ജോളി ജോണ്‍സ്, ഇരിങ്ങാലക്കുട
ഇന്ത്യന്‍ രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയാണ് രാഷ്ട്രപതിഭവന്‍. ന്യൂ ഡല്‍ഹിയിലെ റെയ്‌സീന കുന്നുകളില്‍ ആണ് സ്ഥിതി ചെയ്യുന്നത്. 1950 വരെ വൈസ്രോയിയുടെ കൊട്ടാരമായിരുന്നതിനാല്‍ വൈസ്രോയിയുടെ ഭവനം എന്നും ഇത് അറിയപ്പെട്ടിരുന്നു. 1931 ജനുവരി 23ന് ആദ്യ താമസക്കാരനായ ഇര്‍വിന്‍ പ്രഭു ഇവിടെ താമസം തുടങ്ങി. ലോകരാഷ്ട്രത്തലവന്മാരുടെ വസതികളില്‍ ഏറ്റവും വലുത് എന്ന സ്ഥാനം ഇപ്പോഴും ഈ രാഷ്ട്രപതി ഭവനത്തിനു തന്നെയാണ്. രാഷ്ട്രപതിഭവനെക്കുറിച്ച് പലര്‍ക്കും അറിയാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. അത് ഞാന്‍ ഇവിടെ പരിചയപ്പെടുത്തുവാന്‍ ആഗ്രഹിക്കുന്നു.
ഇന്ത്യയുടെ അഭിമാനസ്തംഭമായ കെട്ടിടങ്ങളിലൊന്നാണ് ഈ രാഷ്ട്രപതി ഭവന്‍ എന്ന് വേണം പറയാന്‍. 330 ഏക്കര്‍ ഭൂമിയിലെ 5 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന രാഷ്ട്രപതി ഭവനു 340 മുറികളും 227 തൂണുകളും 37 അതി മനോഹരമായ ജലധാരാ യന്ത്രങ്ങളുമുണ്ട്. 29,000 ജീവനക്കാരുടെ 17 വര്‍ഷത്തെ കഠിന പ്രയത്‌നമാണ് ഈ രാഷ്ട്രപതി ഭവന്‍. സര്‍ എഡ്വിന്‍ ലൂട്ടന്‍സാണ് ഈ കെട്ടിടം രൂപകല്പന ചെയ്തത്. 1929നാണ് രാഷ്ട്രപതി ഭവന്റെ നിര്‍മ്മാണം പൂര്‍ത്തികരിച്ചത്. ക്രീം, ചുവപ്പ് എന്നീ രണ്ടു നിറത്തിലുള്ള മണല്‍ക്കല്ലുകളാണ് നിര്‍മ്മാണത്തിനു ഉപയോഗിച്ചിരിക്കുന്നത്. റോം,ഗ്രീക്ക് രീതിയിലുള്ള അലങ്കാര പണികളാണ് തൂണുകളില്‍ ഉപയോഗിച്ചിരിക്കുന്നത്. ഭാരതീയ പാശ്ചാത്യ പാരമ്പര്യത്തനിമ നിലനിര്‍ത്തിക്കൊണ്ടാണ് ഇതിന്റെ രൂപകല്പന. 190 ഏക്കറില്‍ വിതാനിച്ചു കിടക്കുന്ന ഉദ്യാനമാണ് ഇവിടുത്തെ മറ്റൊരു മനോഹര കാഴ്ച. ഇതില്‍ 15 ഏക്കറില്‍ ഒരുക്കിയിരിക്കുന്ന മുഗള്‍ ഗാര്‍ഡന്‍ അത്യാകര്‍ഷണീയമാണ്. എല്ലാ വര്‍ഷവും ഫെബ്രുവരി മാസത്തിലെ ഉദ്യാനോത്സവത്തോടനുബന്ധിച്ച് മുഗള്‍ ഗാര്‍ഡന്‍ പ്രവേശനയോഗ്യമാക്കാറുണ്ട്. സാഞ്ചിയുടെ സ്തൂപത്തിന്റെ മാതൃകയിലാണ് ഇതിന്റെ മേല്‍മകുടം നിര്‍മ്മിച്ചിരിക്കുന്നത്.
