ഗുര്‍മീത് റാം സിങുമായുള്ള അടുപ്പം വെട്ടി തുറന്നു പറഞ്ഞ് വെള്ളിത്തിരയിലെ വിവാദ നായിക രാഖി സാവന്ത്. മൂന്നര വര്‍ഷമായി ഗുര്‍മിത് റാം റഹീം സിങിനെയും അദ്ദേഹത്തിന്റെ ദത്തുപത്രി ഹണിപ്രീതിനെയും പരിചയമുണ്ടെന്നും ഈ സമയത്ത് പല തവണ ഇവരുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും വിവാദങ്ങളുടെ തോഴിയായ രാഖി സാവന്ത് പറഞ്ഞു. ഗുര്‍മിത് റാം റഹീം സിങിന്റെയും ഹണിപ്രീതിന്റെയും ജീവിതം പശ്ചാത്തലമാക്കി ചിത്രീകരിക്കുന്ന സിനിമയുടെ വിശേഷങ്ങള്‍ എ ഡയലോഗ് വിത്ത് ജെ.സി ഷോയില്‍ പങ്കുവയ്ക്കവെയാണ് രാഖി ഇക്കാര്യം അറിയിച്ചത്. സിനിമയില്‍ രാഖിയാണ് ഹണിപ്രീതായി വേഷമിടുന്നത്

.Image result for rakhi-sawant-on-gurmeet-singh-relation

ഗുര്‍മീതിന്റെ പിറന്നാള്‍ ആഘോഷങ്ങള്‍ക്കായി ഒരു തവണ അദ്ദേഹത്തിന്റെ താമസസ്ഥലമായ സിര്‍സയിലെ ഗുഹയില്‍ പോയിട്ടുണ്ടെന്നും രാഖി പറഞ്ഞു. എന്നാല്‍, ഗുര്‍മിതുമായി താന്‍ അടുക്കുന്നത് ഹണിപ്രീതിനെ അസ്വസ്ഥയാക്കിയിരുന്നു. തന്നെ ഗുര്‍മിത് വിവാഹം കഴിച്ചാല്‍ അവരുടെ സ്ഥാനം നഷ്ടപ്പെടുമോ എന്നുള്ളതായിരിക്കാം അവരെ അസ്വസ്ഥയാക്കാന്‍ കാരണമെന്നും രാഖി പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാല്‍, വനിതാ അനുയായികളെ ഗുര്‍മിത് ചൂഷണം ചെയ്തിരുന്നതും, പുരുഷന്മാരെ വന്ധ്യംകരിച്ചതിനെക്കുറിച്ച് തനിക്ക് അറിവില്ലെന്നും രാഖി പറഞ്ഞു. ഒരിക്കല്‍ ഗുര്‍മിതിനെ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തിന് ചുറ്റും അല്‍പ്പ വസ്ത്രധാരികളായ സ്ത്രീകള്‍ നില്‍ക്കുന്നത് കണ്ടിട്ടുണ്ട്.

ഒരുപാട് കഷ്ടപ്പാട് സഹിച്ചാണ് താന്‍ ബോളിവുഡിലെത്തിയത്. എന്നാല്‍, എന്റെ നേട്ടങ്ങളില്‍ ഷാരൂഖ് ഖാനോട് കടപ്പെട്ടിരിക്കുന്നുവെന്നും രാഖി പറഞ്ഞു. ഞാന്‍ ഇന്ന് ആരെങ്കിലുമായിട്ടുണ്ടെങ്കില്‍ അത് ഷാരൂഖ് കാരണമാണെന്നും രാഖി കൂട്ടിച്ചേര്‍ത്തു. എന്റെ നാട്ടില്‍ അത്യാവശ്യം സാമൂഹിക പ്രവര്‍ത്തനങ്ങള്‍ താന്‍ നടത്താറുണ്ട്. അതുകൊണ്ട് രാഷ്ട്രീയത്തിലിറങ്ങാന്‍ ആളുകള്‍ നിര്‍ബന്ധിക്കാറുണ്ടെന്നും രാഖി അറിയിച്ചു. താന്‍ നരേന്ദ്ര മോദിയുടെ വലിയ ആരാധികയാണെന്നും രാഖി പറഞ്ഞു.