രാജ്യത്തിന്റെ അഭിമാനത്തെപ്പറ്റി ഓട്ടോറിക്ഷക്കാരനോട് മാത്രമല്ല സ്വന്തം ഭാര്യയോടുകൂടി പറയണമെന്ന് ആമിര്‍ ഖാനോട് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ്. ഇന്ത്യയിലെ അസഹിഷ്ണുതയെക്കുറിച്ച് അടുത്തിടെ ആമിര്‍ ഖാന്‍ പറഞ്ഞതിനെ സൂചിപ്പിച്ചായിരുന്നു ബി.ജെ.പി നേതാവിന്റെ പ്രസ്താവന. ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള എസ്.ജി.ബി.റ്റി കോളജിലെ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യവെയാണ് രാം മാധവ് ഇത്തരത്തില്‍ പറഞ്ഞത്.’ഇന്‍ക്രഡിബ്ള്‍ ഇന്ത്യ’ കാമ്പയിനിന്റെ പരസ്യത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ വിദേശ ടൂറിസ്റ്റിനെ പറ്റിക്കുന്ന സന്ദര്‍ഭത്തില്‍ വിദേശിയെ സഹായിക്കാന്‍ എത്തുന്ന മറ്റൊരു ഓട്ടോക്കാരനായി ഖാന്‍ വേഷമിട്ടിരുന്നു. ഇതുമായി ചേര്‍ത്തുവെച്ചായിരുന്നു ബി.ജെ.പി നേതാവിന്റെ പരിഹാസ രൂപേണയുള്ള പരാമര്‍ശം.
ഇന്ത്യയില്‍ വര്‍ധിച്ചു വരുന്ന അസഹിഷ്ണുതയെക്കുറിച്ച് പറഞ്ഞപ്പോള്‍ രാജ്യം വിടേണ്ടി വരുന്നതിനെ കുറിച്ച് ഭാര്യ തന്നോട് സംസാരിച്ചുവെന്ന് കഴിഞ്ഞ നവംബറില്‍ ഒരു ചടങ്ങില്‍ ആമിര്‍ ഖാന്‍ പറഞ്ഞിരുന്നു. ഇതുമൂലം ബി.ജെ.പി അനുയായികളില്‍ നിന്ന് വന്‍ വിമര്‍ശമാണ് സോഷ്യല്‍ മീഡിയകളിലൂടെ അദ്ദേഹത്തിന് നേരിടേണ്ടി വന്നത്.
സെപ്തംബറില്‍ ബീഫ് വീട്ടില്‍ സൂക്ഷിച്ചുവെന്നാരോപിച്ച് ഉത്തര്‍ പ്രദേശുകാരനായ അഖ്‌ലാഖിനെ അടിച്ചുകൊന്നതും പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ എം.എം കല്‍ബുര്‍ഗിയുടെ കൊലയും അതേ തുടര്‍ന്ന് എഴുത്തുകാരുടെ പുരസ്‌കാര തിരസ്‌കരണവുമെല്ലാം കേന്ദ്ര സര്‍ക്കാരിന് വലിയ ക്ഷീണമുണ്ടാക്കിയിരുന്നു.രാജ്യത്തെ സാംസ്‌കാരിക ്രപവര്‍ത്തകര്‍ അവാര്‍ഡ് തിരിച്ചേല്‍പ്പിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുമെന്നും അയല്‍ രാജ്യങ്ങളുമായി നല്ല ബന്ധം കാത്തു സൂക്ഷിക്കുമെന്നും രാം മാധവ് പറഞ്ഞു.