തിരുവല്ലയിൽ 91 വയസ്സുള്ള വൃദ്ധയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച മധ്യവയസ്കന്‍ അറസ്റ്റില്‍. ചാത്തങ്കേരി സ്വദേശി ബിജുവാണ്  പൊലീസിന്‍റെ പിടിയിലായത്.

സംഭവത്തിന് ശേഷം ഒളിവില്‍ കഴിയുകയായിരുന്ന ബിജുവിനെ ആലപ്പുഴ പുളിങ്കുന്നിലെ ബന്ധുവീട്ടില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 16ന് തിരുവല്ലക്ക് സമീപം പുളിക്കീഴിലാണ് കേസിന് ആസ്പദമായ സംഭവം. 40 വയസുള്ള ബിജു പുലര്‍ച്ചെ മൂന്ന് മണിയോടെ 91കാരിയുടെ വീട്ടില്‍ കയറി. അടുക്കള വാതില്‍ തകര്‍ത്താണ് അകത്ത് കടന്നത്. ഉറങ്ങിക്കിടന്ന വൃദ്ധയെ കയറിപ്പിടിക്കുകയും ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സ്ത്രീ ഒച്ചയിട്ടതോടെ തൊട്ടടുത്ത മുറിയില്‍ കിടന്ന മകളും മരുമകനും ഉണര്‍ന്നു. ഇതോടെ ബിജു ഓടിരക്ഷപ്പെട്ടു. ബിജുവിനെ നേരത്തെ പരിചയമുണ്ടായിരുന്ന സ്ത്രീ പുളിക്കീഴ് പൊലീസില്‍ നല്‍കി. ഫോണ്‍ ലൊക്കേഷന്‍ കണ്ടെത്തിയാണ്, പുളിക്കീഴ് എസ്.ഐ. മോഹന്‍ ബാബുവും ജില്ലാ പൊലീസ് മേധാവിയുടെ ഷാഡോ പൊലീസ് സംഘവും ചേര്‍ന്ന് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.