ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബർമിംഗ്ഹാമിൽ ഒരു വർഷമായി തുടരുന്ന മാലിന്യ ശേഖരണ തൊഴിലാളികളുടെ സമരം നഗരത്തെ ഗുരുതരമായ മാലിന്യ പ്രതിസന്ധിയിൽ ആക്കിയതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. നഗരത്തിലെ പല ഭാഗങ്ങളിലും ശേഖരിക്കാത്ത മാലിന്യം കൂമ്പാരമായി കിടക്കുന്നതിനാൽ മുയലിന്റെ വലുപ്പമുള്ള എലികൾ തെരുവുകളിൽ സഞ്ചരിക്കുന്നതായി നാട്ടുകാർ പറയുന്നു. നഗരത്തിലെ മാലിന്യ ശേഖരണ തൊഴിലാളികൾ സംവിധാനത്തിൽ മാറ്റം കൊണ്ടുവരാനുള്ള പദ്ധതിക്കെതിരെ ഒരു വർഷമായി സമരത്തിലാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രത്യേകി ച്ച് സ്മാൾഹീത്ത് പോലുള്ള സ്ഥലങ്ങളിൽ സ്ഥിതി ഏറെ മോശമാണെന്ന് നാട്ടുകാർ പറയുന്നു. മാലിന്യക്കുപ്പായങ്ങൾ, പ്ലാസ്റ്റിക് ബാഗുകൾ, അനധികൃതമായി തള്ളിയ മാലിന്യങ്ങൾ എന്നിവ റോഡുകളിലുടനീളം കിടക്കുന്നതായി ആണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . വലിയ എലികൾ വീടുകൾക്ക് ചുറ്റും സഞ്ചരിക്കുന്നതിനാൽ കുട്ടികളുടെ സുരക്ഷയെ കുറിച്ച് മാതാപിതാക്കൾ ആശങ്ക പ്രകടിപ്പിക്കുന്നു. ചിലർക്ക് ഈ ദുർഗന്ധവും അവസ്ഥയും കാരണം ശാരീരികമായി അസ്വസ്ഥത അനുഭവപ്പെടുന്നുവെന്നും നാട്ടുകാർ പറയുന്നു.

സമരം അവസാനിപ്പിക്കാൻ ബർമിംഗ്ഹാം സിറ്റി കൗൺസിലും യൂണിയനും തമ്മിൽ ഇതുവരെ ധാരണയായിട്ടില്ല. തൊഴിലാളികൾ ആവശ്യപ്പെട്ട ശമ്പളവും ജോലി വ്യവസ്ഥകളും അംഗീകരിക്കാത്തതാണ് സമരം തുടരാൻ കാരണമെന്ന് യൂണിയൻ പറയുന്നു. എന്നാൽ സമരം തുടരുകയാണെങ്കിലും ഈ വേനലിൽ പുതിയ മാലിന്യ ശേഖരണ സംവിധാനം ആരംഭിക്കുമെന്ന് നഗരസഭ അറിയിച്ചു.