേജ് ഏരിയകളും ഉണ്ടായിരിക്കും.

താഴത്തെ നിലയില്‍ മൂന്ന് നിലകളുള്ള ലോബി, തിയേറ്റര്‍, ഫുട്ബോള്‍ മൈതാനം എന്നിവ നിര്‍മിക്കാനും പദ്ധതിയുണ്ട്. ഏറ്റവും താഴെയായി പാര്‍ക്കിംഗിനും മറ്റുമായി നീക്കിവച്ചിരിക്കുന്നു. അഞ്ച് പേരടങ്ങുന്ന ഈ കുടുംബത്തിന് ഏഴ് പാര്‍ക്കിംഗ് സ്ലോട്ടുകളാണ് നിര്‍മിക്കുന്നത്. ജിം,സ്വിമ്മിങ് പൂള്‍,പാര്‍ക്ക്, തോട്ടങ്ങള്‍ ഓപ്പണ്‍ ടെറസ് തുടങ്ങിയ സൗകര്യങ്ങളോടും കൂടിയുള്ളതാണ് ഭവനം.