ഇനി അകത്തോട്ട്… രാഷ്ട്രപതി ഭവനത്തിനുള്ളിലെ അതി മനോഹരമായ സ്ഥലം ”ദര്‍ബാര്‍ ഹാളാ’ണ്. നിറപ്പകിട്ടുള്ള മാര്‍ബിളിലാണ് ഇത് അലങ്കരിച്ചിരിക്കുന്നത്. പൗരന്മാരുടെ യുദ്ധകാല സംഘടനയുടെ സ്ഥാനാരോഹണ ചടങ്ങുകള്‍, ദേശീയ അന്തര്‍ദേശീയ ചടങ്ങുകള്‍ എന്നിവയാണിവിടെ നടത്തപ്പെടുന്നത്. ഈ ഹാളിനോടു ചേര്‍ന്നാണ് ലൈബ്രറി സജ്ജമാക്കിയിരിക്കുന്നത്. ‘ദര്‍ബാര്‍ ഹാളി’ന്റെ പുത്രിയെന്ന് ഇതിനെ വിശേഷിപ്പിക്കാം. 19-ാം നൂറ്റാണ്ടു മുതലുള്ള വിലമതിക്കാനാവാത്ത ഭാരതീയ പാശ്ചാത്യ പ്രസിദ്ധീകരണങ്ങള്‍, രണ്ടായിരത്തിലധികം വിലയേറിയ പുസ്തകങ്ങള്‍, ഇവയെല്ലാം ഭാവി തലമുറയ്ക്കായി ഡിജിറ്റലൈസ് ചെയ്തു സൂക്ഷിച്ചിരിക്കുന്നു. 30000 ഓളം പുസ്തകങ്ങള്‍ പട്ടികപ്പെടുത്തിയിരിക്കുന്നു. ഇതില്‍ 12000 പുസ്തകങ്ങള്‍ സ്‌കാന്‍ ചെയ്തു വച്ചിരിക്കുന്നു. ഒപ്പം 5000 പുസ്തകങ്ങള്‍ ഇ-പുസ്തകശാലയില്‍ അപ് ലോഡ് ചെയ്തിട്ടുണ്ട്.
സംസ്ഥാനത്തിന്റെ നൃത്തശാല എന്നു വിശേപ്പിക്കുമാറ് അത്യാകര്‍ഷണീയ രീതിയിലാണ് ഇവിടെ പണി കഴിപ്പിച്ചിരിക്കുന്ന ‘അശോക ഹാള്‍’. വിദേശ അധികാരികളെ സന്ദര്‍ശിക്കുന്നതിനും ഔപചാരിക ആചാരങ്ങള്‍ക്കും മറ്റുമാണ് ഇവിടം ഉപയോഗിക്കുന്നത്. ലോക രാഷ്ട്രത്തലവന്മാരുടെ വസതികളില്‍ ഏറ്റവും വലുത് എന്ന സ്ഥാനം നേടിയ രാഷ്ട്രപതിഭവന്‍ ആദര്‍ശപരമായ പൈതൃകത്തില്‍ ജീവിക്കാനുതകുന്ന രീതിയില്‍ പണി കഴിപ്പിച്ചിരിക്കുന്നതും ഭാരതീയരായ നമുക്കേവര്‍ക്കും അഭിമാന ഹേതുവുമാണ്. ഈ ഭവനത്തെ ഓര്‍ത്ത് ഭാരതീയരായ നമുക്കോരൊരുത്തര്‍ക്കും അഭിമാനിക്കാന്‍ സാധിക്കട്ടെ…ആശംസകള്‍
രാഷ്ട്രപതി ഭവന്റെ വീഡിയോ നിങ്ങള്‍ക്ക് കാണാം
Leave a Reply