ജോണ്‍സണ്‍ ഊരംവേലില്‍

ലോകപ്രശസ്ത വചനപ്രഘോഷകരും ഇന്ത്യന്‍ കരിസ്മാറ്റിക് പ്രസ്ഥാനത്തിന്റെ അമരക്കാരും ലോകത്തിലെ ഏറ്റവും വലിയ ധ്യാനകേന്ദ്രമായ ഡിവൈന്‍ ധ്യാനമന്ദിരങ്ങളുടെ സ്ഥാപകരുമായ മാത്യു നായിക്കംപറമ്പിലച്ചനും ജോര്‍ജ് പനക്കലച്ചനും ഒപ്പം ജോസഫ് എടാട്ട് അച്ചനും ടോമി എടാട്ട് അച്ചനും സിസ്റ്റര്‍ തെരേസായും നയിക്കുന്ന ഡിവൈന്‍ കണ്‍വന്‍ഷനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ധ്യാനകേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജോസഫ് എടാട്ട് അറിയിച്ചു.

നൂറുകണക്കിന് ആളുകളെ പ്രതീക്ഷിക്കുന്ന കണ്‍വന്‍ഷനുവേണ്ടി പ്രത്യേകം ഡിസൈന്‍ ചെയ്ത വേദിയും കണ്‍വന്‍ഷന്‍ പന്തലും തയ്യാറായിക്കഴിഞ്ഞു. യു.കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ധ്യാനകേന്ദ്രത്തിലേക്ക് പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന കോച്ചുകള്‍ ഉണ്ടായിരിക്കുന്നതാണെന്ന് വിവിധ സ്ഥലങ്ങളിലുള്ള ഡിവൈന്‍ പ്രാര്‍ത്ഥനാ ഗ്രൂപ്പ് അംഗങ്ങള്‍ അറിയിച്ചു.

മെയ് ഏഴാം തീയതി ഞായറാഴ്ച രാവിലെ ഒന്‍പത് മണിക്ക് ആരംഭിച്ച് വൈകിട്ട് അഞ്ച് മണിക്ക് സമാപിക്കുന്ന കണ്‍വന്‍ഷനില്‍ ദൈവപ്രഘോഷണം, ആരാധന, വി. കുര്‍ബാന, കുട്ടികള്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷ തുടങ്ങിയവ ഉണ്ടായിരിക്കുന്നതാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ക്കുവേണ്ടി വിപുലമായ പാര്‍ക്കിംഗ് സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ദൈവാനുഗ്രഹപ്രദമായ കണ്‍വന്‍ഷനില്‍ പങ്കുചേരാനും അനുഗ്രഹങ്ങള്‍ പ്രാപിക്കാനുമായി ഏവരേയും സ്വാഗതം ചെയ്യുന്നു.

ധ്യാനം നടക്കുന്ന ഡിവൈന്‍ കേന്ദ്രത്തിന്റെ വിലാസം:

Divine Retreat Centre, St. Augustines Abbey,
St. Augustines Road, Ramsgate, Kent – CT11 9PA
കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും ബന്ധപ്പെടുക:

Fr. Joseph Edattu VC , Phone : 07548303824, 01843586904
Email : [email protected]